Image

ചങ്ങനാശ്ശേരിയില്‍ ഫൊക്കാനാ മതസൗഹാര്‍ദ്ദ സ്‌നേഹസന്ദേശയാത്രയ്ക്ക് ഊഷ്മള സ്വീകരണം

ജോഷി വള്ളിക്കളം Published on 05 January, 2013
ചങ്ങനാശ്ശേരിയില്‍ ഫൊക്കാനാ മതസൗഹാര്‍ദ്ദ സ്‌നേഹസന്ദേശയാത്രയ്ക്ക് ഊഷ്മള സ്വീകരണം
ചങ്ങനാശ്ശേരി : കൊച്ചിയില്‍ നടക്കുന്ന ഫൊക്കാന കണ്‍വന്‍ഷനു മുന്നോടിയായ തിരുവനന്തപുരത്തു നിന്നും ആരംഭിച്ച മതസൗഹാര്‍ദ്ദ സന്ദേശയാത്രയ്ക്ക് ചങ്ങനാശ്ശേരിയില്‍ ഊഷ്മള സ്വീകരണം നല്‍കി.

ഫൊക്കാന ഷിക്കാഗോ മിഡ് വെസ്റ്റ് റീജിയണ്‍ സെക്രട്ടറി ജോഷി വള്ളിക്കളത്തിന്റെ ജന്മനാടായ ചങ്ങനാശ്ശേരിയിലെ പെരുന്നയില്‍ വച്ച് ചേര്‍ന്ന സ്വീകരണ സമ്മേളനം എം.എല്‍.എ. സി.എഫ് തോമസ് ഉദ്ഘാടനം ചെയ്തു. മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സ്മിത ജയന്‍ അദ്ധ്യക്ഷത വഹിച്ചു. മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ മാത്യൂസ് ജോര്‍ജ്ജ്, മാടപ്പള്ളി ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ.ലാലി, സ്‌ക്കറിയ ജോസ് കാട്ടൂര്‍(റോട്ടറി ക്ലബ്ബ്), കെ.ജെ. ജയിംസ്, ബ്രിഗേഡിയര്‍ ഒ.എ. ജെയിംസ്, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളി, മതസൗഹാര്‍ദ്ധറാലി ചെയര്‍മാന്‍ ടി.എസ്.ചാക്കോ, ജി.കെ.പിള്ള, ലത പോള്‍, ചന്ദ്രന്‍പിള്ള, പി.എന്‍. അമീര്‍ എന്നിവര്‍ പ്രസംഗിച്ചു.

സമ്മേളനത്തിന്റെ കോര്‍ഡിനേറ്റര്‍ അഡ്വ.ടോമി കണയാംപ്ലാക്കല്‍ ആയിരുന്നു. ഫൊക്കാന പ്രസിഡന്റ് മറിയാമ്മ പിള്ള നന്ദി പ്രസംഗം നടത്തി. സമ്മേളനത്തില്‍ സംബന്ധിച്ചവര്‍ക്ക് ഷിക്കാഗോ റീജിയണ്‍ സെക്രട്ടറി ജോഷി വള്ളിക്കളം നന്ദി രേഖപ്പെടുത്തി.

റിപ്പോര്‍ട്ട് : ജോഷി വള്ളിക്കളം
ചങ്ങനാശ്ശേരിയില്‍ ഫൊക്കാനാ മതസൗഹാര്‍ദ്ദ സ്‌നേഹസന്ദേശയാത്രയ്ക്ക് ഊഷ്മള സ്വീകരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക