Image

ചിക്കാഗോ മലയാളി അസോസിയേഷന്‍സീനിയര്‍ സിറ്റിസണ്‍ഫോറം രൂപീകരിച്ചു

ജോര്‍ജ്‌ തോട്ടപ്പുറം Published on 03 September, 2011
ചിക്കാഗോ മലയാളി അസോസിയേഷന്‍സീനിയര്‍ സിറ്റിസണ്‍ഫോറം രൂപീകരിച്ചു
ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സീനിയര്‍ സിറ്റിസണ്‍ ഫോറം രൂപീകരിച്ചു. ഓഗസ്റ്റ്‌ 27-ാം തീയതി വെള്ളിയാഴ്‌ച വൈകിട്ട്‌ 6 മണിക്ക്‌ ചിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ ബെന്നി വാച്ചാച്ചിറയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സീനിയര്‍ സിറ്റിസണ്‍ സമ്മേളനത്തിലാണ്‌ സീനിയര്‍ സിറ്റിസണ്‍ ഫോറം രൂപീകരിച്ചത്‌. സീനിയര്‍ സിറ്റിസണ്‍ഫോറത്തിന്റെ പ്രഥമ ജനറല്‍ കോര്‍ഡിനേറ്റര്‍ ആയി കെ.എസ്‌. ആന്റണിയും, കോര്‍ഡിനേറ്ററായി ജോണ്‍ ഇലയ്‌ക്കാട്ടും തെരഞ്ഞെടുക്കപ്പെട്ടു. നാല്‌പതുവര്‍ഷത്തിലേറെ പ്രവര്‍ത്തനപാരമ്പര്യമുള്ള ചിക്കാഗോ മലയാളി അസോസിയേഷന്റെ പ്രഥമ പ്രസിഡന്റാണ്‌ കെ.എസ്‌. ആന്റണി.

നോര്‍ത്ത്‌ അമേരിക്കയില്‍ മലയാളി സംഘടനാ പ്രവര്‍ത്തനത്തിനുള്ള ബാലപാഠങ്ങള്‍ പുതിയ തലമുറയ്‌ക്ക്‌ പഠിപ്പിച്ചുകൊടുത്ത കെ.എസ്‌. ആന്റണിയും, ജോണ്‍ ഇലയ്‌ക്കാട്ടും സീനിയര്‍ സിറ്റിസണ്‍ ഫോറത്തിന്റെ ഭാരവാഹികളായതുവഴി സംഘടനാപ്രവര്‍ത്തനത്തിന്‌ ഒരു അദ്ധ്യായമാണ്‌ തുറന്നിരിക്കുന്നതെന്ന്‌ പ്രസിഡന്റ്‌ ബെന്നി വാച്ചാച്ചിറ അഭിപ്രായപ്പെട്ടു. ചിക്കാഗോ മലയാളി അസോസിയേഷന്‍ സെക്രട്ടറി ജോര്‍ജ്‌ തോട്ടപ്പുറം സ്വാഗതവും, ജോ.ട്രഷറര്‍ ജോണ്‍സണ്‍ കണ്ണൂക്കാടന്‍ കൃതജ്ഞതയും പറഞ്ഞ യോഗത്തില്‍ ഫൊക്കാനാ ദേശീയ വൈസ്‌ പ്രസിഡന്റ്‌ അഗസ്റ്റിന്‍ കരികുറ്റി, ഫോമ ദേശീയ വൈസ്‌ പ്രസിഡന്റ്‌ സ്റ്റാന്‍ലി കളരിക്കമുറി, ഫൊക്കാനാ റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ ടോമി അമ്പേനാട്ട്‌, ഫോമ നാഷണല്‍ കമ്മറ്റി മെമ്പര്‍ റോയി നെടുങ്ങാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു. ചിക്കാഗോ മലയാളി അസോസിയേഷന്‍ ഭാരവാഹികളായ സണ്ണി വള്ളിക്കളം, ജോജോ വെങ്ങാന്തറ, രഞ്‌ജന്‍ എബ്രഹാം, ജോസ്‌ സൈമണ്‍ മുണ്ടപ്ലാക്കില്‍, അലക്‌സ്‌ പായിക്കാട്ട്‌, ലീലാ ജോസഫ്‌, ജെസ്സി റിന്‍സി, ബ്രിജിറ്റ്‌ ജോര്‍ജ്‌ എന്നിവര്‍ സമ്മേളനത്തിന്‌ നേതൃത്വം നല്‍കി.
ചിക്കാഗോ മലയാളി അസോസിയേഷന്‍സീനിയര്‍ സിറ്റിസണ്‍ഫോറം രൂപീകരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക