Image

മലയാളി അസോസിയേഷന്‍ ഓഫ്‌ റോക്ക്‌ലാന്റ്‌ കൗണ്ടിയുടെ ഓണാഘോഷം പത്തിന്‌

ജോയിച്ചന്‍ പുതുക്കുളം Published on 05 September, 2011
മലയാളി അസോസിയേഷന്‍ ഓഫ്‌ റോക്ക്‌ലാന്റ്‌ കൗണ്ടിയുടെ ഓണാഘോഷം പത്തിന്‌
ന്യൂയോര്‍ക്ക്‌: മലയാളി അസോസിയേഷന്‍ ഓഫ്‌ റോക്ക്‌ലാന്റ്‌ കൗണ്ടിയുടെ (മാര്‍ക്ക്‌) ഓണാഘോഷം സെപ്‌റ്റംബര്‍ പത്താംതീയതി വിഭവസമൃദ്ധമായ ഓണസദ്യയോടും, വൈവിധ്യമാര്‍ന്ന കലാപരിപാടികളോടുംകൂടി ക്ലാര്‍ക്ക്‌സ്‌ ടൗണ്‍ റിഫോം ചര്‍ച്ചില്‍ (107 Straw Town Road, Westnayak, NY 10994) വെച്ച്‌ നടത്തപ്പെടുന്നു.

ശനിയാഴ്‌ച ഉച്ചയ്‌ക്ക്‌ 11.30-ന്‌ ഓണസദ്യ, തുടര്‍ന്ന്‌ അത്തപ്പൂക്കളം, ചെണ്ടമേളത്തിന്റേയും മുത്തുക്കുടകളുടേയും, താലപ്പൊലിയുടേയും അകമ്പടിയോടെ മാവേലി മന്നന്‌ വരവേല്‍പ്പ്‌, തിരുവാതിരകളി, വൈവിധ്യമാര്‍ന്ന നൃത്തനൃത്യങ്ങള്‍ എന്നിവ അരങ്ങേറും. റോക്ക്‌ലാന്റ്‌ കൗണ്ടിയിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ മലയാളി സുഹൃത്തുക്കളേയും മാര്‍ക്കിന്റെ ഓണാഘോഷ പരിപാടികളിലേക്ക്‌ ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: ഗോപിനാഥ കുറുപ്പ്‌ (845 548 3938), തോമസ്‌ അലക്‌സ്‌ (പ്രസിഡന്റ്‌) 845 893 4301, എല്‍സി ജൂബ്‌ (സെക്രട്ടറി) 845 642 4396), ജോസ്‌ അക്കക്കാട്ട്‌ (ട്രഷറര്‍) 845 461 1052.
മലയാളി അസോസിയേഷന്‍ ഓഫ്‌ റോക്ക്‌ലാന്റ്‌ കൗണ്ടിയുടെ ഓണാഘോഷം പത്തിന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക