കൊച്ചി : കേരളത്തിന്റെ വികസന കാര്യത്തില്‍
അമേരിക്കന്‍ മലയാളികള്‍ ഒരേ മനസോടെ പ്രവര്‍ത്തിക്കണമെന്ന് മുന്‍
ആഭ്യന്തരമന്ത്രിയും, സി.പി.എം. പോളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി
ബാലകൃഷ്ണന് അഭിപ്രായപ്പെട്ടു. ജനുവരി 10ന് ഫോമയുടെ കേരളാകണ്‍വന്‍ഷനില്‍
സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആശയപരമായ വിജോയിപ്പ് പല തലത്തിലും ഉണ്ടാകുമെങ്കിലും, കേരളത്തിന്റെ വികസന
കാര്യത്തില്‍ പ്രവാസി മലയാളികള്‍ ഒരേ മനസോടെ പ്രവര്‍ത്തിക്കണം. എങ്കില്‍
മാത്രമേ പ്രവാസികള്‍ അവരുടെ കടമ നിറവേറ്റി എന്ന് കേരളത്തിലെ സാധാരണ
ജനങ്ങള്‍ക്ക് തോന്നുകയുള്ളൂ. പ്രവാസി മലയാളികളെക്കുറിച്ച് കേരള
സര്‍ക്കാരിനും ജനങ്ങള്‍ക്കും എന്നും വലിയ പ്രതീക്ഷയാണ്. പ്രധാനമായും
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ അമേരിക്കന്‍ മലയാളികള്‍ കാട്ടുന്ന
താല്പര്യം ലോകത്തിനു തന്നെ മാതൃകയാണ്. അത് വിവിധ രീതിയില്‍ ഫോമാ
തുടരുന്നതില്‍ അതിയായ സന്തോഷവും ചാരിതാര്‍ത്ഥ്യവുമുണ്ട്. അദ്ദേഹം
കൂട്ടിച്ചേര്‍ത്തു. കേരളത്തിന്റെ അനസ്യൂതമായ പുരോഗതി പ്രതിപക്ഷം കൂടി
ലക്ഷ്യം വയ്ക്കുന്നു. ഐ.റ്റി. രംഗത്തുണ്ടായ വളര്‍ച്ച കേരളത്തിലെ എല്ലാ
കുട്ടികളിലും എത്തിക്കുവാന്‍ പ്രവാസി മലയാളി സംഘടനകള്‍ പദ്ധതികള്‍
ആവിഷ്ക്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എം.എല്‍.എമാരായ ടി.യു.കുരുവിള, പി.സി. വിഷ്ണുനാഥ്, രാജു ഏബ്രഹാം, വി.റ്റി.
ബലറാം, കൊച്ചിന് മേയര്‍ ടോണി ചമ്മിണി, സെബാസ്റ്റ്യന്‍ ജോസഫ്,
ചെറിയാന്പോളച്ചിറയ്ക്കല് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. അടുത്ത ഫോമാ
കണ്വന്ഷന് അമേരിക്കന്‍ മലയാളികള്‍ വരുമ്പോള്‍ കൊച്ചിയിലെ
യാത്രാദുരിതത്തിന് പരിപൂര്‍ണ്ണ പരിഹാരം കാണുമെന്നും സുഗമമായ
റോഡുകളിലൂടെയുള്ള യാത്ര അമേരിക്കന്‍ മലയാളികളെ ഹരംകൊള്ളിക്കുമെന്നും
കൊച്ചിന് മേയര്‍ ടോണി ചമ്മിണി പറഞ്ഞത് ഹര്‍ഷാരവത്തോടെയാണ് സദസ്
വീക്ഷിച്ചത്.
ഫോമാ പ്രസിഡന്റ് ജോര്‍ജ് മാത്യൂ സെക്രട്ടറി ഗ്ലാഡ്സണ്‍ വര്‍ഗീസ്, കേരളാ
കണ്വന്ഷന് ചെയര്മാന് ജോണ്‍ ടൈറ്റസ്, രാജു ഫിലിപ്പ്, റെനി പൗലോസ്, ലാലി
കളപ്പുരയ്ക്കല്‍ തുടങ്ങിയ ഫോമാ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.