Image

ഒരു പുതുവര്‍ഷപ്പാട്ട്‌ ...(മാത്യു മൂലേച്ചേരില്‍)

Published on 31 December, 2012
ഒരു പുതുവര്‍ഷപ്പാട്ട്‌ ...(മാത്യു മൂലേച്ചേരില്‍)
ഒരു പുതുവര്‍ഷംവരുന്നേ പൂത്താലമെവിടെ
ഒരു പുതുവഞ്ചിനിറയെ പൂക്കളുംവരുന്നേ
ഒരു പഴവര്‍ഷം കടന്നൂ പൊയ്‌മുഖങ്ങളും
ഒരു പഴവഞ്ചിനിറയെ പ്രാണനുകളും

ആപോയവര്‍ഷത്തിന്‍ വൈഷമ്യങ്ങളെ
മറന്നിട്ടുമുന്നോട്ടു യാത്രചെയ്‌തീടാം
ആപോയവര്‍ഷത്തിന്‍ തെറ്റുകുറ്റങ്ങള്‍
തിരുത്തിപ്പുതിയതു തീരുമാനിക്കാം

ഈപുതുവര്‍ഷത്തില്‍നാം പ്രത്യാശിച്ചീടാം
പുതുതായി ലഭിച്ചീടും നല്ലജീവിതം
ഈപുതുവര്‍ഷത്തില്‍നാം ആഹ്ലാദിച്ചീടാം
പുതുജീവന്‍ പ്രാപിച്ചു മുന്നേറിടാം............

എന്റെഹൃദയംനിറഞ്ഞ പുതുവത്സരാശംസകള്‍!!!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക