Image

സ്റ്റാറ്റന്‍ ഐലന്റ് മലയാളി അസോസിയേഷന്‍ തിരുവോണാഘോഷം 11ന്

Published on 05 September, 2011
സ്റ്റാറ്റന്‍ ഐലന്റ് മലയാളി അസോസിയേഷന്‍ തിരുവോണാഘോഷം 11ന്

ന്യൂയോര്‍ക്ക് : ഐശ്യര്യ സമ്പല്‍ സമൃദ്ധിയുടെ ഉല്‍സവമായ മലയാളത്തിന്റെ സ്വന്തം പൊന്നോണത്തെ വരവേല്‍ക്കുവാന്‍ ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ ഐലന്റിലുള്ള മലയാളി സമൂഹം ഒരുങ്ങി. കള്ളവും ചതിയുമില്ലാതിരുന്ന പൊയ്‌പ്പോയ വസന്തകാലത്തിന്റെ സ്മരണകളും, ഓണസദ്യയും ഓണക്കളികളും, പൊന്നൂഞ്ഞാലും ഓണക്കോടിയും നിറഞ്ഞു നില്‍ക്കുന്ന ഗൃഹാതുരസ്മരണകളും തൊട്ടുണര്‍ത്തുന്ന സ്റ്റാറ്റന്‍ ഐലന്റിലെ മലയാളി അസോസിയേഷന്‍ നേതൃത്വം കൊടുക്കുന്ന തിരുവോണാഘോഷം സെപ്റ്റംബര്‍ 11-ാം തീയതി ഞായറാഴ്ച 1 മണി മുതല്‍ സെന്റ് മൈക്കിള്‍സ് ഓഡിറ്റോറിയത്തില്‍ വെച്ച്(211. Harbor RD, Staten Island, NY)നടത്തപ്പെടുന്നു. കൊളംബിയ യൂണിവേഴ്‌സിറ്റി പ്രൊഫസറും ഡയറക്ടറുമായ പത്മശ്രീ.ഡോ.പി.സോമാസുന്ദരന്‍ മുഖ്യാതിഥി ആയിരിക്കും.

1 മണിക്കാരംഭിക്കുന്ന ഓണസദ്യയെ തുടര്‍ന്ന്, വര്‍ണ്ണപ്പൊലിമയാര്‍ന്ന ഘോഷയാത്ര, ചെണ്ടമേളം, താലപ്പൊലി, തിരുവാതിര, തുടങ്ങിയ പാരമ്പര്യ കലാവരുന്ന് എന്നിവ ഉണ്ടായിരിക്കും. ഉല്‍ഘാടന സമ്മേളനത്തെ തുടര്‍ന്ന് ന്യൂയോര്‍ക്കിലെ പ്രമുഖരായ നൂപുര സ്‌ക്കൂള്‍ , നാട്യകല മാതുണി മഹാലിംഗം ആര്‍ട്‌സ് സ്‌ക്കൂള്‍ എന്നിവരുടെ ഉജ്വല കലാവിരുന്നുകള്‍ അരങ്ങേറും. സെന്റ് ജോണ്‍സ് യൂത്ത് ഡാന്‍സേഴ്‌സ് അവതരിപ്പിക്കുന്ന സിനിമാറ്റിക് ഡാന്‍സും ഉണ്ടായിരിക്കും. ഈ വര്‍ഷത്തെ പ്രധാന ആകര്‍ഷണമായ ലഘുഹാസ്യനാടകം ചക്കിക്കൊത്ത ചങ്കരന്‍ തുടര്‍ന്നരങ്ങേറും. പ്രമുഖ കലാപ്രവര്‍ത്തകരായ ഫ്രെഡ കൊച്ചിന്‍ സംവിധാനവും തിരുവല്ല ബേബി ചമയവും നിര്‍വഹിക്കുന്ന ഹാസ്യനാടകത്തിന്റെ അഭിനേതാക്കാള്‍ അസോസിയേഷന്റെ കലാകാരന്‍മാരും കലാകാരികളുമാണ്. അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സമാഹരിച്ചുവരുന്ന റാഫിള്‍ ടിക്കറ്റിന്റെ നറുക്കെടുപ്പ് അന്നേ ദിവസം നടത്തപ്പെടുന്നതാണ്.

ശ്രീ.സാബു സക്കറിയയാണ് ഓണാഘോഷത്തിന്റെ മുഖ്യകോര്‍ഡിനേറ്റര്‍ , ഫ്രെഡ് കൊച്ചിയില്‍ കള്‍ച്ചറല്‍ പ്രോഗ്രാം കോര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്നു. പ്രമുഖ കലാകാരന്‍മാരായ റോഷന്‍ മാമ്മന്‍ പാരമ്പര്യകല നിര്‍വഹിക്കുന്നു. റജി ഏബ്രഹാം (പ്രസിഡന്റ്), തോമസ് മാത്യൂ(വൈസ് പ്രസിഡന്റ്), ജോസ് ഏബ്രഹാം(സെക്രട്ടറി), അലക്‌സ് വലിയവീടന്‍സ്(ജോയിന്റ് സെക്രട്ടറി), ജോസ് വര്‍ഗീസ് (ട്രഷറര്‍ ) എന്നിവര്‍ നേതൃത്വം കൊടുക്കുന്ന മാനേജിംഗ് കമ്മറ്റി പരിപാടിയുടെ ഉജ്ജ്വല വിജയത്തിനായി പ്രവര്‍ത്തിക്കുന്നു. വര്‍ണ്ണപ്പകിട്ടാര്‍ന്ന തിരുവോണാഘോഷത്തിലേക്ക് സഹൃദയരായ ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : സാബു സക്കറിയ(കോര്‍ഡിനേറ്റര്‍ )-718-581-6628
ജോസ് ഏബ്രഹാം(സെക്രട്ടറി)-718-619-7759
ജോസ് വര്‍ഗീസ്(ട്രഷറര്‍ )-718-477-9747
ഫ്രെഡ് കോച്ചിന്‍ (കള്‍ച്ചറല്‍ പ്രോഗ്രാം)-908-414-0114

ബിജു ചെറിയാന്‍ (പബ്ലിസിറ്റി ചെയര്‍മാന്‍ )അറിയിച്ചതാണിത്.
സ്റ്റാറ്റന്‍ ഐലന്റ് മലയാളി അസോസിയേഷന്‍ തിരുവോണാഘോഷം 11ന്സ്റ്റാറ്റന്‍ ഐലന്റ് മലയാളി അസോസിയേഷന്‍ തിരുവോണാഘോഷം 11ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക