Image

ജര്‍മന്‍ ചാന്‍സലര്‍ മെര്‍ക്കലിന്റെ പിതാവ്‌ കാസ്‌നര്‍ അന്തരിച്ചു

ജോസ്‌ കുമ്പിളുവേലില്‍ Published on 05 September, 2011
ജര്‍മന്‍ ചാന്‍സലര്‍ മെര്‍ക്കലിന്റെ പിതാവ്‌ കാസ്‌നര്‍ അന്തരിച്ചു
ബര്‍ലിന്‍: ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലിന്റെ പിതാവ്‌ ഹോര്‍സ്റ്റ്‌ കാസ്‌നര്‍ അന്തരിച്ചു. എണ്‍പത്തഞ്ചു വയസായിരുന്നു.

1954 ല്‍ ഹാംബുര്‍ഗില്‍ നിന്നും കുടുംബസമേതം ഈസ്റ്റ്‌ ജര്‍മനിയിലെ ടെംമ്പിളിലേയ്‌ക്ക്‌ താമസം മാറിയ കാസ്‌നര്‍ അവിടെത്തന്നെ സ്ഥിരവാസമാക്കി. ഇവരുടെ മൂന്നു മക്കളില്‍ മൂത്തവളാണ്‌ ചാന്‍സലര്‍ മെര്‍ക്കല്‍.

പ്രൊട്ടസ്റ്റന്റ്‌ മിനിസ്റ്ററായിരുന്ന കാസ്‌നര്‍ ടെമ്പ്‌ളിന്‍ എന്ന ചെറു പട്ടണത്തില്‍ മിനിസ്റ്റേഴ്‌സ്‌ കോളജിന്റെ മാര്‍ഗനിര്‍ദേശകനുമായിരുന്നു. മരിയ മഗ്‌ദലീന്‍ കോണ്‍ഗ്രഗേറ്റ്‌ തലവന്‍ അദ്ദേഹത്തിന്റെ വിയോഗത്തെ കനത്ത നഷ്‌ടമെന്നാണ്‌ വിശേഷിപ്പിച്ചത്‌. രാഷ്‌ട്രീയത്തില്‍ അധികം താല്‍പ്പര്യമില്ലാത്ത കാസ്‌നര്‍ 2005 ലും 2009 ലും മകള്‍ മെര്‍ക്കല്‍ ജര്‍മനിയുടെ ചാന്‍സലറായി സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേറ്റത്‌ നേരില്‍ കാണാന്‍ മാത്രമാണ്‌ ബര്‍ലിനിലും ജര്‍മന്‍ പാര്‍ലമെന്റിലും എത്തിയത്‌.

ചാന്‍സലര്‍ രണ്‌ടു ദിവസത്തേക്ക്‌ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയിട്ടുണ്‌ട്‌. മെക്ക്‌ലന്‍ബര്‍ഗ്‌-വെസ്റ്റേണ്‍ ഫോര്‍പോമനിലെ തെരഞ്ഞെടുപ്പിനായി ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റുകള്‍ക്കു വേണ്‌ടി അവസാന വട്ട പ്രചാരണത്തിലായിരുന്നു മെര്‍ക്കല്‍.
ജര്‍മന്‍ ചാന്‍സലര്‍ മെര്‍ക്കലിന്റെ പിതാവ്‌ കാസ്‌നര്‍ അന്തരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക