Image

മൂന്നാമത് ഫോമാ കണ്‍വന്‍ഷനിലേക്ക് അമേരിക്കന്‍ മലയാളികള്‍ക്ക് സ്വാഗതം: ജോര്‍ജ് മാത്യൂ, ഗ്ലാഡ്‌സണ്‍ വര്‍ഗ്ഗീസ്

അനില്‍ പെണ്ണുക്കര/ മൊയ്തീന്‍ പുത്തന്‍ചിറ Published on 09 January, 2013
മൂന്നാമത് ഫോമാ കണ്‍വന്‍ഷനിലേക്ക് അമേരിക്കന്‍ മലയാളികള്‍ക്ക് സ്വാഗതം: ജോര്‍ജ് മാത്യൂ, ഗ്ലാഡ്‌സണ്‍ വര്‍ഗ്ഗീസ്
കൊച്ചി : ഫോമായുടെ മൂന്നാമത് കേരളാ കണ്‍വന്‍ഷനിലേക്ക് എല്ലാ അമേരിക്കന്‍ മലയാളികളേയും, അഭ്യൂദയകാംക്ഷികളേയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി ഫോമാ പ്രസിഡന്റ് ജോര്‍ജ്ജ് മാത്യൂ, സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗ്ഗീസ് എന്നിവര്‍ അറിയിച്ചു. ജനുവരി 10ന് രാവിലെ കൊച്ചി കാക്കനാട്ടുള്ള ഡ്രീംസ് ഹോട്ടലാണ് ഫോമാ കേരളാ കണ്‍വന്‍ഷന്‍വേദി.

രാവിലെ 9മണിക്ക് ഘോഷയാത്ര ആരംഭിക്കും. 9.30ന് ഉദ്ഘാടന സമ്മേളനത്തിന് തുടക്കമാകും. ഫോമായുടെ നാളിതുവരെയുള്ള ചരിത്രത്തെക്കുറിച്ച് വീഡിയോ പ്രദര്‍ശനത്തോടെയാണ് സമ്മേളനം തുടങ്ങുക.

ഫോമാ വൈസ് പ്രസിഡന്റ് രാജു ഫിലിപ്പ് വിശിഷ്ടാതിഥികളെ വേദിയിലേക്ക് ക്ഷണിക്കും. ഈശ്വര പ്രാര്‍ത്ഥനയ്ക്ക് ശേഷം ഫോമാ ജനറല്‍ സെക്രട്ടറി സ്വാഗതം ആശംസിക്കും. ഫോമാ പ്രസിഡന്റ് അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ കേന്ദ്രമന്ത്രി വയലാര്‍ രവി ഫോമാ കേരളാ കണ്‍വന്‍ഷന്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്യും. കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍, എം.പി.മാര്‍, എം.എല്‍.എ.മാര്‍ തുടങ്ങഇ രാഷ്ട്രീയ സാമൂഹിക, സാംസ്‌കാരിക മേഖലകളിലെ പ്രശസ്തര്‍ ആശംസകള്‍ അര്‍പ്പിക്കും. ഫോമായുടെ മുഖപത്രമായ ഫോമാന്യൂസിന്റെ ഔദ്യോഗിക പ്രകാശനം തുടര്‍ന്ന് നടക്കും. ഷാജി എഡ്വേര്‍ഡ്, ജോഷി കുരിശിങ്കല്‍ തുടങ്ങിയവര്‍ വേദിയിലുണ്ടാകും. തുടര്‍ന്ന് ഫോമാ ട്രഷറാര്‍ നന്ദി പറയുന്നതോടെ ഉദ്ഘാടന സെക്ഷന്‍ അവസാനിക്കും.
കണ്‍വന്‍ഷനില്‍ പ്രവാസി സമ്മിറ്റിന് വലിയ പ്രാധാന്യമുണ്ട്. പ്രവാസി വോട്ടവകാശം വളരെ സജീവമായി ചര്‍ച്ച ചെയ്യുന്ന സാഹചര്യത്തില്‍ പ്രവാസി സമ്മിറ്റിന് വലിയ പ്രസക്തിയാണുള്ളതെന്ന് പ്രവാസി സമ്മിറ്റ് കോ ഓര്‍ഡിനേറ്റര്‍ കളത്തില്‍ പാപ്പച്ചന്‍ പറഞ്ഞു.

പ്രവാസി സമ്മിറ്റില്‍ സണ്ണി ഏബ്രഹാം വിശിഷ്ടാതിഥികളെ വേദിയിലേക്കാനയിക്കുമ്പോള്‍ കളത്തില്‍ പാപ്പച്ചന്‍ കോ-ഓര്‍ഡിനേറ്ററാകും. സാം ജോര്‍ജ്, ഇസ്മായില്‍ റാവുത്തര്‍, പി.എസ്.ശ്രീധരന്‍, ടോം വെള്ളരിങ്ങാട്ട് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. എ.വി. വര്‍ഗ്ഗീസ് നന്ദിപ്രകാശിപ്പിക്കും.

മൂന്നാമത് ഫോമാ കണ്‍വന്‍ഷനിലേക്ക് അമേരിക്കന്‍ മലയാളികള്‍ക്ക് സ്വാഗതം: ജോര്‍ജ് മാത്യൂ, ഗ്ലാഡ്‌സണ്‍ വര്‍ഗ്ഗീസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക