Image

ക്യൂബന്‍ പ്രതിരോധ മന്ത്രി കസാസ്‌ റിഗൈറോ അന്തരിച്ചു

Published on 04 September, 2011
ക്യൂബന്‍ പ്രതിരോധ മന്ത്രി കസാസ്‌ റിഗൈറോ അന്തരിച്ചു
ഹവാന: ക്യൂബന്‍ പ്രതിരോധ മന്ത്രിയും പ്രസിഡന്റ്‌ റൗള്‍ കാസ്‌ട്രോയുടെ വിശ്വസ്‌തനുമായ ജൂലിയോ കസാസ്‌ റിഗൈറോ (75) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന്‌ ഇന്നാണ്‌ മരണം സംഭവിച്ചത്‌.

സാധാരണ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന ജൂലിയോ പിന്നീട്‌ ഫിദല്‍ കാസ്‌ട്രോയുടെ വിമതസേനയില്‍ ചേര്‍ന്നു. 2008 ല്‍ റൗള്‍ പ്രസിഡന്റ്‌ സ്ഥാനം ഏറ്റെടുത്ത ദിവസം തന്നെ പ്രതിരോധമന്ത്രിയായി നിയമിക്കുകയായിരുന്നു. കമ്യൂണിസ്റ്റ്‌ പാര്‍ട്ടി പോളിറ്റ്‌ ബ്യൂറോ അംഗവും സ്‌റ്റേറ്റ്‌ കൗണ്‍സില്‍ വൈസ്‌ പ്രസിഡന്റുമായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

തിങ്കളാഴ്‌ച ദേശീയ ദുഖാചരണ ദിനമായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ നടത്തും.
ക്യൂബന്‍ പ്രതിരോധ മന്ത്രി കസാസ്‌ റിഗൈറോ അന്തരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക