Image

സുരക്ഷാ പരിശോധന: അമേരിക്ക വീണ്ടും ഖേദേ പ്രകടിപ്പിച്ചു

Published on 04 September, 2011
സുരക്ഷാ പരിശോധന: അമേരിക്ക വീണ്ടും ഖേദേ പ്രകടിപ്പിച്ചു
ന്യൂയോര്‍ക്ക്‌: സുരക്ഷാ പരിശോധനയുടെ പേരില്‍ വിമാനത്താവളങ്ങളില്‍ വെച്ച്‌ ഇന്ത്യയിലെ ഉയര്‍ന്ന നയതന്ത്ര പ്രതിനിധികള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ യുഎസ്‌ ഖേദം അറിയിച്ചു. സുരക്ഷാ പരിശോധനയുടെ പേരില്‍ ഇന്ത്യന്‍ അംബാസഡര്‍ മീര ശങ്കറിനും ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി ഹര്‍ദീപ്‌ പുരിക്കും യുഎസ്‌ വിമാനത്താവളത്തില്‍ നേരത്തേ മോശം അനുഭവം ഉണ്ടായിരുന്നു.

എന്നാല്‍, സുരക്ഷാനിലവാരം കാത്തുസൂക്ഷിക്കുന്ന കാര്യത്തില്‍ യുഎസ്‌ പ്രതിജ്‌ഞാബദ്ധമാണെന്നും സ്‌റ്റേറ്റ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ വക്‌താവ്‌ മാര്‍ക്ക്‌ ടോണര്‍ അവര്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക