Image

സ്റ്റാറ്റന്‍ഐലന്റില്‍ വേളാങ്കണ്ണിമാതാവിന്റെ തിരുനാള്‍ ആഘോഷങ്ങള്‍

Published on 05 September, 2011
സ്റ്റാറ്റന്‍ഐലന്റില്‍ വേളാങ്കണ്ണിമാതാവിന്റെ തിരുനാള്‍ ആഘോഷങ്ങള്‍
സ്റ്റാറ്റന്‍ഐലന്റ്‌: കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി നടത്തിവരാറുള്ള വേളങ്കണ്ണി മാതാവിന്റെ തിരുനാള്‍ ഈവര്‍ഷവും സെപ്‌റ്റംബര്‍ 10നു 281 ബ്രാഡ്‌ലി അവനൂവിലുള്ള സെന്റ്‌റീതാസ്‌ പള്ളിയില്‍വച്ച്‌ നടത്തുന്നു. കേരളാ കാത്തലിക്‌ അസോസിയേഷന്റെയും സെന്റ്‌റീതാസ്‌ ഇടവകയുടേയും ആഭിമുഖ്യത്തിലാണ്‌ തിരുനാളാഘോഷങ്ങള്‍ നടത്തുന്നത്‌.വാഷിങ്ങ്‌ടണ്‍ ഡിസിയിലെ നാഷണല്‍ ഷ്രൈന്‍ ഓഫ്‌
ഇമാകുലേറ്റ്‌ കണ്‍സെപ്‌ഷനിലാണു നോര്‍ത്ത്‌ അമേരിക്കയിലെ വേളങ്കണ്ണിമാതാവിന്റെ ആദ്യപ്രതിഷ്‌ഠ അമേരിക്കയിലെ രണ്ടാമത്തേതും ട്രൈസ്റ്റേറ്റ്‌ ഏരിയയിലെ ആദ്യത്തേതുമായ വേളാങ്കണ്ണി മാതാവിന്റെ സ്റ്റാറ്റന്‍ഐലന്റിലെ .സ്റ്റാറ്റന്‍ഐലന്റിലേ സെന്റ്‌റീത്താസ്‌ പീയിലേത്‌.കാത്തലിക്‌ അസോസിയേഷന്റെ മുന്‍ കലാപ്രസിഡന്റും സ്റ്റാറ്റന്‍ ഐലന്റ്‌ നിവാസിയുമായ ജോസഫ്‌ജേക്കബ്‌ ആണുമാതാവിന്റെ തിരുസ്വരൂപം പള്ളിയ്‌ക്ക്‌ സംഭാവനചെയ്‌തത്‌.

കേരളകാത്തലിക്‌അസോസിയേഷന്റെവിനീതമായഅഭ്യര്‍ത്ഥനമാനിച്ച്‌
ബഹുമാനപ്പെട്ട ജോസഫ്‌ ഇരുപ്പക്കാട്ടച്ചന്‍ നല്‌കിയ ആധ്യാത്മിക മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്‌ 2008ല്‍ആഗസ്‌ -സെപ്‌റ്റംബര്‍ മാസങ്ങളില്‍ മാതാവിന്റെ നൊവേനയും തിരുനാളാഘോഷങ്ങളും ആരംഭിച്ചു. ആദ്യത്തെ നോവേന പ്രാര്‍ഥനയില്‍ റാഞ്ചി ആര്‍ച്ച്‌ബിഷപ്പ്‌ അത്യുന്നത്‌ക ര്‍ദിനാള്‍ടെലസ്‌ പോടോലോയുടെ മഹനീയ സാനിധ്യം ഉണ്ടായിരുന്നു. ഈവര്‍ഷത്തെ തിരുന്നാള്‍ആഘോഷങ്ങള്‍ സെപ്‌റ്റംബര്‍ 10നുരാവിലെ 9.30 മണിയോടെ ജപമാല, നൊവേന പ്രാര്‍ഥന എന്നിവയോടെ ആരംഭിക്കും.

തുടര്‍ന്നുള്ള സമൂഹ ബലിയില്‍ സ്റ്റാറ്റന്‍ഐലന്റിലെ എപ്പിസ്‌കോപ്പല്‍ വികാര്‍ആയ റവ.മോണ്‍സിഞ്ഞോര്‍ പീറ്റര്‍ഫിന്‍ മുഖ്യകാര്‍മികത്വം വഹിക്കും. സമൂഹബലിക്ക്‌ ശേഷം മാതാവിന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള പ്രദഷിണവും നടത്തും. വിശ്വാസികള്‍ക്കു വേണ്ടി ബഹുമാനപ്പെട്ട വൈദികര്‍ കൈവെയ്‌പ്പു പ്രാര്‍ഥനയും നടത്തുന്നതാണു. മരിയഭക്തര്‍ക്ക്‌ വെഞ്ചരിച്ച എണ്ണയും ജപമാലയും പ്രേയര്‍ കാര്‍ഡും നല്‌കുന്നു.

തിരുകര്‍മങ്ങള്‍ക്ക്‌ശേഷം സ്‌നേഹവിരുന്നും ഉണ്ടാകും. തിരുനാളിനു മുന്നോടിയായി സെപ്‌തംബര്‍ 2 മുതല്‍ 8 ദിവസത്തേക്ക്‌ വൈ്വകുന്നേരം 7.30 നു സെന്റ്‌ റീത്താസ്‌ പള്ളിയില്‍ വച്ച്‌ ജപമാലയും പരിശുദ്ധ കുര്‍ബാനയുടെ പരസ്യ ആരാധനയും നൊവേന പ്രാര്‍ഥനയും നടത്തുന്നു. നൊവേനയിലും തിരുനാള്‍ ആഘോഷങ്ങളിലും പങ്കുകൊണ്ട്‌ വേളാങ്കണ്ണി മാതാവിന്റെ അനുഗ്രഹാശിസ്സുകള്‍ പ്രാപിക്കുവാന്‍ വിശ്വാസികുകള്‍ ഏവരേയും തിരുനാള്‍ഭാരവാഹികള്‍ സാദരംക്ഷണിക്കുന്നു.
സ്റ്റാറ്റന്‍ഐലന്റില്‍ വേളാങ്കണ്ണിമാതാവിന്റെ തിരുനാള്‍ ആഘോഷങ്ങള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക