Image

ജനാര്‍ദ്ദന റെഡ്ഡി നിരപരാധിത്വം തെളിയിച്ച് പുറത്തുവരുമെന്ന് ബിജെപി.

Published on 05 September, 2011
ജനാര്‍ദ്ദന റെഡ്ഡി നിരപരാധിത്വം തെളിയിച്ച് പുറത്തുവരുമെന്ന് ബിജെപി.
ന്യൂഡല്‍ഹി: ബെല്ലാരിയിലെ അനധികൃത ഖനനക്കേസില്‍ സിബിഐ അറസ്റ്റുചെയ്ത കര്‍ണാടക മുന്‍ ടൂറിസം മന്ത്രി ജനാര്‍ദ്ദന റെഡ്ഡി നിരപരാധിത്വം തെളിയിച്ച് പുറത്തുവരുമെന്ന് ബിജെപി.

ജനാര്‍ദ്ദന റെഡ്ഡിയുടെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും ആന്ധ്രയിലെ പ്രശ്‌നങ്ങള്‍ മൂടിവെയ്ക്കാന്‍ യുപിഎ സര്‍ക്കാര്‍ സിബിഐയെ ഉപയോഗിക്കുയാണെന്നും ബിജെപി നേതാവ് ബല്‍ബീര്‍ പുഞ്ച് പറഞ്ഞു.

 അതേസമയം, ബെല്ലാരിയിലെ ഖനനം റെഡ്ഡി സഹോദരരുടെ സ്വകാര്യ ബിസിനസാണെന്നും അതില്‍ പാര്‍ട്ടിക്ക് ഒന്നും ചെയ്യാനില്ലെന്നും കര്‍ണാടകയുടെ ചുമതലയുള്ള ബിജെപി സെക്രട്ടറി ധനഞ്ജയ് കുമാര്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക