Image

കെ.സി.എസ്‌. വിമന്‍സ്‌ഫോറം `ഉത്സവ്‌ 2011' സെപ്‌റ്റംബര്‍ 24 ന്‌

ലിസ്സി തോട്ടപ്പുറം Published on 04 September, 2011
കെ.സി.എസ്‌. വിമന്‍സ്‌ഫോറം `ഉത്സവ്‌ 2011' സെപ്‌റ്റംബര്‍ 24 ന്‌
ചിക്കാഗോ: ചിക്കാഗോ ക്‌നാനായ കാത്തലിക്‌ സൊസൈറ്റിയുടെ വനിതാവിഭാഗമായ കെ.സി.എസ്‌. വിമന്‍സ്‌ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ `ഉത്സവ്‌ 2011' നടത്തപ്പെടുന്നു. കേരളത്തില്‍ വിവാഹം കഴിക്കാന്‍ സാമ്പത്തികമായ ബുദ്ധിമുട്ടുന്ന നിര്‍ദ്ധനരായ വനിതകളെ സഹായിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ്‌ ഉത്സവ്‌ 2011 നടത്തപ്പെടുന്നത്‌. സെപ്‌റ്റംബര്‍ 24 ശനിയാഴ്‌ച വൈകിട്ട്‌ 6.30 ന്‌ താഫ്‌റ്റ്‌ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച്‌ നടത്തപ്പെടുന്ന സ്റ്റേജ്‌ഷോയില്‍ നൂറില്‍പ്പരം കലാകാരന്മാരും, കലാകാരികളും പങ്കെടുക്കുന്നതാണ്‌. കലാരംഗത്ത്‌ അതുല്യപ്രതിഭകളായ തദ്ദേശീയ നമ്മുടെ കുട്ടികള്‍ നേതൃത്വം നല്‍കുന്ന സ്റ്റേജ്‌ഷോ മറ്റേത്‌ സ്റ്റേജ്‌ഷോയെക്കാള്‍ കര്‍ണ്ണാനന്ദകരവും, രസകരവും ആയിരിക്കുമെന്ന്‌ വിമന്‍സ്‌ ഫോറം പ്രസിഡന്റ്‌ ഗ്രേസി വാച്ചാച്ചിറ പറഞ്ഞു.

വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍, ഗാനമേള, നൃത്തനൃത്യങ്ങള്‍, കോമഡിസ്‌കിറ്റ്‌ എന്നിവയും, നേര്‍ത്ത്‌ അമേരിക്കയില്‍ പല സ്റ്റേജ്‌ ഷോകളിലും സിനിമാറ്റിക്‌ ഡാന്‍സില്‍ വിജയം സൃഷ്‌ടിക്കുന്ന ശിങ്കാരി മാര്‍ക്കോറ കോറിഗ്രാഫ്‌ ചെയ്യുന്ന സിനിമാറ്റിക്‌ ഡാന്‍സുമാണ്‌ ഉത്സവ്‌ 2011 ല്‍ നിങ്ങളെ കാത്തിരിക്കുന്നത്‌. കെ.സി.എസ്‌. വിമന്‍സ്‌ ഫോറത്തിന്റെ ജീവകാരുണ്യപ്രവര്‍ത്തനത്തിനുള്ള ധനസമാഹരണത്തിനുവേണ്ടി നടത്തപ്പെടുന്ന ഉത്സവ്‌ 2011 ന്റെ ആദ്യ ടിക്കറ്റ്‌ സ്വീകരിച്ചത്‌ ഡോ. മാത്യു ജോസഫ്‌ തിരുനെല്ലിപ്പറമ്പിലാണ്‌. മെഗാ സ്‌പോണ്‍സര്‍മാര്‍ ജോയി നെടിയകാലായും, ഡോ. തോമസ്‌ നാരത്തടവുമാണ്‌. സ്‌പോണ്‍സര്‍മാര്‍ രാജു നെടിയകാലാ, ഫെബിന്‍ കണിയാലി, സജി ഇറപുറം, ഫിലിപ്പ്‌ മുണ്ടപ്ലാക്കില്‍, സോമന്‍ കോട്ടൂര്‍ (അരിസോണ), കുരുവിള & ഡോ. സൂസന്‍ ഇടുക്കുതറ, സിറിയക്‌ പുത്തന്‍പുര, സജി മുത്തോലം എന്നിവരാണ്‌.

ഉത്സവ്‌ 2011 ന്‌ ഗ്രേസി വാച്ചാച്ചിറ, ഡെല്ല നെടിയകാലാ, ലിസി തോട്ടപ്പുറം, പ്രതിഭാ തച്ചേട്ട്‌, മേഴ്‌സി തിരുനെല്ലിപ്പറമ്പില്‍, ഏലമ്മ ചൊള്ളമ്പേല്‍, നീന കുന്നത്തുകിഴക്കേതില്‍, ബിന്‍സി പൂത്തുറയില്‍, ബൃന്ദാ ഇടുക്കുതറ, എത്സമ്മ പൂഴിക്കുന്നേല്‍, നീത ചെമ്മാച്ചേല്‍, ഷാലോം പിള്ളവീട്ടില്‍, നിഷ മാപ്പിളശ്ശേരില്‍, ഡെന്നി പുല്ലാപ്പള്ളി, സിറിയക്‌ കൂവക്കാട്ടില്‍, ബിനു പൂത്തുറയില്‍, സൈമണ്‍ മുട്ടത്തില്‍, മത്യാസ്‌ പുല്ലാപ്പള്ളില്‍, ജോമോന്‍ തൊടുകയില്‍ എന്നിവര്‍ നേതൃത്വം നല്‍കും.

ഉത്സവ്‌ 2011 ന്റെ ടിക്കറ്റ്‌ എടുത്ത്‌ കെ.സി.എസ്‌. വിമന്‍സ്‌ ഫോറത്തിന്റെ ജീവകാരുണ്യപ്രവര്‍ത്തനത്തിനുള്ള ധനസമാഹരണ പരിപാടി വിജയിപ്പിക്കണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു.
കെ.സി.എസ്‌. വിമന്‍സ്‌ഫോറം `ഉത്സവ്‌ 2011' സെപ്‌റ്റംബര്‍ 24 ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക