Image

മെര്‍ക്കലിന്റെ പാര്‍ട്ടിക്ക്‌ തെരഞ്ഞെടുപ്പില്‍ തിരിച്ചടി

ജോസ്‌ കുമ്പിളുവേലില്‍ Published on 05 September, 2011
മെര്‍ക്കലിന്റെ പാര്‍ട്ടിക്ക്‌ തെരഞ്ഞെടുപ്പില്‍ തിരിച്ചടി
ബര്‍ലിന്‍: സോഷ്യല്‍ ഡെമോക്രാറ്റുകള്‍ (എസ്‌പിഡി) മെക്ക്‌ലന്‍ബര്‍ഗ്‌-വെസ്റ്റേണ്‍ ഫോര്‍പോമന്‍(ബാള്‍ട്ടിക്‌ സീ) സംസ്ഥാന തെരഞ്ഞെടുപ്പില്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലിന്റെ കണ്‍സര്‍വേറ്റീവ്‌ പാര്‍ട്ടിയെ നിലംപരിശാക്കി. എസ്‌പിഡിക്ക്‌ ഇവിടെ സഖ്യകക്ഷികളുടെ സഹായത്തോടെ ഇനി ഭരണം തുടരാം.നിലവില്‍ എര്‍വിംഗ്‌ സെല്ലിംഗ്‌ ആണ്‌ സംസ്ഥാന മുഖ്യമന്ത്രി.

37 ശതമാനം വോട്ട്‌ എസ്‌പിഡി നേടിയെന്നാണ്‌ എക്‌സിറ്റ്‌ പോള്‍ ഫലങ്ങള്‍ തെളിയിക്കുന്നത്‌. 2006 ല്‍ 30.2 ശതമാനം മാത്രമായിരുന്നു ഇത്‌. മെര്‍ക്കലിന്റെ ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റുകള്‍ 24 ശതമാനം വോട്ടു നേടി. മുന്‍ തെരഞ്ഞെടുപ്പില്‍ ഇത്‌ 28.8 ശതമാനമായിരുന്നു.നിയോ നാസികളുടെ കക്ഷിക്കാര്‍ 5.5ശതമാനത്തിലെത്തി. മുന്‍പ്‌ ഇവര്‍ 7,3 ശതമാനം വോട്ടു നേടിയിരുന്നതാണ്‌. ടമര്‍ക്കലിന്റെ കൂട്ടുകക്ഷിയായ ഫ്രീ ഡമോക്രാറ്റുകള്‍ക്ക്‌ കെട്ടിവെച്ച പണ നഷ്‌ടപ്പെട്ട അവസ്ഥയാണ്‌ സംജാതമായത്‌. ഒരു സീറ്റിലും അവര്‍ വിജയിച്ചില്ല.

സോഷ്യലിസ്റ്റുകളായ ലെഫ്‌റ്റ്‌ പാര്‍ട്ടി പതിനേഴു ശതമാനം വോട്ടുമായി മൂന്നാമതെത്തി. ഗ്രീന്‍ പാര്‍ട്ടിക്ക്‌ എട്ടര ശതമാനം വോട്ട്‌. മെര്‍ക്കലിനോടുള്ള മുറുമറുപ്പു ശക്തമാവുന്നതിന്റെ തെളിവാണ്‌ തെരഞ്ഞെടുപ്പിലെ പാരാജയമെന്ന്‌ നീരീക്ഷകര്‍ കരുതുന്നു. ജര്‍മനിയെ പട്ടിണിയ്‌ക്കിട്ടിട്ട്‌ യൂറോപ്യന്‍ യൂണിയനെ ശക്തിപ്പെടുത്താന്‍ വേണ്‌ടി യൂണിയന്‍ അംഗങ്ങളെ കൈയ്യയച്ചു സഹായിക്കുകയും താങ്ങിനിര്‍ത്തുകയും ചെയ്യുന്നു എന്നാണ്‌ ഒട്ടുമിക്ക ജര്‍മന്‍കാരും പറയുന്നത്‌. എല്ലാം ജര്‍മനിയുടെ താല്‍പ്പര്യങ്ങള്‍ ബലികൊടുത്തു കൊണ്‌ടാണെന്ന്‌ ഉദാഹരണങ്ങള്‍ നിരത്തി അവര്‍ സ്ഥാപിയ്‌ക്കുന്നു.
മെര്‍ക്കലിന്റെ പാര്‍ട്ടിക്ക്‌ തെരഞ്ഞെടുപ്പില്‍ തിരിച്ചടി
Join WhatsApp News
ബിജു 2021-07-22 13:34:30
അനുഗ്രഹങ്ങൾക്കായും*
ബിജു 2021-07-22 11:10:48
പ്രീയപ്പെട്ട ജോൺസാറിന്റെ വേർപാടിൽ ദുഖിക്കുന്നു. ദൈവം ജോൺസാറിന്റെ ജീവിതത്തിൽ ചെയ്ത എല്ലാ അനുഗ്രങ്ങൾക്കായും ദൈവത്തെ സ്തുതിക്കുന്നു. ദീർഘയുസ്സ് നൽകി ഇത്രത്തോളം നടത്തിയ കൃപക്കായും അനുഗ്രഹിക്കപ്പെട്ടെ അവസാനം നൽകിയതോർത്തും ദൈവത്തെ സ്തുതിക്കുന്നു. ദുഖത്തിൽ ആയിരിക്കുന്ന എല്ലാ പ്രീയപ്പെട്ട വരെയും ദൈവം ആശ്വസിപ്പിക്കുമാറാകട്ടെ. അടക്കാരാധന ദൈവം അനുഗ്രഹിക്കുവാൻ പ്രാർത്ഥിക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക