Image

വിദേശ മൂലധന നിക്ഷേപം ഉപാധികളോടെ ആകാം, വി.എസ്‌ പറഞ്ഞതു ശരി: കാരാട്ട്‌

Published on 04 September, 2011
വിദേശ മൂലധന നിക്ഷേപം ഉപാധികളോടെ ആകാം, വി.എസ്‌ പറഞ്ഞതു ശരി: കാരാട്ട്‌
ന്യൂഡല്‍ഹി: അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്ന്‌ വിദേശ മൂലധന നിക്ഷേപമാകാമെന്നാണ്‌ പാര്‍ട്ടി നിലപാടെന്ന്‌ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ വ്യക്തമാക്കി. ഇക്കാര്യത്തില്‍ വി.എസിന്റെ നിലാപാടണ്‌ ശരി. എന്നാല്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരായ പോരാട്ടം പാര്‍ട്ടി തുടരുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഉന്നതവിദ്യാഭ്യാസരംഗത്ത്‌ വിദേശനിക്ഷേപം അനുവദിക്കണമെന്ന ബുദ്ധദേവിന്റെ ആവശ്യം പാര്‍ട്ടി ചര്‍ച്ചചെയ്‌ത്‌ വേണ്ടെന്നുവച്ചതാണെന്നും കാരാട്ട്‌ ന്യൂഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വി.എസ്‌. അച്യുതാനന്ദനും ബുദ്ധദേവ്‌ ഭട്ടാചാര്യയും മുഖ്യമന്ത്രിമാരായിരുന്നപ്പോള്‍ അമേരിക്കന്‍ നയതന്ത്രപ്രതിനിധികളുമായി കൂടിക്കാഴ്‌ച നടത്തിയതില്‍ തെറ്റില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. പാര്‍ട്ടി നിലപാടുകളാണ്‌ ഇവര്‍ കൂടിക്കാഴ്‌ചകളില്‍ അറിയിച്ചിട്ടുള്ളത്‌. ഐടി., ബയോടെക്‌നോളജി, ടൂറിസം എന്നീ മേഖലകളില്‍ വിദേശനിക്ഷേപം ആകര്‍ഷിക്കുകയെന്നതാണ്‌ പാര്‍ട്ടിയുടെ നയമെന്നും കാരാട്ട്‌ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക