Image

കരുണാകര ഗുരു ജന്മദിന പൂജിത സമര്‍പ്പണം

Published on 05 September, 2011
കരുണാകര ഗുരു ജന്മദിന പൂജിത സമര്‍പ്പണം
ദുബായ്‌: നവജ്യോതിശ്രീ കരുണാകര ഗുരുവിന്റെ എണ്‍പത്തഞ്ചാമത്‌ ജന്മദിന പൂജിത സമര്‍പ്പണം `നവപൂജിതം ശാന്തിഗിരി ഡിവോട്ടീസ്‌ വെല്‍ഫെയര്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തി. സാംസ്‌കാരിക സമ്മേളനം, കലാപരിപാടി, അന്നദാനം തുടങ്ങിയവ ഉണ്ടായിരുന്നു.

ഐസിഡബ്ല്യുസി കണ്‍വീനര്‍ കെ. കുമാര്‍ ഉദ്‌ഘാടനം ചെയ്‌തു. ശാന്തിഗിരി ഡിവോട്ടീസ്‌ വെല്‍ഫെയര്‍ ഫോറത്തിന്റെ ഉദ്‌ഘാടനവും നിര്‍വഹിച്ചു. പ്രിയകുമാര്‍ അധ്യക്ഷത വഹിച്ചു. അബൂബക്കര്‍ ബനിയാസ്‌, ഇസ്‌മയില്‍ വടകര, മാളുരാജ്‌, ഗുരുകുലം വിജയന്‍, ഗഫൂര്‍ തളിക്കുളം, മുരളീധരന്‍, വി.കെ.മുരളി, ഷെഫിന്‍, കെ.പി.ബാലന്‍, ജ്യോതികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. അന്നദാനത്തില്‍ മുന്നൂറിലേറെ പേര്‍ പങ്കെടുത്തു.
കരുണാകര ഗുരു ജന്മദിന പൂജിത സമര്‍പ്പണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക