Image

അനധികൃത സ്വത്ത്‌ സമ്പാദനം: ജയലളിത കോടതിയില്‍ ഹാജരാവണമെന്ന്‌ കോടതി

Published on 05 September, 2011
അനധികൃത സ്വത്ത്‌ സമ്പാദനം: ജയലളിത കോടതിയില്‍ ഹാജരാവണമെന്ന്‌ കോടതി
ചെന്നൈ: അനധികൃതമായി സ്വത്ത്‌ സമ്പാദിച്ചെന്ന കേസില്‍ തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിതയോട്‌ കേസ്‌ വിചാരണ നടക്കുന്ന ബാംഗല്‍രിലെ വിചാരണ കോടതിയില്‍ ഹാജരാവണമെന്ന്‌ സുപ്രീംകോടതി ഉത്തരവിട്ടു. കോടതിയില്‍ നേരിട്ട്‌ ഹാജരാവുന്നതില്‍ നിന്ന്‌ തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട്‌ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ്‌ അവര്‍ സുപ്രിം കോടതിയെ സമീപിച്ചത്‌.

സുരക്ഷാ കാരണങ്ങളാല്‍ കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന്‌ ഒഴിവാക്കണമെന്ന്‌ അവര്‍ കോടതിയെ അറിയിച്ചിരുന്നു. പകരം വീഡിയോ കോണ്‍ഫറന്‍സ്‌ വഴി വചാരണ നടത്തണമെന്ന്‌ കോടതിയോട്‌ ആവശ്യപ്പെട്ടിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക