Image

ലാസ് വേഗാസ് ഓണാഘോഷം വിജയകരമായി

ജോണ്‍ ജോര്‍ജ് Published on 05 September, 2011
ലാസ് വേഗാസ് ഓണാഘോഷം വിജയകരമായി

ലാസ് വേഗാസ്സ് കേരളാ അസ്സോസിയേഷന്റെ 2011 ത്രിദിന ഓണാഘോഷം വിജയകരമായി . വെള്ളിയാഴ്ച വോളീമ്പോള്‍ മത്സരത്തോടെയാണ് 2011 ഓണാഘോഷം ആരംഭിച്ചത്. മൂന്നു ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു. ഏഴു മണിക്കു ആരംഭിച്ച മത്സരം രാത്രി പതിനൊന്നു മണിവരെ നീണ്ടു. വാശിയേറിയ മത്സരമാണു മൂന്നു ടീമുകളും കാഴ്ച വച്ചത്. പതിനൊന്നു മണിക്കും മത്സരം തീര്‍ക്കാന്‍ കഴിയാതെ വന്നതിനാല്‍ ഫൈനല്‍ ഒരാഴ്ചത്തേക്ക് നീട്ടിവെക്കേണ്ടി വന്നു. അടുത്ത ശനിയാഴ്ചയാണു വോളീബോള്‍ ഫൈനല്‍ മത്സരം.

ശനിയാഴ്ച ഓണസദ്യയും ഓണം പിക്‌നിക്കും പ്രായഭേദമെന്യേ എല്ലാവര്‍ക്കും വിവിധ കായിക മത്സരങ്ങളും അസ്സോസിയേഷന്റെ കമ്മിറ്റി ഒരുക്കിയിരുന്നു. വിവിധ പ്രായക്കരായ കുട്ടികള്‍ക്കായി ചിത്രരചനാ മത്സരം, ഓട്ടമത്സരം, വെള്ളം നിറച്ച ബലൂണ്‍ ഏറു മത്സരം, കസ്സേര കളി മത്സരം തുടങ്ങി ഒട്ടേറെ മത്സരങ്ങള്‍ നടന്നു. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം വടംവലി മത്സരവും നടന്നു. വടംവലി മത്സരത്തില്‍ ജോസ് ഫ്രാന്‍സ്സിസ്സ് നയിച്ച പുരുഷന്മാരുടെ ടീമും, ലീന ജോസ്സഫ് നയിച്ച സ്ത്രീകളുടെ ടീമും വിജയികളായി.

കാള
ന്‍ ‍, ഓലന്‍ , എരിശ്ശേരി, പുളിശ്ശേരി, അവിയല്‍ , നാരങ്ങാക്കറി, ഇഞ്ചിക്കറി തുടങ്ങി ഓണത്തിന്റെ എല്ലാ വിഭവങ്ങളും അടങ്ങിയ ഗൃഹാതുരത്വം ഉണര്‍ത്തുന്ന വിഭവസമൃദ്ധമായ ഓണസദ്യ ലാസ് വേഗാസ് മലയാളികളെ സംതൃപ്തരാക്കി എന്നു വേണം പറയാന്‍ . തുടര്‍ന്ന് അസ്സോസ്സിയേഷന്റെ ഒഴിവു വന്ന സെക്രട്ടറി പദവിയിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നു. അസ്സോസിയേഷന്‍ പ്രസിഡന്റ് ശ്രീമതി ആന്‍സി ജോണ്‍ , സെക്രട്ടറി പദവിയിലേക്കു ശ്രീ.ജോസ്സ് ഓണാട്ടിന്റെ നോമിനേഷന്‍ ലഭിച്ചതായി അറിയിക്കുകയും, ഐക്യകണ്‌ഠേന പുതിയ സെക്രട്ടറിയായി പൊതുസഭ തെരഞ്ഞെടുക്കുകയും ചെയ്തു. തെരഞ്ഞെടുപ്പു കഴിഞ്ഞു ശ്രീ.ജോസ് ഓണാട്ട്, തന്നെ തെരഞ്ഞെടുത്തതിനു നന്ദി അിയിക്കുകയും തന്റെ ആത്മാര്‍ത്ഥമായ സേവനം അസ്സോസ്സിയേഷനു വാഗ്ദാനം ചെയ്യുകയും ചെയ്തു. തുടര്‍ന്നു ആക്റ്റിങ് സെക്രട്ടറി ശ്രീമതി ലിസ്സ് അലക്‌സ് പ്രവര്‍ത്തന റിപ്പോര്‍ട്ട് വായിക്കുകയും ട്രഷറാര്‍ ശ്രീമതി റീനാ ജോണ്‍ കണക്കു അവതരിപ്പിക്കുകയും ചെയ്തു. ലാസ് വേഗാസ്സിലെ ഫ്രണ്ട്‌സ് ഓഫ് കേരളാ അസ്സോസ്സിയേഷനിലേക്കു മടങ്ങി വരാന്‍ താല്‍പര്യം പ്രകടിപ്പിച്ചതായും അതിന്റെ പ്രാരംഭ ചര്‍ച്ചകള്‍ നടന്നതായും പൊതു സഭയെ അറിയിച്ചു.തുടര്‍ന്നു പൊതുസഭ തുടര്‍ നടപടികള്‍ക്കായി പ്രസിഡന്റിനേയും കമ്മിറ്റി അംഗങ്ങളേയും ചുമതലപ്പെടുത്തി.

ഞായറാഴ്ച വൈകീട്ട് ഫ്‌ളെമിംഗോ ലൈബ്രറി ഓഡിറ്റോറിയത്തില്‍ വിവിധ കാലാപരിപാടികളോടെ ലാസ് വേഗാസ് കേരളാ അസ്സോസിയേഷന്റെ 2011-ലെ
ഓണാഘോഷം സമാപിച്ചു.

ലാസ് വേഗാസ് ഓണാഘോഷം വിജയകരമായി ലാസ് വേഗാസ് ഓണാഘോഷം വിജയകരമായി ലാസ് വേഗാസ് ഓണാഘോഷം വിജയകരമായി ലാസ് വേഗാസ് ഓണാഘോഷം വിജയകരമായി ലാസ് വേഗാസ് ഓണാഘോഷം വിജയകരമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക