Image

കാലിഫോര്‍ണിയയില്‍ പാമ്പിനെ കടിച്ചയാളെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു

Published on 04 September, 2011
കാലിഫോര്‍ണിയയില്‍ പാമ്പിനെ കടിച്ചയാളെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു
കാലിഫോര്‍ണിയ: പാമ്പിനെ കടിച്ചയാളെ കാലിഫോര്‍ണിയയില്‍ പോലീസ്‌ അറസ്റ്റ്‌ ചെയ്‌ത്‌ ജയിലിലടച്ചു. ഡേവിഡ്‌ സെംഗ്‌ എന്നയാളാണ്‌ തന്‍ വീട്ടില്‍ വളര്‍ത്തുന്ന പെരുമ്പാമ്പിനെ മദ്യലഹരിയില്‍ കടിച്ചത്‌. സംഭവമറിഞ്ഞ പോലീസ്‌ ഉടന്‍ സ്ഥലത്ത്‌ പാഞ്ഞെത്തി. ഇയാളെ അറസ്റ്റ്‌ ചെയ്യുകയും പെരുമ്പാമ്പിനെ ആശുപത്രയില്‍ അഡ്‌മിറ്റ്‌ ചെയ്യുകയും ചെയ്‌തു.

കഴിഞ്ഞദിവസം അമിതമായി മദ്യപിച്ച ഡേവിഡ്‌ ലഹരിമൂത്താണ്‌ സ്വന്തം പാമ്പിനെ കടിച്ചത്‌. കടിയില്‍ പാമ്പിന്റെ രണ്ടു വാരിയെല്ലുകളാണ്‌ ഒടിഞ്ഞത്‌. കുടുംബവഴക്ക്‌ നടക്കുന്നുണ്‌ടെന്നറിഞ്ഞ്‌ എത്തിയതായിരുന്നു പോലീസ്‌. അപ്പോഴാണ്‌ ഡേവിഡിനേയും മുറിവേറ്റ പെരുമ്പാമ്പിനെയും കണ്‌ടത്‌. വാരിയെല്ലു പൊട്ടിയ പാമ്പിനെ ഡോക്‌ടര്‍മാര്‍ ഉടന്‍ അടിയന്തര ശസ്‌ത്രക്രിയയ്‌ക്കു വിധേയമാക്കി. പാമ്പ്‌ അപകടനില തരണം ചെയ്‌തതായാണ്‌ വിവരം. മദ്യലഹരിയിലായിരുന്നതിനാല്‍ ഒന്നും ഓര്‍മയില്ലെന്നാണ്‌ പോലീസിനു ഡേവിഡ്‌ നല്‍കിയ മൊഴി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക