Image

അനധികൃത ഖനനം: മുന്‍ കര്‍ണ്ണാടക മന്ത്രി ജനാര്‍ദ്ദന റെഡ്‌ഡി അറസ്‌റ്റില്‍

Published on 05 September, 2011
അനധികൃത ഖനനം: മുന്‍ കര്‍ണ്ണാടക മന്ത്രി ജനാര്‍ദ്ദന റെഡ്‌ഡി അറസ്‌റ്റില്‍
ബാംഗ്ലൂര്‍: അനധികൃത ഖനനവുമായി ബന്ധപ്പെട്ട്‌ മുന്‍ കര്‍ണ്ണാടക മന്ത്രി ജനാര്‍ദ്ദന റെഡ്‌ഡിയെ സി.ബി.ഐ അറസ്റ്റ്‌ ചെയ്‌തു. കര്‍ണ്ണാടകയിലെ ബെല്ലാരിയില്‍ നടന്ന അനധികൃത ഖനനവുമായി ബന്ധപ്പെട്ടു ലോകായുക്‌ത റിപ്പോര്‍ട്ടില്‍ പേര്‌ പരാമര്‍ശിക്കപ്പെട്ടിരുന്നു. തുര്‍ന്ന്‌ അദ്ദേഹം മന്ത്രിസ്ഥാനത്തുനിന്നും മാറിയിരുന്നു. കര്‍ണാടക മുന്‍ ടൂറിസം മന്ത്രിയും ഖനി ലോബിയിലെ പ്രമുഖനുമാണ്‌ റെഡ്ഡി.

സി.ബി.ഐ ഇന്നു പുലര്‍ച്ചെ റെഡ്‌ഡിയുടെ വസതിയിലും ഓഫിസുകളിലും റെയ്‌ഡ്‌ നടത്തിയിരുന്നു. തുടര്‍ന്ന്‌ അജ്‌ഞാത കേന്ദ്രത്തിലെത്തിച്ചു ചോദ്യം ചെയ്‌തതിനുശേഷമാണ്‌ അറസ്‌റ്റ്‌. ഖനനവിവാദത്തില്‍ മുന്‍ മന്ത്രിയുമായ ബി. ശ്രീരാമുലു ഇന്നലെ എംഎല്‍എ സ്‌ഥാനം രാജിവച്ചിരുന്നു.

ജനാര്‍ദ്ദന റെഡ്‌ഡിക്കെതിരെ സന്ദൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട്‌ കോടതി പുറപ്പെടുവിച്ച ഒന്‍പതു ജാമ്യമില്ലാ വാറന്റുകള്‍ പുറപ്പെടുവിച്ചിരുന്നു.

വിശദമായ ചോദ്യംചെയ്യലിനായി ജനാര്‍ദ്ദന റെഡ്ഡിയെയും ശ്രീനിവാസ്‌ റെഡ്ഡിയെയും ഹൈദരാബാദിലേയ്‌ക്കു കൊണ്ടുപോയിരിക്കയാണ്‌.

അനധികൃത ഖനനം: മുന്‍ കര്‍ണ്ണാടക മന്ത്രി ജനാര്‍ദ്ദന റെഡ്‌ഡി അറസ്‌റ്റില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക