Image

സംയുക്ത ഓണാഘോഷം ലോംഗ്‌ ഐലന്റില്‍ സെപ്‌റ്റംബര്‍ 18-ന്‌

ജോയിച്ചന്‍ പുതുക്കുളം Published on 05 September, 2011
സംയുക്ത ഓണാഘോഷം ലോംഗ്‌ ഐലന്റില്‍ സെപ്‌റ്റംബര്‍ 18-ന്‌
ന്യൂയോര്‍ക്ക്‌: ഇന്ത്യന്‍ അമേരിക്കന്‍ മലയാളി അസോസിയേഷന്‍ ഓഫ്‌ ലോംഗ്‌ ഐലന്റിന്റേയും, മലയാളി സമാജം ഓഫ്‌ ന്യൂയോര്‍ക്കിന്റേയും സംയുക്തഭിമുഖ്യത്തില്‍, നാസോ കൗണ്ടിയുടെ സഹകരണത്തില്‍ ഓണം ആഘോഷിക്കുന്നു. സെപ്‌റ്റംബര്‍ 18-ന്‌ ഞായറാഴ്‌ച രാവിലെ 11 മണി മുതല്‍ ഉച്ചകഴിഞ്ഞ മൂന്നുമണിവരെ ന്യൂഹൈഡ്‌ പാര്‍ക്കിലെ ക്ലിന്റണ്‍ ജി. മാര്‍ട്ടിന്‍ പാര്‍ക്ക്‌ ഹാളില്‍ വെച്ചാണ്‌ വര്‍ണ്ണശബളമായ പരിപാടികള്‍ അരങ്ങേറുന്നത്‌.

ആഘോഷപരിപാടിയില്‍ അമേരിക്കയിലേയും കേരളത്തിലേയും പ്രമുഖ രാഷ്‌ട്രീയ-സാംസ്‌കാരിക നേതാക്കള്‍ പങ്കെടുക്കുമെന്ന്‌ ആഘോഷ കമ്മിറ്റിക്കുവേണ്ടി സെക്രട്ടറി സ്റ്റാന്‍ലി കളത്തില്‍ അറിയിച്ചു. ഇതോടനുബന്ധിച്ച്‌ നടന്ന സംയുക്ത യോഗത്തില്‍ ജോര്‍ജ്‌ തോമസ്‌ അധ്യക്ഷതവഹിച്ചു.

സജി ഏബ്രഹാം, ജേക്കബ്‌ തോമസ്‌, ബഞ്ചമിന്‍ ജോര്‍ജ്‌, സുരേഷ്‌ ജോണ്‍, ബേബി കുര്യാക്കോസ്‌, ജോജി കുര്യാക്കോസ്‌ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി ഓണാഘോഷപരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചുവരുന്നു.

യോഗത്തില്‍, മലയാള സംഗീതത്തിന്‌, രചനയിലൂടെയും, സംഗീതത്തിലൂടെയും പുകിയ രൂപവും ഭാവവും നല്‍കി. ഒരുപറ്റം ഗാനങ്ങള്‍ സമ്മാനിച്ച്‌ മലയാളികളുടെ മനസ്സില്‍ എന്നും ജീവിക്കുന്ന ജോണ്‍സണ്‍ മാസ്റ്ററുടെ ദേഹവിയോഗത്തിലും, അസോസിയേഷന്‍ കമ്മിറ്റി അംഗങ്ങളായ ഡോ. വിനയ്‌ രാജ്‌, ജോയിന്റ്‌ സെക്രട്ടറി വര്‍ഗീസ്‌ കെ. ജോസഫ്‌ എന്നിവരുടെ മാതാക്കളുടെ ദേഹവിയോഗത്തിലും യോഗം അനുശോചനം രേഖപ്പെടുത്തി. സ്റ്റാന്‍ലി കളത്തില്‍ അറിയിച്ചതാണിത്‌.
സംയുക്ത ഓണാഘോഷം ലോംഗ്‌ ഐലന്റില്‍ സെപ്‌റ്റംബര്‍ 18-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക