Image

അറ്റ്‌ലാന്റാ ഹോളി ഫാമിലി ദേവാലയത്തിലെ തിരുനാള്‍ മഹാമഹം

സാജു വട്ടക്കുന്നത്ത് Published on 05 September, 2011
അറ്റ്‌ലാന്റാ ഹോളി ഫാമിലി ദേവാലയത്തിലെ തിരുനാള്‍ മഹാമഹം

അറ്റ്‌ലാന്റാ : ഹോളി ഫാമിലി ക്‌നാനായ കാത്തലിക് ദേവാലയത്തിലെ ആണ്ടുതിരുനാള്‍ സെപ്റ്റംബര്‍ 9,10,11 തീയതികളില്‍ വിലുപമായി ആഘോഷിക്കുന്നു. സെപ്റ്റംബര്‍ 9-ാം തീയതി വെള്ളിയാഴ്ച വൈകുന്നേരം ഏഴുമണിക്ക് തിരുനാളിന് കൊടിയേറും തുടര്‍ന്നും ദിവ്യബലിയും നൊവേനയും ഉണ്ടായിരിക്കും.
രണ്ടാം ദിവസമായ 10-ാം തീയതി ശനിയാഴ്ച വൈകുന്നേരം 6മണിക്ക് ദിവ്യബലിയും തുടര്‍ന്ന് പ്രദക്ഷണവും ലദീഞ്ഞും സ്‌നേഹ വിരുന്നും ഉണ്ടായിരിക്കും.

തിരുനാള്‍ ഞായറാഴ്ച സെപ്റ്റംബര്‍ 11-ാം തീയതി രാവിലെ 10.30ന് ആഘോഷകരമായ തിരുനാള്‍ ദിവ്യബലിയും , പ്രദക്ഷിണവും ലദീഞ്ഞും തുടര്‍ന്ന് സ്‌നേഹ വിരുന്നും ഉണ്ടായിരിക്കും.

വടക്കേ അമേരിക്കയിലെ രണ്ടാമത്തെ ക്‌നാനായ കാത്തലിക്ക് ദേവാലയമായ അറ്റ്‌ലാന്റാ ഹോളിഫാമിലി ക്‌നാനായ കാത്തലിക് ദേവാലയത്തിലെ രണ്ടാം വര്‍ഷ ആണ്ട് തിരുനാളാണ് നടത്തപ്പെടുന്നത്. ഇടവക കൂട്ടായ്മയായ ഇടവക കുടുംബങ്ങള്‍ എല്ലാവരും ഒന്നു ചേര്‍ന്നാണ് ഈ വര്‍ഷത്തെ തിരുനാള്‍ തിരുക്കര്‍മ്മങ്ങളും ആഘോഷ പരിപാടികളും ആസൂത്രണം ചെയ്തിരക്കുന്നത്.

ഇടവക വികാരി ഫാ.എബി വടക്കേക്കര, കൈകാരന്‍മാരായ റ്റോമി അറയ്ക്കല്‍ , ജോബി വാഴക്കാല, മേരി തോമസ്, സെക്രട്ടറി സിബി മുളയാനിക്കുന്നേല്‍ എന്നിവര്‍ എല്ലാ പരിപാടികള്‍ക്കും നേതൃത്വം നല്‍കും. തിരുനാള്‍ തിരുകര്‍മ്മങ്ങളിലേയ്ക്കും, ആഘോഷ പരിപാടികളിലേയ്ക്കും എല്ലാ വിശ്വാസികളെയും ഇടവകാംഗങ്ങള്‍ എല്ലാവരും സ്വാഗതം ചെയ്തുകൊള്ളുന്നു.

അറ്റ്‌ലാന്റാ ഹോളി ഫാമിലി ദേവാലയത്തിലെ തിരുനാള്‍ മഹാമഹം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക