Image

ജനാര്‍ദ്ദന റെഡ്ഡിയുടെ വസതിയില്‍ 30 കിലോ സ്വര്‍ണ്ണവും 1.5 കോടി രൂപയും പിടികൂടി

Published on 05 September, 2011
ജനാര്‍ദ്ദന റെഡ്ഡിയുടെ വസതിയില്‍ 30 കിലോ സ്വര്‍ണ്ണവും 1.5 കോടി രൂപയും പിടികൂടി
ഹൈദരാബാദ്‌ : ബല്ലാരിയിലെ അനധികൃത ഖനനവുമായി ബന്ധപ്പെട്ട്‌ അറസ്റ്റിലായ മുന്‍ കര്‍ണാടക ടൂറിസം മന്ത്രി ജനാര്‍ദ്ദന റെഡ്ഡിയുടെ വസതിയില്‍ നിന്ന്‌ 30 കിലോ സ്വര്‍ണവും 1.5 കോടി രൂപയും സി.ബി.ഐ അധികൃതര്‍ പിടികൂടി. ഇതോടൊപ്പം പിടിയിലായ സഹോദരീഭര്‍ത്താവും ഖനി കമ്പനി മാനേജിങ്‌ ഡയറക്ടറും സഹോദരീഭര്‍ത്താവുമായ ശ്രീനിവാസ്‌ റെഡ്ഡിയുടെ വീട്ടില്‍ നിന്ന്‌ 3 കോടി രൂപയും കണ്ടെടുത്തിട്ടുണ്ട്‌.

അഴിമതി, ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന എന്നീ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകള്‍ അനുസരിച്ചാണ്‌ സി.ബി.ഐ ഇവരെ അറസ്റ്റ്‌ ചെയ്‌തത്‌.

മന്ത്രി ജനാര്‍ദ്ദന റെഡ്ഡിയുടെയും സഹോദരന്മാരായ കരുണാകര, സോമശേഖര റെഡ്ഡിമാരുടെയും ഉടമസ്ഥതയിലുള്ളതാണ്‌ ഒബുലപുരം ഖനന കമ്പനി. ബെല്ലാരിയിലെ അനധികൃതഖനനവുമായി ബന്ധപ്പെട്ട്‌ ലോകായുക്ത സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ റെഡ്ഡി സഹോദരന്മാരുടെ പേര്‌ പരാമര്‍ശിക്കപ്പെട്ടിരുന്നു. ഇതേതുടര്‍ന്നായിരുന്നു ജനാര്‍ദ്ദന റെഡ്ഡിക്ക്‌ മന്ത്രിസ്ഥാനം നഷ്ടമായത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക