Image

ഔസേപ്പച്ചന്‍ കാരക്കാട്ട്‌ പാലായില്‍ നിര്യാതനായി

ജോര്‍ജ്‌ നടവയല്‍ Published on 05 September, 2011
ഔസേപ്പച്ചന്‍ കാരക്കാട്ട്‌ പാലായില്‍ നിര്യാതനായി
ഫിലഡല്‍ഫിയ: ഔസേപ്പച്ചന്‍ കാരക്കാട്ട്‌ (76), 12-ാം മൈല്‍, പാലാ നിര്യാതനായി. പാലാ സെന്റ്‌ തോമസ്‌ കത്തീഡ്രല്‍ പള്ളിയിലെ കുടുംബക്കല്ലറയില്‍ സംസ്‌കരിച്ചു.

യൂഎസ്‌എയില്‍ താമസ്സിക്കുന്ന ചെറുമക്കളെ മലയാളം എഴുതുവാനും വായിക്കുവാനും പ്രാപ്‌തരാക്കുന്നതില്‍ കാരക്കാട്ടു കുടുംബം വിജയിച്ചിരുന്നു.

ധനകാര്യ മന്ത്രി കെ. എം മാണി, മാര്‍ ബസേലിയോസ്‌ ക്ലീമീസ്‌ കാതോലിക്കോസ്‌, മുന്‍ മന്ത്രി മോന്‍സ്‌ ജോസഫ്‌ എം എല്‍ ഏ, റോഷി അഗസ്റ്റിന്‍ എം എല്‍ ഏ തുടങ്ങി അനവധി പ്രമുഖരും പരേതന്‌ അന്ത്യാഞ്‌ജലികള്‍ അര്‍പ്പിച്ചു. പരേതന്‍?താമസിച്ചിരുന്ന ഫിലഡല്‍ഫിയയിലെ ഇടവക പള്ളിയില്‍ (സെന്റ്‌ തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ ചര്‍ച്ച്‌, ഫിലഡല്‍ഫിയ) വിശേഷാല്‍ പ്രാര്‍ത്ഥനകളും ശുശ്രൂഷകളും വികാരി ഫാ. ജോണ്‍ മേലേപ്പുറത്തിന്റെ നേതൃത്വത്തില്‍ നടന്നു.

ഭാര്യ: ഏലിക്കുട്ടി ജോസഫ്‌, മക്കള്‍: ജോഷി, ലാലി ( യൂ എസ്‌ ഏ), മോളി ( കൊരട്ടി), ഷാന്റി (യൂ എസ്‌ ഏ), മനോജ്‌ (യൂ എസ്‌എ), മരുമക്കള്‍: ത്രേസ്സി വാഴേപ്പറമ്പില്‍( പുഴവാത്‌), തമ്പാച്ചന്‍ മുഴയന്‍ പുന്നയ്‌ക്കല്‍ അയിരൂര്‍,(യൂ എസ്‌ ഏ),സണ്ണി കാരുപറമ്പില്‍ ( കൊരട്ടി), ജേക്കബ്‌ നെടും തകിടി കൊരട്ടി (യൂ എസ്‌ ഏ), ജോളി ചെറുവേലില്‍ കണ്ണാടി(യൂ എസ്‌ ഏ), കൊച്ചുമക്കള്‍: ജൂലിയ, ജൂബിയ, ജോസണ്‍, സരില, സ്റ്റാന്‍ലി, അമല്‍, ആഷ, നിധിന്‍, നെവിന്‍, മീനു, ചിന്നു, ചിക്കു.
ഔസേപ്പച്ചന്‍ കാരക്കാട്ട്‌ പാലായില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക