Image

ഹ്യൂസ്റ്റണില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിനു സ്വന്തം ആസ്ഥാനം

ബിനോയി സെബാസ്റ്റ്യന്‍ Published on 03 September, 2011
ഹ്യൂസ്റ്റണില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിനു സ്വന്തം ആസ്ഥാനം
ഹ്യൂസ്റ്റന്‍: കോണ്‍സുലേറ്റ്‌ ജനറല്‍ ഓഫ്‌ ഇന്ത്യയുടെ ഹ്യൂസ്റ്റന്‍ ഓഫീസിനു സ്വന്തമായ ആസ്ഥാനമായി. 1995, ഒക്‌ടോബറില്‍ ആരംഭിച്ച ഹ്യൂസ്റ്റന്‍ ഓഫീസ്‌ അലബാമ, അര്‍ക്കന്‍സാസ്‌, ഫ്‌ളോറിഡ, ജോര്‍ജിയ, കാന്‍സാസ്‌, ലൂസിയാന, മിസിസിപ്പി, ഒക്‌ലഹോമ, ടെക്‌സസ്‌ തുടങ്ങി ഒമ്പതു അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ കോണ്‍സുലേറ്റ്‌ സംബന്ധമായ സേവനം നല്‍കുന്നു. 2011 , ഓഗസ്റ്റ്‌ 30 കോണ്‍സുലേറ്റ്‌ ജനറല്‍ ഓഫീസ്‌ സമ്പൂര്‍ണ്ണ പ്രവര്‍ത്തനം ആരംഭിച്ചതായി കോണ്‍സുലേറ്റ്‌ ജനറല്‍ സഞ്‌ജയ്‌ അറോറ അറിയിച്ചു.

ഹ്യൂസ്റ്റന്‍ നഗരമദ്ധ്യത്തിലായി സ്ഥിതി ചെയ്യുന്ന 24829 സ്‌കയര്‍ ഫീറ്റ്‌ വിസതീര്‍ണ്ണമുള്ള കെട്ടിടത്തില്‍ ഓഫീസിന്റെ പ്രവര്‍ത്തനത്തിന്‌ ആവശ്യമായ എല്ലാ സകര്യവുമുണ്‌ട്‌.

ഇന്‍ഡ്യന്‍ കോണ്‍സുലേറ്റിനു പുതിയ ആസ്ഥാനം ലഭിച്ചതില്‍ സന്തുഷ്‌ടി പ്രകടിപ്പിച്ച ഇന്‍ഡോ അമേരിക്കന്‍ പൊളിറ്റിക്കല്‍ ഫോറം പ്രസിഡന്റ എ.റ്റി. സാമുവല്‍ കോണ്‍സുലേറ്റിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ സുതാര്യതയും ഇന്‍ഡോ അമേരിക്കന്‍ ജനതയ്‌ക്കു പ്രയോജനകരവും സേവനതത്‌പരതയില്‍ ശക്തമായ മികവും ഉണ്‌ടാകുമെന്നുള്ള പ്രതീക്ഷ പ്രകടിപ്പിച്ചു. കോണ്‍സുലേറ്റ്‌ ജനറല്‍ സഞ്‌ജയ്‌ അറോറയെ അദേഹം അഭിനന്ദിച്ചു.

ഇന്‍ഡ്യന്‍ കോണ്‍സുലേറ്റ്‌ അഡ്രസും ബന്ധപ്പെടേണ്‌ടുന്ന ഫോണ്‍ നമ്പരുകളും ഇമെയില്‍ ഐഡികളും താഴെ കൊടുത്തിരിക്കുന്നു.

Address: 4300 Scotland Street, Houston, Texas 77007

Telephone Nos. General: 7136262148 / 2149 / 2355 , Consul General: 7136263153, Consul (Consular): 7134075678, Vice Consuls dealing with consular services: 7136291491 / , 7136263252 / 7136263154, Consular Helpline [For emergency only]: 8322831568, Commercial Section: 7136262825, Administration: 7136262956

Fax Nos. 7136262450 / 7139939347 / 7136272034

Emails: General: cgihou@swbell.net, Consul General?s office: consulgenhouston@swbell.net, Consul (Consular): consulcgihouston@swbell.net, Consular Section: passportcgihouston@swbell.net, attestcgihouston@swbell.net, PIO: piocgihouston@swbell.net, OCI: ocicgihouston@swbell.net, Commercial Section: tradecgihouston@swbell.net

Website: www.cgihouston.org
ഹ്യൂസ്റ്റണില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിനു സ്വന്തം ആസ്ഥാനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക