Image

കോയമ്പത്തൂര്‍ വാഹനാപകടം: തൃശൂര്‍ സ്വദേശി അടക്കം 2 പേര്‍ മരിച്ചു

Published on 05 September, 2011
കോയമ്പത്തൂര്‍ വാഹനാപകടം: തൃശൂര്‍ സ്വദേശി അടക്കം 2 പേര്‍ മരിച്ചു
കോയമ്പത്തൂര്‍: കോയമ്പത്തൂരിലുണ്ടായ വാഹനാപകടത്തില്‍ തൃശൂര്‍ സ്വദേശി അടക്കം രണ്ടുപേര്‍ മരിച്ചു. 18 പേര്‍ക്ക്‌ പരിക്കേറ്റു. കര്‍പ്പകം കോളജിനു സമീപം ബസും ലോറിയും കൂട്ടിയിടിച്ചക്കുകയായിരുന്നു. ബസ്‌ ഡ്രൈവര്‍ തൃശൂര്‍ വലപ്പാട്‌ സ്വദേശി മോഹന്‍ദാസാണ്‌ മരിച്ച ഒരാള്‍

പത്തനംതിട്ടയില്‍ നിന്നുള്ള കല്ലട ടൂറിസ്റ്റ്‌ ബസാണ്‌ അപകടത്തില്‍പ്പെട്ടത്‌. 46 യാത്രക്കാരാണ്‌ ബസിലുണ്‌ടായിരുന്നത്‌. പരിക്കേറ്റവരെ കോയമ്പത്തൂരിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആശുപത്രയില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ നില ഗുരുതരമാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക