ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ വിചാരവേദി വിപുലമായ പരിപാടികളോടെ ഓണം
ആഘോഷിക്കുന്നു. സെപ്റ്റംബര്‍ 11-ന് ഞായറാഴ്ച വൈകിട്ട് 6 മണിക്ക് കേരളാ
കള്‍ച്ചറല്‍ അസോസിയേഷന് ഓഫ് നോര്‍ത്ത് അമേരിക്ക (222- 66 ബ്രാഡക് അവന്യൂ,
ക്വീന്‍സ് വില്ലേജ്, എന്‍.വൈ 11428) വെച്ച് അരങ്ങേറും. കെ.സി.എ.എന്‍.എ
ആസ്ഥനമായി, സജീവമായി പ്രവര്‍ത്തിച്ചുവരുന്ന വചാരവേദി എല്ലാ മാസവും രണ്ടാം ഞായറാഴ്ച
വൈകിട്ട് അവിടെ കൂടുന്നു. ഈമാസത്തെ സൗഹൃദസംഗമത്തില്‍ വിഭവസമൃദ്ധമായ ഓണസദ്യ
ഉണ്ടായിരിക്കും. പരിപാടികളിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി വിചാരവേദിയുടെ
സംഘാടകരായ വാസുദേവ് പുളിക്കലും, സാംസി കൊടുമണ്ണും അറിയിച്ചു.