Image

കാവനാല്‍ കുര്യന്‍ വര്‍ഗീസിന്റെ സംസ്‌കാരം തിങ്കളാഴ്‌ച

Published on 04 September, 2011
കാവനാല്‍ കുര്യന്‍ വര്‍ഗീസിന്റെ സംസ്‌കാരം തിങ്കളാഴ്‌ച
ന്യൂയോര്‍ക്ക്‌: ഹൂസ്റ്റണില്‍ നിര്യാതനായ റിട്ടയേര്‍ഡ്‌ സബ്‌ ഇന്‍സ്‌പെക്‌ടര്‍ പുത്തന്‍കുരുശ്‌ കാവനാല്‍ കുടുംബാംഗം കുര്യന്‍ വര്‍ഗീസിന്റെ (70) ശവസംസ്‌കാരം തിങ്കളാഴ്‌ച (സെപ്‌റ്റംബര്‍ 5-ന്‌) ഉച്ചകഴിഞ്ഞ്‌ പുത്തന്‍കുരിശ്‌ സെന്റ്‌ പീറ്റേഴ്‌സ്‌ ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ യാക്കോബായ സുറിയാനി പള്ളിയില്‍ നടക്കും. ശ്രേഷ്‌ഠ കാതോലിക്കാബാവ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ ശവസംസ്‌കാര ശുശ്രൂകള്‍ക്ക്‌ നേതൃത്വം നല്‍കും. തിങ്കളാഴ്‌ച ഉച്ചകഴിഞ്ഞ്‌ 2.30-ന്‌ ഭവനത്തില്‍ നടക്കുന്ന ശുശ്രൂഷകള്‍ക്ക്‌ ശേഷം 4 മണിക്കാണ്‌ സെന്റ്‌ പീറ്റേഴ്‌സ്‌ ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ പള്ളിയിലെ കുടുംബ കല്ലറയില്‍ സംസ്‌കാര കര്‍മ്മങ്ങള്‍ നടക്കുന്നത്‌.

കഴിഞ്ഞ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഹൂസ്റ്റണില്‍ പൊതുദര്‍ശനം നടത്തിയശേഷം നാട്ടിലേക്കു കൊണ്ടുപോയ മൃതദേഹം തിങ്കളാഴ്‌ച രാവിലെ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തും. എറണാകുളം കാക്കനാട്‌ കുഴിയാഞ്ഞാല്‍ കുടുംബാംഗം മോളി വര്‍ഗീസാണ്‌ പരേതന്റെ ഭാര്യ. ജയ്‌ഹിന്ദ്‌ ടിവി യു.എസ്‌.എ റീജിയണല്‍ മാനേജര്‍ ജോജി കാവനാല്‍ (ന്യൂയോര്‍ക്ക്‌), ജിജോ കാവനാല്‍ (സോഫ്‌റ്റ്‌ വെയര്‍ എന്‍ജിനീയര്‍, ഹൂസ്റ്റണ്‍) എന്നിവരാണ്‌ മക്കള്‍. മീന കാവനാല്‍ (ചങ്ങനാശേരി മംഗളാവില്‍ കുടുംബാംഗം), എമിലി കാവനാല്‍ (കോട്ടയം മഠത്തിപ്പറമ്പില്‍ കുടുംബാംഗം) എന്നിവര്‍ ജാമാതാക്കളും ജോഹന്‍, സമീറ, ജൂലിയാ, മാത്യു, ജീവന്‍ എന്നിവര്‍ കൊച്ചുമക്കളുമാണ്‌.

മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌ അധിപനും പാത്രിയര്‍ക്കാ വികാരിയുമായ ആര്‍ച്ച്‌ ബിഷപ്പ്‌ യല്‍ദോ മോര്‍ തീത്തോസ്‌ തിരുമേനി അനുശോചനം അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫോണ്‍ (കോരളം) 0484 2730325.

ബിജു ചെറിയാന്‍ (പി.ആര്‍.ഒ, മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌) അറിയിച്ചതാണിത്‌.
കാവനാല്‍ കുര്യന്‍ വര്‍ഗീസിന്റെ സംസ്‌കാരം തിങ്കളാഴ്‌ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക