Image

ജസ്റ്റീസ്‌ പി.സി. ബാലകൃഷ്‌ണ മേനോന്‍ അന്തരിച്ചു

Published on 04 September, 2011
ജസ്റ്റീസ്‌ പി.സി. ബാലകൃഷ്‌ണ മേനോന്‍ അന്തരിച്ചു
കൊച്ചി: കേരളത്തിലെ മുന്‍ ലോകായുക്‌തയും ഹിമാചല്‍ പ്രദേശ്‌ ഹൈക്കോടതി മുന്‍ ചീഫ്‌ ജസ്‌റ്റിസുമായ പി.സി. ബാലകൃഷ്‌ണ മേനോന്‍ (82) അന്തരിച്ചു. സംസ്‌കാരം ഇന്ന്‌ വൈകുന്നേരം നാലിന്‌ രവിപുരം ശ്‌മശാനത്തില്‍ നടക്കും.

ഭാര്യ വല്‍സല. മക്കള്‍ അംബിക, ഗീത, സത്യനാരായണന്‍ (ബിസിനസ്‌, കൊച്ചി). മരുമക്കള്‍ ശിവകേശവന്‍ (സിന്‍ഡിക്കറ്റ്‌ ബാങ്ക്‌ റിട്ട. ചീഫ്‌ മാനേജര്‍), മുരളി മേനോന്‍ (അമേരിക്ക), ശാലിനി.

ഒറ്റപ്പാലത്തിനടുത്തു കുമാരനല്ലൂര്‍ പെരുമ്പുലാവില്‍ ചക്കാലവളപ്പില്‍ ബാലകൃഷ്‌ണ മേനോന്‍ മദ്രാസ്‌ ഹൈക്കോടതിയിലാണ്‌ അഭിഭാഷകവൃത്തി ആരംഭിച്ചത്‌. 1957ല്‍ കേരള ഹൈക്കോടതി സ്‌ഥാപിതമായപ്പോള്‍ പ്രവര്‍ത്തന മേഖല കൊച്ചിയിലേക്കു മാറ്റി. 1980ല്‍ ഹൈക്കോടതിയില്‍ അഡീഷനല്‍ ജഡ്‌ജിയും 82ല്‍ സ്‌ഥിരം ജഡ്‌ജിയുമായി നിയമിതനായി

1989ല്‍ ആണു ഹിമാചല്‍ ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസായി നിയമിതനായത്‌. വിരമിച്ചശേഷം 1998 മുതല്‍ കേരള ലോകായുക്‌തയുടെ അധ്യക്ഷനായിരുന്നു.
ജസ്റ്റീസ്‌ പി.സി. ബാലകൃഷ്‌ണ മേനോന്‍ അന്തരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക