Image

ഫോമാ കേരളാകണ്‍വന്‍ഷന്‍ കേന്ദ്രമന്ത്രി വയലാര്‍ രവി ഉദ്ഘാടനം ചെയ്തു

അനില്‍ പെണ്ണുക്കര Published on 10 January, 2013
ഫോമാ കേരളാകണ്‍വന്‍ഷന്‍ കേന്ദ്രമന്ത്രി വയലാര്‍ രവി ഉദ്ഘാടനം ചെയ്തു
കൊച്ചി : ഫോമയുടെ മൂന്നാമത് കേരളാ കണ്‍വന്‍ഷന്‍ കേന്ദ്ര പ്രവാസികാര്യ വകുപ്പ് മന്ത്രി വയലാര്‍ രവി ഉദ്ഘാടനം ചെയ്തു. കൊച്ചി ഡ്രീംസ് ഹോട്ടലില്‍ ജനുവരി 10ന് രാവിലെ 11 മണിക്ക് രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക മേഖലയിലെ പ്രമുഖരുടെ സാന്നിദ്ധ്യത്തില്‍ നിലവിളക്കു കൊളുത്തിയാണ് ഉദ്ഘാടനം നടത്തിയത്.

എന്നും എക്കാലവും അമേരിക്കന്‍ മലയാളികളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുകയും മന്ത്രി എന്ന നിലയില്‍ എല്ലാ സമയവും നിങ്ങളൊടൊപ്പം ഉണ്ടെന്ന് വയലാര്‍ രവി പറഞ്ഞു. പ്രവാസികളുടെ സ്വത്തു വകകള്‍ സംരക്ഷിക്കുക, തുടങ്ങി പ്രശ്‌നങ്ങളില്‍ ഗവണ്‍മെന്റ് സജീവമായി ഇടപെടുകയും, പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുകയും ചെയ്യുന്നുണ്ട്. പലപ്പോഴും ഇത്തരം വിഷയങ്ങളില്‍ സഹോദരങ്ങളും, അടുത്ത ബന്ധുക്കളും കക്ഷികളായി വരുമ്പോള്‍ നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു. താന്‍ കേരള ആഭ്യന്തരമന്ത്രി ആയിരുന്ന സമയത്ത് ഒരു ഐ.ജി.യെ ഇത്തരം പ്രശ്‌നപരിഹാരത്തിനായി നിയമിച്ചിട്ടുണ്ടായിരുന്നു. വളരെ ഫലവത്തായിരുന്നു അന്ന് അത്തരം പ്രവര്‍ത്തനങ്ങള്‍ . ഈ രീതി തുടര്‍ന്നുകൊണ്ടുപോകാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വയലാര്‍ രവി കൂട്ടിചേര്‍ത്തു.

കേരളത്തില്‍ സംഘടിപ്പിച്ച പ്രവാസി ഭാരതീയ ദിവസ് വന്‍പിച്ച വിജയമാക്കുവാന്‍ പ്രവര്‍ത്തിച്ച ഫോമാ സുഹൃത്തുക്കള്‍ക്ക് മന്ത്രി പ്രത്യേകം നന്ദി അിറയിച്ചു.

ഫോമാ ട്രഷറാര്‍ തോമസ് ഫിലിപ്പ് അതിഥികളെ സദസിന് പരിചയപ്പെടുത്തി. ഫോമാ പ്രസിഡന്റ് ജോര്‍ജ് മാത്യൂ അദ്ധ്യക്ഷത വഹിച്ചു. ഫോമായുടെ മൂന്നാം കേരളാ കണ്‍വന്‍ഷന്‍ ലളിതവും മനോഹരവുമാക്കാന്‍ കാരണം നിരവധി വ്യക്തികളുടെ സഹായമാണെന്നും മികച്ച സ്‌പോണ്‍സര്‍മാരുടെ സഹായവും, സഹപ്രവര്‍ത്തകരുടെ ഉറച്ച പിന്തുണയും ഉള്ളത് കണ്‍വന്‍ഷന്‍ വന്‍വിജയമാക്കുവാന്‍ സാധിച്ചതായി അദ്ദേഹം പറഞ്ഞു.

ഫോമാ ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ് സ്വാഗതം ആശംസിച്ച യോഗത്തില്‍ എം.എല്‍.എമാരായ സണ്ണി ജോസഫ്, മോന്‍സ് ജോസഫ്, തോമസ് ചാണ്ടി, ഡി. ബാബുപോള്‍ ഐ.എ.എസ്, മനോരമ അസോ.എഡിറ്റര്‍ തോമസ് ജേക്കബ്ബ്, ഫോമാ നേതാക്കളായ ജോണ്‍ ടൈറ്റസ്, ശശിധരന്‍ നായര്‍, ക്യാപ്റ്റന്‍ രാജു ഫിലിപ്പ്, റെനി പൗലോസ്, എന്‍.ജി.മാത്യൂ, കുസുമം ടൈറ്റസ്, ലാലി കളപുരയ്ക്കല്‍, ഫിലിപ്പ് ചാമത്തില്‍, എ.വി.വര്‍ഗീസ്, സ്‌നേഹ മണക്കുന്നേല്‍, തോമസ് ഓലിയാംകുന്നേല്‍, ജോഷി കുരിശുങ്കല്‍, അനിയന്‍ ജോര്‍ജ്, റോഷന്‍ യോഹന്നാന്‍ ശങ്കരത്തില്‍, വിന്‍സന്റ് ബോസ് മാത്യൂ, തുടങ്ങിയവര്‍ പ്രസംഗിച്ചു. ഫോമാ വൈസ് പ്രസിഡന്റ് രാജു ഫിലിപ്പ് നന്ദി പറഞ്ഞതോടെ ചടങ്ങുകള്‍ക്ക് സമാപനമായി.
ഫോമാ കേരളാകണ്‍വന്‍ഷന്‍ കേന്ദ്രമന്ത്രി വയലാര്‍ രവി ഉദ്ഘാടനം ചെയ്തുഫോമാ കേരളാകണ്‍വന്‍ഷന്‍ കേന്ദ്രമന്ത്രി വയലാര്‍ രവി ഉദ്ഘാടനം ചെയ്തുഫോമാ കേരളാകണ്‍വന്‍ഷന്‍ കേന്ദ്രമന്ത്രി വയലാര്‍ രവി ഉദ്ഘാടനം ചെയ്തുഫോമാ കേരളാകണ്‍വന്‍ഷന്‍ കേന്ദ്രമന്ത്രി വയലാര്‍ രവി ഉദ്ഘാടനം ചെയ്തുഫോമാ കേരളാകണ്‍വന്‍ഷന്‍ കേന്ദ്രമന്ത്രി വയലാര്‍ രവി ഉദ്ഘാടനം ചെയ്തുഫോമാ കേരളാകണ്‍വന്‍ഷന്‍ കേന്ദ്രമന്ത്രി വയലാര്‍ രവി ഉദ്ഘാടനം ചെയ്തുഫോമാ കേരളാകണ്‍വന്‍ഷന്‍ കേന്ദ്രമന്ത്രി വയലാര്‍ രവി ഉദ്ഘാടനം ചെയ്തുഫോമാ കേരളാകണ്‍വന്‍ഷന്‍ കേന്ദ്രമന്ത്രി വയലാര്‍ രവി ഉദ്ഘാടനം ചെയ്തുഫോമാ കേരളാകണ്‍വന്‍ഷന്‍ കേന്ദ്രമന്ത്രി വയലാര്‍ രവി ഉദ്ഘാടനം ചെയ്തുഫോമാ കേരളാകണ്‍വന്‍ഷന്‍ കേന്ദ്രമന്ത്രി വയലാര്‍ രവി ഉദ്ഘാടനം ചെയ്തുഫോമാ കേരളാകണ്‍വന്‍ഷന്‍ കേന്ദ്രമന്ത്രി വയലാര്‍ രവി ഉദ്ഘാടനം ചെയ്തുഫോമാ കേരളാകണ്‍വന്‍ഷന്‍ കേന്ദ്രമന്ത്രി വയലാര്‍ രവി ഉദ്ഘാടനം ചെയ്തുഫോമാ കേരളാകണ്‍വന്‍ഷന്‍ കേന്ദ്രമന്ത്രി വയലാര്‍ രവി ഉദ്ഘാടനം ചെയ്തുഫോമാ കേരളാകണ്‍വന്‍ഷന്‍ കേന്ദ്രമന്ത്രി വയലാര്‍ രവി ഉദ്ഘാടനം ചെയ്തുഫോമാ കേരളാകണ്‍വന്‍ഷന്‍ കേന്ദ്രമന്ത്രി വയലാര്‍ രവി ഉദ്ഘാടനം ചെയ്തുഫോമാ കേരളാകണ്‍വന്‍ഷന്‍ കേന്ദ്രമന്ത്രി വയലാര്‍ രവി ഉദ്ഘാടനം ചെയ്തുഫോമാ കേരളാകണ്‍വന്‍ഷന്‍ കേന്ദ്രമന്ത്രി വയലാര്‍ രവി ഉദ്ഘാടനം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക