Image

പ്രവാസി സേവാ പുരസ്‌കാരം ലോക പ്രവാസികള്‍ക്ക്‌ സമര്‍പ്പിക്കുന്നു: ആന്റോ ആന്റണി എം.പി

അനില്‍ പെണ്ണുക്കര Published on 06 January, 2013
പ്രവാസി സേവാ പുരസ്‌കാരം ലോക പ്രവാസികള്‍ക്ക്‌ സമര്‍പ്പിക്കുന്നു: ആന്റോ ആന്റണി എം.പി
കൊച്ചി: ഫൊക്കാനാ ഏര്‍പ്പെടുത്തയ പ്രഥമ പ്രവാസി സേവാ പുരസ്‌കാരം തനിക്ക്‌ ലഭിച്ചതില്‍ അതിയായ സന്തോഷവും, കടപ്പാടും ഫൊക്കാനയോടുണ്ടെന്നും ഈ പുരസ്‌കാരം ലോകത്തുള്ള എല്ലാ പ്രവാസി സുഹൃത്തുക്കള്‍ക്കായി സമര്‍പ്പിക്കുന്നുവെന്നും ആന്റോ ആന്റണി എം.പി പറഞ്ഞു.

ഫൊക്കാനാ കൊച്ചി സാജ്‌ എര്‍ത്ത്‌ റിസോര്‍ട്ടില്‍ നടന്ന കേരളാ കണ്‍വെന്‍ഷനില്‍ സംസ്ഥാന ആരോഗ്യവകുപ്പ്‌ മന്ത്രിയില്‍ നിന്നാണ്‌ ആന്റോ ആന്റണി പുരസ്‌കാരം സ്വീകരിച്ചത്‌. അമ്പതിനായിരം രൂപയും, പ്രശസ്‌ത ശില്‍പി ഡേവിഡ്‌ സെന്‍സ്‌ രൂപകല്‍പ്പന ചെയ്‌ത ശില്‍പ്പവുമാണ്‌ ആന്റോ ആന്റണിക്ക്‌ നല്‍കിയത്‌.

മൂന്നുതലങ്ങളിലായി ഉയര്‍ന്നു നില്‍ക്കുന്ന സ്‌തൂപത്തിനു മുകളില്‍ നില്‍ക്കുന്ന മനുഷ്യന്റെ കൈകളില്‍ ഉള്‍പ്പെടുന്ന ഭൂഗോളവും, ഒപ്പം ആന്റോ ആന്റണിയുടെ ചിത്രവും അടങ്ങുന്നതാണ്‌ ശില്‍പം. അവാര്‍ഡിന്റെ ചരിത്രത്തില്‍ തന്നെ വ്യത്യസ്‌തമാര്‍ന്ന ശില്‍പമാണിത്‌.

ഫൊക്കാനയുടെ പുരസ്‌കാരം ആന്റോ ആന്റണിക്ക്‌ നല്‍കുന്നതില്‍ ഫൊക്കാനാ അവാര്‍ഡ്‌ കമ്മിറ്റിക്ക്‌ ഏകകണ്‌ഠമായ അഭിപ്രായമായിരുന്നുവെന്ന്‌ ഫൊക്കാനാ പ്രസിഡന്റ്‌ മറിയാമ്മ പിള്ള പറഞ്ഞു. ടെറന്‍സണ്‍ തോമസ്‌ സ്വാഗതം പറഞ്ഞു. ഫൊക്കാനാ നാഷണല്‍ കമ്മിറ്റി അംഗം ജോയി ചെമ്മാച്ചേല്‍ ആന്റോ ആന്റണിയെ സദസിന്‌ പരിചയപ്പെടുത്തുകയും അദ്ദേഹത്തിന്റെ ചാരിറ്റി, സാമൂഹ്യ, സാംസ്‌കാരിക പ്രവര്‍ത്തനമേഖലകളെ കുറിച്ചുള്ള ആമുഖവും അവതരിപ്പിച്ചു.

ഫൊക്കാനാ കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, ഫൊക്കാനാ ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍മാന്‍ ജോണ്‍ ഐസക്ക്‌, ട്രഷറര്‍ വര്‍ഗീസ്‌ പാലമലയില്‍, ലീലാ മാരേട്ട്‌, എബി റാന്നി, ലെജി പട്ടരുമഠത്തില്‍, സിറില്‍ കട്ടപ്പുറം, ആറന്മുള ഹരിഹരപുത്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രവാസി സേവാ പുരസ്‌കാരം ലോക പ്രവാസികള്‍ക്ക്‌ സമര്‍പ്പിക്കുന്നു: ആന്റോ ആന്റണി എം.പി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക