Image

തമിഴ്‌നാട് മുന്‍ മന്ത്രിയുടെ സഹോദരന്‍ അറസ്റ്റില്‍

Published on 05 September, 2011
തമിഴ്‌നാട് മുന്‍ മന്ത്രിയുടെ സഹോദരന്‍ അറസ്റ്റില്‍

കൊച്ചി: തമിഴ്‌നാട് മുന്‍ ട്രാന്‍സ്‌പോര്‍ട്ട് മന്ത്രിയും ഡി.എം.കെ നേതാവുമായ കെ.എന്‍.നെഹ്റുവിന്റെ സഹോദരന്‍ രാമജയനെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ച് എമിഗ്രേഷന്‍ വിഭാഗം അറസ്റ്റ് ചെയ്തു. ദുബായിലേയ്ക്ക് പോകാന്‍ ശ്രമിക്കവെയാണ് അറസ്റ്റ്.

അനധികൃതമായി ഭൂമി കൈയ്യേറിയ കേസില്‍ രാമജയന്റെ പേരില്‍ തിരുച്ചിറപ്പള്ളി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക