Image

ഒരു പ്രവാസിയുടെ പ്രയാണ വീഥിയിലെ ഹര്‍ഷോന്മാദ ഗീതങ്ങള്‍ അക്ഷരമാലാ ക്രമത്തില്‍ (നിരൂപണം: ഭാഗം1):സുധീര്‍ പണിക്കവീട്ടില്‍

സുധീര്‍ പണിക്കവീട്ടില്‍ Published on 14 January, 2013
ഒരു പ്രവാസിയുടെ പ്രയാണ വീഥിയിലെ ഹര്‍ഷോന്മാദ ഗീതങ്ങള്‍ അക്ഷരമാലാ ക്രമത്തില്‍ (നിരൂപണം: ഭാഗം1):സുധീര്‍ പണിക്കവീട്ടില്‍
ഡോക്ടര്‍ ജോയ് ടി. കുഞ്ഞാപ്പുവിന്റെ "A Sojourner's Rhapsodies in Alphabetical order' എന്ന ഇംഗ്ലീഷ് കവിതാസമാഹരത്തെക്കുറിച്ച് മലയാളത്തില്‍ ഒരു നിരൂപണം അല്ലെങ്കില്‍ പഠനം നടത്തുമ്പോള്‍ പരിഭാഷയില്‍ വരുന്ന പരിമിതികള്‍ വായനക്കാര്‍ മനസ്സിലാക്കുമെന്ന് വിശ്വസിക്കുന്നു. അത് കൊണ്ട് പലയിടത്തും ആശയങ്ങള്‍ കൂടുതല്‍ വിശദമാകാന്‍ ഇംഗ്ലീഷ് വരികള്‍ ബ്രാക്കറ്റില്‍ കൊടുത്തിട്ടുണ്ട്.

ഒരു പ്രവാസിയുടെ പ്രയാണ വീഥിയിലെ ഹര്‍ഷോന്മാദ ഗീതങ്ങള്‍ അക്ഷരമാലാ ക്രമത്തില്‍എന്ന് ഞാന്‍ ഈ പുസ്തകത്തിന്റെ പേരിനെ മൊഴിമാറ്റം ചെയ്യുകയാണു. വാസ്തവത്തില്‍ വിവിധ രീതിയില്‍ മൊഴി മാറ്റം ചെയ്യാന്‍ ശ്രമിച്ചിട്ടും പ്രസ്തുത പേരില്‍ എത്തി ചേരാന്‍ കവിതകളിലെ ഉള്ളടക്കം പ്രേരിപ്പിക്കയായിരുന്നു. ഞാന്‍ മൊഴിമാറ്റം ചെയ്ത്തിരഞ്ഞെടുത്ത തലക്കെട്ടിനെ വിശകലനം ചെയ്യുമ്പോള്‍ ഈ പുസ്തകത്തിലെ ഗീതങ്ങള്‍ ഒരു പ്രവാസിയുടെതാണെന്നു മനസ്സിലാക്കേണ്ടിയിരിക്കുന്നു. പ്രവാസി എന്ന് പറയുമ്പോള്‍ അയാള്‍ പ്രയാണത്തിലാണു. ഒരിടത്ത് സ്ഥിരമായി താമസിക്കുന്നില്ല. അതേസമയം ചെന്നെത്തുന്ന സ്ഥലങ്ങളിലെകാഴ്ചകള്‍ അദ്ദേഹത്തെ വിസ്മയിപ്പിക്കുകയും ആനന്ദിപ്പിക്കുകയും ചെയുന്നുണ്ട്. എന്ത് കൊണ്ട്? അതിന്റെ ഉത്തരമാണു ഈ പുസ്തകത്തിലെ അമ്പത് കവിതകളില്‍ കാണാന്‍ സാധിക്കുന്നത്. കവി ഒരു ശാസ്ര്തഞ്ജനാണു.തന്മൂലം അദ്ദേഹത്തിന്റെ വീക്ഷണത്തില്‍ ഒരു വസ്തു അല്ലെങ്കില്‍ ഒരു വികാരം ബന്ധപെട്ടു കിടക്കുന്നത് ശാസ്ര്തത്തിന്റെ വൈവിദ്ധ്യമാര്‍ന്ന കണ്ടെത്തുലുകളിലാണു. കവികള്‍ അവരുടെ കവിതകളില്‍ പ്രദര്‍ശിപ്പിക്കുന്ന കാല്‍പ്പനിക ബിംബങ്ങള്‍ വായനക്കാരനു സുപരിചിതമായിരിക്കാം. ചിലര്‍ ചരിത്രത്തിലെ, പുരാണങ്ങളിലെ, സമൂഹത്തിലെ സംഭവങ്ങള്‍ കവിതയില്‍ സൂചിപ്പിക്കുന്നു. എന്നാല്‍ അതിനെല്ലാംശാസ്ര്തത്തിന്റെ ഒരു പരിവേഷം കലര്‍ത്താമെന്ന് ഡോക്ടര്‍ കുഞ്ഞാപ്പു കണ്ടെത്തി അദേഹം അത് കവിതയില്‍ വിജയകരമായി സന്നിവ്വേശിപ്പിച്ചിരിക്കുന്നു. കവിയും ശാസ്ര്തഞ്ജനും ചിന്തകളുടെ പുതുമയുള്ള, അപരിചിതമായ സാഗരത്തിലൂടെ യാത്ര ചെയ്ത് പുതിയ ലോകങ്ങള്‍ കണ്ടെത്തുന്നു. അവിടെ ആധുനിക മനുഷ്യന്‍ വിസ്മയാധീനനായി നില്‍ക്കുന്നു എന്ന് വേഡ്‌സ്‌വര്‍ത്ത് വിശ്വ്‌സിച്ചിരുന്നുവത്രെ. കവികളുടെ സര്‍ഗ സാമ്രാജ്യവും ശാസ്ര്തഞ്ജന്മാരുടെ യാഥാര്‍ഥ ലോകവും സാധാരണ മനുഷ്യര്‍ക്ക് പ്രയോജനവും, ത്രുപ്തിയും നല്‍കുന്നുണ്ട്.അവരെ വിസ്മയാധീനരാക്കീട്ടുണ്ട്.ഭാവനയുടെ ലോകം അപാരമാണു, അനന്തമാണു.ശാസ്ര്തം അതിന്റെ വലുപ്പം കുറക്കുന്നു. അതേസമയം ജീവിത വ്യാപാരങ്ങളിലെ രാസപ്രക്രിയകള്‍ക്ക് ശാസ്ര്തത്തിന്റെ നിറവും, നാമവും നല്‍കി സര്‍ഗ്ഗ ഭാവനകള്‍ക്ക് ഒരു പ്രത്യേക മാനം നല്‍കുകയാണു ഡോക്ടര്‍ കുഞ്ഞാപ്പു. ഭാവനയെ ശുഷ്‌ക്കിപ്പിക്കാതെ, വായനകാരനു രസം പകര്‍ന്ന് കൊണ്ട്.വാസ്തവത്തില്‍ കവി ശാസ്ര്തഞ്ജനായോ, ശാസ്ര്തജ്ഞന്‍ കവിയായോ എന്നു നമ്മള്‍ ശങ്കിക്കുന്നത് കവിതയുടെ സങ്കേതത്തില്‍ കാണുന്ന വൈദഗ്ദ്ധ്യം കൊണ്ടാണു.

A Cat and Pigeon Story -Page1: പൂച്ചയുടേയും പ്രാവിന്റേയും കഥയില്‍ സഹവര്‍ത്തിത്വത്തിന്റെ ഒരു നിഗൂഡതയുണ്ട്. ജീവജാലങ്ങള്‍ സഹവര്‍ത്തിത്വത്തൊടെ കഴിയേണ്ടത് എവിടെ? പ്രക്രുതിയിലോ അതോ പ്രക്രുതി കീഴടക്കിയ സമര്‍ഥനായഒരുവന്റെ കല്‍പ്പനാശക്തിയുടെ വരുതിയിലോ? ഇതില്‍ ഒരുബന്ധനത്തിന്റേയും നിസ്സഹായതയുടേയും സൂചനകള്‍ ഉണ്ട്. കാരണം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നമ്മള്‍ എപ്പോഴും ശാസ്ര്തത്തെ അവലംബിക്കുന്നു. പലപ്പോഴും ശാസ്ര്ത്ത്തിന്റെ പരിഹാരങ്ങള്‍ അനുകൂലങ്ങളാകുന്നില്ല അവ ചിലപ്പോള്‍ മാരകവുമാകാം. വിശക്കുമ്പോള്‍ ധാര്‍മ്മികമൂല്യങ്ങള്‍ക്ക് ച്യുതി വരുന്നു. അപ്പോള്‍ മനുഷ്യര്‍ കാണുന്ന നീതിബോധത്തിനു അടിസ്ഥാനമില്ല. എല്ലാം ദൈവത്തിന്റെ തീരുമാനം എന്ന് അവര്‍ വെറുതെ വിശ്വസിക്കുന്നു. ശക്തിയുള്ളത് ശക്തിയില്ലാത്തതിനെ ഭരിക്കുന്നു, ആക്രമിക്കുന്നു. ആ പ്രവണതയെ എങ്ങനെ തടയാമെന്ന് ശാസ്ര്തം ശ്രമിക്കുന്നില്ല, എന്നാല്‍ അത്‌കൊണ്ട് ഉണ്ടാകുന്ന പ്രത്യാഘാതങ്ങളിലേക്കാണൂ ശാസ്ര്തം നോക്കുന്നത്. ഈ കവിതയില്‍ ആ തത്വം പ്രതിഫലിക്കുന്നുണ്ട്(sterilize the cat by breaking the pigeon's egg, Let the cat eat the pigeon, the master invited the slaves to watch the ceremoney; the scientists started their stopwatch to count the time bubbles took to break in the pond.

Alma mater Page3 :മാത്രുവിദ്യാലയത്തെ കുറിച്ച് എഴുതിയ കവിതയില്‍ അനുവാചക മനസ്സുകള്‍ എളുപ്പത്തില്‍ സങ്കല്‍പ്പിക്കുന്ന ബിംബങ്ങള്‍ക്ക് പകരം അവര്‍ക്ക് പരിചയമുള്ള ബിംബങ്ങളെ അതീവ ചാരുതയോടെ വ്യത്യ്‌സ്ഥ്തയോടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. മക്കളെ സ്വീകരിക്കാന്‍ രണ്ടു കയ്യും നീട്ടി നില്‍ക്കുന്ന ഒരമ്മയെപോലെ മാത്രുവിദ്യാലയത്തിലെ പ്രതിമ നിത്യതയുടെ അറ്റത്ത് നില്‍ക്കുമ്പൊലെ നില്‍ക്കുന്നു. ( at the eternal ends of concrete steps, stood proudly the Alma Mater extending the hands outward as if uttering the prayer of Lord) അവിടത്തെ പഴക്കം വന്ന വാദ്യോപകരണങ്ങളില്‍ നിന്ന് ഒരു ഓര്‍മ്മ പോലെ ഇടവിട്ട് സംഗീതംഉയരുന്നു. കണ്ട കാഴ്ച്ചകളുംകേട്ട ശബ്ദങ്ങളുംതലമുറകളായിഅവിടെതീഷ്ണമായഒരുഅന്തരീക്ഷം സ്രുഷ്ടിക്കുന്നുണ്ട്.അതില്‍ നിന്നുമുയരുന്ന കനത്ത വായുനേര്‍മ്മയാക്കുന്ന ചക്രവാളസീമകളില്‍ സ്വര്‍ഗീയ ജ്ഞാനത്തിന്റെ അന്തസ്സ് പ്രതിഫലിക്കുന്നു. അപ്പോള്‍ അനുരണനം ചെയ്യുന്ന ശബ്ദവീചികള്‍ യുവഹ്രുദയങ്ങള്‍ക്ക് രക്ഷ് നല്‍കി വരുന്നു. വിദ്യാലയം നല്‍കുന്ന പദവിയും സ്ഥാനവും ഇരുട്ടില്‍ പ്രകാശം പരത്തി ജീവിത യാത്രയില്‍ അവര്‍ക്ക് സുരക്ഷ പ്രദാനം ചെയ്യുന്നു. കൈ നീട്ടി നില്‍ക്കുന്ന പ്രതിമ മാത്രുത്വത്തിന്റേയും ഒരിക്കലും ശമിക്കാത്ത മനുഷ്യന്റെ ജ്ഞാനത്രുഷ്ണക്ക് സ്വാഗതമരുളുന്നതിന്റേയും പ്രതീകമാണു.

Aqueduct Page-5: നീര്‍ച്ചാലു് എന്ന കവിത മനുഷ്യരാശിയുടെ സംസ്‌കാരത്തിന്റേയും നാഗരികതയുടേയും ഒഴുക്കിനെയാണു പ്രതീകമാക്കുന്നത്. വിപ്ലവകാരികളായവര്‍ പഴുപ്പിച്ചുംചൂടാക്കിയും ഉണ്ടാക്കിയെടുത്ത ഓവ്ചാലുകള്‍ക്ക് മുന്നില്‍ വേഴാമ്പലിനെ പൊലെ നോക്കിയിരുന്ന ജനങ്ങളുടെ നാവ്‌ നനച്ച് അവര്‍ കടന്ന് പോയി.. അതിന്റെ അവ്ശിഷ്ടങ്ങള്‍ നാമിന്ന് കൊത്തികിളക്കുമ്പോള്‍ കിട്ടുന്നുണ്ടെങ്കിലും പറഞ്ഞത് തന്നെ പറഞ്ഞ്‌കൊണ്ടിരിക്കുന്ന നവവര്‍ഷ പ്രതിഞ്ജകളും വാഗ്ദാനങ്ങളുംപോലെഅതുംചരിത്രത്തിന്റെ ഭാഗമാകുകയാണു. വാസ്തവത്തില്‍ നാമിന്ന് ജീവിക്കുമ്പോഴും നമ്മുടെചിന്തകളെ ഉണത്തികൊണ്ട് ഒരു സമ്പന്നമായ ഭൂതകാലംപുറകിലുണ്ട്. പക്ഷെ അവയെ നനപാടങ്ങളിലെ അന്വേഷണവസ്തുവായി മാത്രം കാണുകയാണു നമ്മള്‍ ചെയ്യുന്നുതെന്ന് ഈ കവിത ഒരു സൂചന തരുന്നു.

Artistic Interludes 7 :കലാപരമായ ക്രിയകളുടെ ഇടവേള - ജീവിതം കലാപരമായ ഒരു വിനോദമാണോ? വരക്കന്‍ കഴിയുന്നവര്‍ അവരുടെ ഉപകരണങ്ങളുമായി വഴക്കടിക്കുന്നു, അല്ലാത്തവര്‍ അവര്‍ വരച്ച ചിത്രങ്ങള്‍ അന്ത്യദിനങ്ങളെ ഓര്‍മ്മപ്പെടുത്തുന്നത്‌കൊണ്ട് ഭയവിഹ്വലരാകുന്നു.ഇരുവരുടേയും വ്യാപാരങ്ങള്‍ ചക്രവാള ക്യാന്‍വാസ്സുകളെ മുഷിപ്പിക്കുന്നു. നിശ്ചയിച്ചുറപ്പിച്ച്‌പോലെ കിട്ടുന്ന ഒരുദിവസത്തിന്റെ പ്രഭാതവും, മദ്ധ്യാഹനവും, രാത്രിയും, ഒരു ചിത്രകാരന്റെ ചായപ്പണിപോലെയെന്ന് കവി പറയുന്നു, അപരാഹ്നങ്ങളിലെ സ്വ്പ്നങ്ങളില്‍ പോക്കുവെയിലിന്റെ ഭംഗിനുകരുന്ന മനുഷ്യനുരാത്രികിടക്കുമ്പോള്‍ ഉറക്കം വരുന്നില്ല. ഉറക്കം വരാന്‍ അവന്‍ മനസ്സില്‍ എണ്ണുന്നു, (in roughened beds of counting sheeps with silky hair) അപ്പോള്‍ അത് വരെ കണ്ട വര്‍ണ്ണ വൈവിധ്യങ്ങള്‍ ഒറ്റ നിറമായി സ്വപ്നങ്ങളില്‍ അലിയുന്നു, വര്‍ണ്ണങ്ങള്‍ക്ക് ഓരോ സമയമുണ്ട്. അത് കഴിഞ്ഞാല്‍ എല്ലാം ശൂന്യം.മനുഷ്യജീവിതത്തിന്റെ അന്തിമവിധി അതായ്ത് മരണം അനിവാര്യമാണെന്ന് കവിതയില്‍ നിന്നും മനസ്സിലാക്കാം. എല്ലാ നിറങ്ങളും ഒന്നാകുന്ന ഒരു രാത്രിയിലെ ഉറക്കം.

Ave Magister Page 9 :സ്വാഗതംയജമാനാ എന്ന് തര്‍ജ്ജമ്മ ചെയ്യുകയാണു. കഴിഞ്ഞ കാലത്തിന്റെ ഉരുക്ക് തൂണുകളില്‍ ഉറച്ച്‌പോയചിന്തകള്‍ക്ക് മാനസികമായി അധികം ആഴം നല്‍കാന്‍ പര്യാപതമല്ലാത്ത വിധം അവ ചിലപ്പോള്‍ അലഞ്ഞിടുമ്പോള്‍ കെട്ടുന്ന സങ്കീര്‍ണ്ണമായ എട്ടുകാലിവലകളില്‍ ചിലപ്പോഴൊക്കെ കണ്ണഞ്ചിക്കുന്ന വര്‍ണ്ണങ്ങള്‍ തെളിയുന്നു.ആദവും ഹവ്വയും വിസ്മയത്തോടെ ജ്ഞാനമരത്തിന്റെ ചുവട്ടില്‍ നിന്നപോലെ അവിടെആധുനിക മനുഷ്യന്‍ നില്‍ക്കുമ്പോള്‍ അവന്റെ നിഴലുകള്‍ ഒരു പുതിയ ആവേശത്തോടെ നീളുന്നു, പ്രതീകാത്മകമായി അലയുന്ന വചനങ്ങള്‍ക്ക് മങ്ങലേല്‍ക്കുന്നതായി അവനു തോന്നുന്നു. വചനങ്ങള്‍ ഉച്ചരിച്ച് കഴിഞ്ഞാല്‍ പിന്നെ അവ തിരുത്താന്‍ വേണ്ടി തിരിച്ച് വരണമെന്നാഗ്രഹിക്കുന്നില്ല, ഗുരുക്കന്മാര്‍ അവ നിഷേധിക്കുന്നില്ല, മനുഷ്ര്യരാശിയുടെ കന്യാസമതലങ്ങളില്‍ തലമുറ തലമുറകളായി നില്‍ക്കുന്ന ഗോപുരങ്ങള്‍ക്ക് ഗുരുത്വാകര്‍ഷണം ബാധകമാകുന്നില്ല. ആത്മാവിന്റെ പ്രതീകവും ആലങ്കാരികമായ് അന്വേഷണങ്ങളും ഉയരങ്ങളിലേക്ക് കുതിക്കുമ്പോള്‍ പഴമയുടെ ഗുരുത്വം അതിനെ പിടിച്ച് വലിക്കുന്നില്ല, മനുഷ്യന്‍ അവന്റെ തന്നെ യജമാനനകാകുന്നു.

Brain Storming Page11 : വിചാരാവേശം വിഷയാസ്‌കതിയുടെ തൂവ്വല്‍ വിരിയിച്ച് നില്‍ക്കുന്ന ഒരു ഇരുപത്കാരന്‍, നാസികകള്‍ വികസിപ്പിക്കുന്ന കാമനിര്‍ഭരമായ പുഞ്ചിരി, ഭൂതകാല ഓര്‍മ്മകള്‍ നഷ്ടപ്പെട്ട മനസ്സ്, മാനസിക ആഘാതങ്ങള്‍ക്ക് നല്‍കിയ നിഷ്ഫലമായ് ചികിത്സ, ആ ചികിത്സയിലൂടെ കൈമോശം വന്ന മനശ്ശക്തി ഇവയെല്ലാം ഹിപ്‌നോട്ടിസം വഴി ആരോ മായ്ക്കാന്‍ ശ്രമിക്കുമ്പോള്‍ അനിയന്ത്രിതമായ ഒരു കുതിര സവാരി അടിത്തട്ടില്ലാത്ത പാതാളങ്ങളിലേക്ക് തള്ളിയിടുന്ന പ്രതീതി.( and you took away his inscribed memories , when induction of trauma failed your wicked computer brain's do loops, interatively raped his emotional strenght)ഒരു പതിറ്റാണ്ട് കാലത്തെ പ്രയത്‌നം കൊണ്ട് നഷ്ടപ്പെട്ട നൂറോണുകള്‍ വീണ്ടെടുത്തെങ്കിലും ഒരു പത്രവാര്‍ത്ത മനസ്സിന്റെ സമനില വീണ്ടും തെറ്റിച്ച്‌കൊണ്ട് അയാളെ പൂര്‍വസ്ഥിതിയിലേക്ക് എത്തിച്ചു. മാനസികാഘാതവും അതിന്റെ ചികിത്സകളും അതിന്റെ പാകപ്പിഴകളും ഈ കവിതയില്‍ പ്രകടമാകുന്നു, കവി വിവരിക്കാതെ തന്നെ. ഭാഷയുടെയും ഉപമാനങ്ങളുടേയും സമര്‍ഥമായ സമ്മേളനം വായനക്കാരില്‍ ഒരു ചിന്തതരംഗം സ്രുഷ്ടിക്കുന്നു. അയാളും വിചാരങ്ങളുംടെ വേലിയേറ്റത്തില്‍ ഒരു നിമിഷം കയറിപോകുന്നു,

Delayed Rainbow Page 21:
വൈകിയ മാരിവില്‍ - ഈ കവിത ജീവിതത്തിന്റെ കണക്ക് കൂട്ടലുകളെ വിവരിക്കാന്‍ പ്രക്രുതിയില്‍ നടക്കുന്ന പ്രതിഭാസങ്ങള്‍ക്ക് ശാസ്ര്തം കൊടുത്ത നിര്‍വ്വചനങ്ങളും വാക്കുകളും ( Chromatic abbreviation) ഉപയോഗിച്ചിട്ടുള്ളതായ്കാണം. മനുഷ്യര്‍ പരസ്പരംനടത്തുന്ന നൈമിഷികമായ ജീവിത വ്യാപരങ്ങളില്‍ സാധാരണ മോഹങ്ങളുടെ കുമിളകള്‍ പൊട്ടുന്നതും,( മണിക്കൂറുകള്‍ കാണിക്കുന്ന മണല്‍ ഗ്ലാസ്സുകള്‍ക്കുള്ളിലൂടെ പ്രതീക്ഷയുടെ കപ്പല്‍ അടുക്കുന്നതും,എന്നാല്‍ ജന്മചിഹ്നംനോക്കി കണക്ക് കൂട്ടിയ സ്വപ്നങ്ങള്‍ക്ക് ഇടിവ് തട്ടുമ്പോള്‍ , മരണത്തെ കാംക്ഷിക്കുന്നതും അന്തരീക്ഷത്തില്‍ നിറഞ്ഞ്‌നില്‍ക്കുന്ന വെള്ളത്തുള്ളികള്‍ക്ക് എതിരായി സൂര്യന്‍ വരുമ്പോള്‍ വര്‍ണ്ണങ്ങള്‍ വാരി വിതറികൊണ്ട് മഴവില്ല് മാനത്തുദിക്കുന്നതും കവി വര്‍ണ്ണിക്കുന്നു, അനുകൂല ദശയില്‍ ഭാഗ്യംകൈവരുമെന്ന ഒരു ശുഭാപ്തിവിശ്വാസത്തിന്റെ മഴവില്‍ വര്‍ണ്ണങ്ങള്‍ കവിതക്കുള്ളിലെ വരികള്‍ക്കിടയില്‍ തെളിയുന്നു, ( may radiate ont the screen at every opportune winfall, and display the majestic  continuum of peacock wings
)

Doodling Page 23: അസ്വ്‌സ്ഥ്മായ മനസ്സ് ബോറടിക്കുന്ന ഇടവേളകളില്‍ വെറുതെ കുത്തിവരക്കുന്ന സ്വഭാവത്തെക്കുറിച്ച് പറയുന്ന കവിതയിലും ഒരു ശാസ്ര്തജ്ഞന്റെ സാന്നിദ്ധ്യം സ്പഷ്ടമാണു. കടലാസ്സിന്റെ മാര്‍ജിനുകളിലെ വരകള്‍ നിര്‍ത്താന്‍ ക്ഷീണം നിര്‍ബന്ധിക്കുന്നു. നം കടിച്ചിട്ടും സ്വസ്ഥത കിട്ടുന്നില്ല. ഒരു മാരത്തേ്താണ്‍ ഓട്ടം കഴിഞ്ഞപോലെ കണ്‍പോളകള്‍ അടയുന്നു. (winking eyes feels like Marathon sessions)മാരത്തോണ്‍ എന്ന് പറയുമ്പോള്‍ വളരെ നേരം നീണ്ടു നില്‍ക്കുന്ന ബുദ്ധിമുട്ടുള്ള ഒരു പ്രവര്‍ത്തിയെന്ന് നമുക്ക് മനസ്സിലാക്കാം. മനസ്സിന്റെ മുഷിവ് വളരെ വിശ്വസിനീയമാം വിധം വിവരിക്കാന്‍ ശാസ്ര്തഞ്ഞനായ കവി തിരഞ്ഞെടുത്ത ഉപമാനങ്ങള്‍ ഉചിതം തന്നെ.കുത്തി വരച്ചത് അത് വരെ കാണാത്ത മ്രുഗങ്ങളുടെ ചിത്രങ്ങള്‍, അവയെ ഏകാന്തത വിക്രുതമാക്കുമ്പോള്‍ മനസ്സ് ആ പ്രവ്രുത്തി നിര്‍ത്തുന്നു. അപ്പോള്‍ എല്ലാ വരകളും വര്‍ഗ്ഗീയതുടെ അപകീര്‍ത്തികരമായ ശബ്ദം പുറപ്പെടുവിച്ച്‌കൊണ്ട് ഒരു പൈശാചിക മും കാട്ടുന്നു. ഒഴിഞ്ഞ മനസ്സ് ചെകുത്താന്റെ പണിപ്പുര എന്ന ചൊല്ല് നമ്മളുടെ മനസ്സില്‍ തെളിയുന്നു. മനസ്സിന്റെ വ്യാപാരങ്ങളെ അതിന്റെ സൂക്ഷ്മതയോടെ അറിയുന്നവര്‍ ശാസ്ര്തഞ്ജന്മാര്‍.

Eclipse in Matunga 30:മാട്ടുങ്ങയിലെ ഗ്രഹണം എന്ന കവിതയും സങ്കേതിക വിദ്യയില്‍ മനുഷ്യന്‍ ആര്‍ജ്ജിച്ച വിജയത്തെപ്പറ്റി സൂചിപ്പിക്കുന്നു. ഈ കവിതയിലും ശാസ്ര്തബോധം നിറഞ്ഞ് നില്‍ക്കുന്നു സൂര്യ വെളിച്ചം ശേരിക്കുന്നതിനെപ്പറ്റി,(that ruled the llight-harvesting in the magnetic brain) സൂര്യ വെളിച്ചം ചെമ്പരത്തിചെടിയുടെ ഇലയുടെ സുഷിരങ്ങളിലൂടെ ഭൂമിയില്‍ പതിക്കുന്നതിനെപ്പറ്റി, ജ്യോതിര്‍ഗോളങ്ങള്‍ ഒരേദിശയിലൂടെ ചരിക്കുമ്പോള്‍ ഭൂമിയില്‍ വീഴുന്ന നിഴലുകളെപ്പറ്റി, പിന്നെ അവ സൂര്യ ദേവനെ മാായ്ക്കുന്നതിനെപ്പറ്റി. ഗ്രഹണം ഒരു ജനത എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന വിവരിക്കുമ്പോള്‍ കവി കാല്‍പ്പനികതയുടെ തേരില്‍ ഇറങ്ങി വരുന്നു, എരിയുന്ന ചന്ദന തിരികള്‍, മുതിര്‍ന്നവര്‍ ചൊല്ലുന്ന വേദമന്ത്രങ്ങള്‍, നട്ടുച്ച സായാഹ്നത്തിന്റെ പുടവ ചുറ്റി നില്‍ക്കുന്ന കാഴ്ച്ച, മരച്ചില്ലകളില്‍ ചേക്കേറുന്ന പക്ഷികള്‍ തുടങ്ങിയ വിവരണങ്ങള്‍.

Epitaphs Page 34: ശവകുടീരത്തിലെ സ്മരണക്കുറിപ്പുകളെപ്പറ്റിയുള്ള കവിത (
Epitaphs.)യില്‍ മനുഷ്യന്റെ മാനസിക ചാപല്യങ്ങളുടെ പൊള്ളയായ അലങ്കാര ഭ്രമത്തെ എടുത്ത് കാട്ടുന്നു. ശ്മശാനത്തില്‍ ഉയര്‍ന്ന് നില്‍ക്കുന്ന കുരിശ്ശുകളും ആ വിശാലപരപ്പും കണ്ടു കവി പറയുന്നു കുരിശ്ശ് കൊണ്ട് അതിരടയാളം വച്ച സ്ഥലം ക്ലേശങ്ങളുടെ അന്ത്യ സ്ഥാനം അവിടെ ജീവിത യുദ്ധത്തിന്റെ വീര കഥകള്‍ കലാപരമായി കൊത്തിവച്ചിരിക്കുന്നു. (the crossed landmarks of suffering end, inscribe variety of martial artistry) ശവമായി കിടക്കുമ്പോള്‍ സ്വയം പൊങ്ങച്ചങ്ങള്‍ പറയാന്‍ പറ്റാത്തത് കൊണ്ടായിരിക്കും ബന്ധുമിത്രാദികള്‍ അപദാനങ്ങള്‍ കൊത്തിവക്കുന്നത്. എന്നാല്‍ ദേഹം വെര്‍പ്പെട്ട ദേഹിക്ക് ഈ അയഥാര്‍ഥമായ ലിിതങ്ങളോട് പുച്'മാണെന്നും കവി പാടുന്നു.( the liberated soul mocks the unreal epitaph) നല്ല ആത്മാവുകള്‍ ഭൂമിയില്‍ നിന്നും പറന്ന് പോകുമ്പോള്‍ ഇവിടം ദുരാത്മാക്കളാല്‍ നിറയുന്നു. അതായ്ത് കവി പറയുന്നത് (enemies fill the space of evil epochs) ഇപ്പോള്‍ സാത്താന്‍ ഭരിക്കുന്നു (second epochs ) ഉല്‍പ്പത്തി മുതല്‍ പ്രളയം വരെയുള്ള കാലഘട്ടം ഒന്നാം ഘട്ടം. ഇപ്പോഴത്തേതാണു സാത്താന്റെ കാലം.പ്രളയം മുതല്‍ ദൈവ രാജ്യം സ്ഥാപിക്കപ്പെടുന്ന വരെ. സ്ഥലം ആവശ്യമില്ലാത്ത ആത്മാവുകള്‍ ശ്മശാനഭൂമിയില്‍ നിറയുന്നത് (the souls spreads in to vacuum like spatial modes) ശാസ്ര്തത്തിന്റെ ഭാഷയില്‍ വിവരിക്കുന്നത് വായനക്കാരന്റെ സങ്കല്‍പ്പങ്ങള്‍ക്ക് ശക്തി പകരുന്നുണ്ട്. ആത്മാവില്ലാത്ത പുണ്യാളന്മാരും പുണ്യമില്ലാത്ത ആത്മാക്കളും സമ്മേളിക്കുമ്പോള്‍ സ്മരണക്കുറിപ്പുകള്‍ നോക്കിക്കുത്തികളാകുന്നതില്‍ അവക്കും രോഷം വരുന്നു എന്ന ഒരു സന്ദേശം ഈ കവിതയില്‍ വായനക്കാരനു കിട്ടുന്നു,

Character assasination Page 13
:സ്വഭാവ ഹത്യ - മാപ്പര്‍ഹിക്കാത്ത മൂഡതയുടെ ഉയരങ്ങളില്‍ പാപം ചെയ്യുന്നവര്‍ മോന്റെ ക്രിസ്‌റ്റോവില്‍കുറ്റം ചുമത്തുമ്പൊള്‍ സത്യം മറഞ്ഞിരിക്കുന്നു, (dishonestly  charges Monte Cristo the crime...)മോന്റിക്രിസ്‌റ്റോ എന്ന വാക്കിന്റെ അര്‍ഥം ക്രുസ്തുവിന്റെ പര്‍വ്വതം (Mountain of Christ) എന്നാണു്. സ്വഭാവഹത്യക്കിരയായി കൊല്ലപ്പെട്ടവരെക്കുറിച്ച് പറയുമ്പോള്‍ ആദ്യം വരേണ്ട പേരാണു യേശുദേവന്റെ. അദേഹം പക്ഷെ ഉയര്‍ത്തെഴുന്നേറ്റു, വീണ്ടെടുത്തു മോക്ഷം നല്‍കി. സ്വഭാവഹത്യയുടെ വിശേഷത അത് യാഥാര്‍ഥങ്ങളില്‍ നിന്നും എത്രയോ അകലെയാണെന്നാണു്് സമൂഹത്തിലെ ഇടത്തരക്കാര്‍ സ്വഭാവ ഗുണത്തെ ഒരു വ്യാപാരചരക്കായി കാണുന്നു എന്ന് പറയുമ്പോള്‍ അവര്‍ തന്നെ ആ ഗുണത്തെ ഹത്യ നടത്തുകയാണു. സ്വഭാവ ഗുണം കൊണ്ട് ഗുണം പ്രതീക്ഷിക്കുമ്പോള്‍ അത് കച്ചവടം ആകുന്നു.ലൈംഗിക ഉദാത്തത ക്രുത്രിമമാണെങ്കില്‍ അതും സ്വ്ഭാവഹത്യയുടെ ഒരു പ്രതിരൂപമാണു. ശാരീരിക പീഡനങ്ങള്‍ക്ക് ശിക്ഷ വിധിക്കുന്ന മനുഷ്യ നിയമങ്ങള്‍ ശാന്തിയുടേയും സന്തോഷത്തിന്റേയും വെള്ളപിറാവുകള്‍ താമസിക്കുന്ന മനസ്സെന്ന കൂടിനു ഏല്‍ക്കുന്ന ക്ഷതങ്ങളെ കാണുന്നില്ല.കുബുധ്ധികൊണ്ട്,നുണയുടെ കായബലം കൊണ്ട് മനസ്സെന്ന വെള്ളപ്രാവിന്റെ കഴുത്തറക്കുന്നത് വക്കീലന്മാരും ഭരണാധികാരികളും നിര്‍ദ്ദ്‌ദോഷമായി കരുതി വിട്ടു കളയുന്നു,ഒരു വ്യക്തിയെപ്പറ്റി അടിസ്ഥാനരഹിതമായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് മാത്രമല്ല സ്വഭാവഹത്യ എന്നു ഈ കവിത പറയുന്നു.

 Conditioning Page17:അനുകൂലമാക്കല്‍:ആഗോളവല്‍ക്കരണത്തിന്റെ പ്രത്യാഘാതങ്ങള്‍ക്ക് വിധേയമാകുന്ന ഭൂമിയുടെ, അത് നഷ്ടമാക്കുന്ന പ്രക്രുതി സൗന്ദര്യത്തിലേക്ക്് ഈ കവിത വിരല്‍ ചൂണ്ടുന്നു. കച്ചവടകാരന്റെ കരാറുകള്‍ വായുവിലേക്ക് എറിയപ്പെട്ട ഒരു സാധനത്തിന്റെ വക്ര സഞ്ചാരം പോലെ അത് വീഴുന്ന സ്ഥലത്തിന്റെ ബന്ധിക്കപ്പെടുന്ന അവകാശളെ സൂചിപ്പിക്കുന്നു. ഓരോരുത്തരും വിശ്വസിച്ച് വരുന്ന മൂല്യങ്ങള്‍ക്കിടിവ് വരുന്നു. സത്യവും നീതിയും തൂങ്ങികിടക്കുന്ന കയറിന്റെ തുമ്പില്‍ ഇഴ പിരിയുന്ന മാനവികത നഗ്നമാകുന്നു, ധാര്‍മികതയുടെ രസവും ഊറ്റിക്കുടിച്ച് പുതിയ മേച്ചില്‍ സ്ഥലങ്ങള്‍ തേടി മനുഷ്യന്‍ പ്രയാണം ചെയ്യുന്നു, എവിടെയാണു ഒരു നല്ല വിതക്കും കൊയ്ത്തിനുമെന്ന അവസരം തേടി. അങ്ങനെ അവസരങ്ങള്‍ക്ക്‌വേണ്ടി മൂല്യ്ങ്ങള്‍ നഷ്ടപ്പെടുത്തുന്ന ഇന്ന്‌ത്തെ മനുഷ്യന്റെ വിജയ്ഗാഥകള്‍ ശാശ്വതമോ എന്ന ഒരു സന്ദേശത്തിന്റെ ശബ്ദം വരികള്‍ ധ്വനിപ്പിക്കുന്നു,

*Drifting continents Page 26:
അഞ്ജാതനായ ഒരു പുഴുവിനാല്‍ നെയ്ത നൂലില്‍ നം ബന്ധിതരായിരിക്കുന്നു, അഞ്ജാതനായ പുഴു ആദി പിതാവും ആദി മാതാവും തന്നെ. സൂര്യ ചന്ദ്ര രശ്മികളിലൂടെ കാലം കടന്നുപോയപ്പോള്‍ നമ്മള്‍ക്ക് ശക്തിയും പ്രായവും വന്നു, നമ്മുടെ സ്വപനങ്ങള്‍ക്ക് ഉയരം കൂടി. നമ്മുടെ ചിന്തകള്‍ ചക്രവാലങ്ങള്‍ക്കപ്പുറത്തേക്ക് നീണ്ടു സൂര്യ വെളിച്ചത്തിലൂടെ നമ്മള്‍ ലോകത്തിന്റെ സംഗീതം മനസ്സിലാക്കി. നമ്മള്‍ ലോകമെന്തന്നറിഞ്ഞു, എന്നിട്ടും നമ്മളെ രാത്രിയിലെ കാറ്റും പകലിലെ നിഴലുകളും ഭയപ്പെടുത്തി, രാപ്പകലുകള്‍ ഉണ്ടാകുന്നതും വന്‍കരകളില്‍ വ്യത്യസ്ഥമാണെന്ന് നമ്മള്‍ അറിഞ്ഞു, വന്‍കരകള്‍ പോലും മാറിപ്പോകുമെന്ന സത്യം (taught us the might lesson, Even the continents drift!) മനുഷ്യന്‍ പഠിച്ചു, പ്രപഞ്ചത്തിന്റെ ഉല്‍പ്പത്തിയും മനുഷ്യനും പ്രക്രുതിയില്‍ വരുന്ന മാറ്റങ്ങളും വളരെ ഹ്രുസ്വമായി മനോഹരമായി ഈ കൊച്ച് കവിതയില്‍ പറയുന്നു,

Fleas of Job Page 38:ദൈവ വിശ്വാസമില്ലാത്തവരോട് പൊതുവെ ബൈബിളിലെ കഥാപാത്രമായ ജോബിനെ കുറിച്ച് പറയാറുണ്ട്. ജോബിന്റെ കഥ മനുഷ്യരാശിക്ക് ഒരു താക്കീതാണെന്നാണു ഈ കവിത വായിച്ചാല്‍ തോന്നുക. സാത്തന്റെ പരീക്ഷണങ്ങള്‍ക്ക് വിധേയനായി ഈച്ചയാര്‍ക്കുന്ന ശരീരവും അതില്‍ നഷ്ടപ്പെട്ട അവയവങ്ങളുമായി കഴിഞ്ഞ് ജൊബിനു ക്രുത്രിമ അവയങ്ങള്‍ നല്‍കി ദൈവം പറയുന്നു ഇതിന്റെ ഭാരം കുറയ്ക്കാന്‍ നീ ഉപവസിക്കുകയും ശരീര ദണ്‍ ണ്ടനം തുടരുകയും ചെയ്യുക. മനുഷ്യര്‍ എന്ന ഈ യന്ത്രങ്ങള്‍ ചലിച്ച് കൊണ്ടിരിന്നാലേ ലോകം നിലനില്‍ക്കുകയുള്ളു. സാത്താന്‍ നശിപ്പിച്ച തന്റെ സ്വന്തം അവയവങ്ങള്‍ക്ക് പകരം ക്രുത്രിമ അവയങ്ങള്‍ ലഭിക്കുന്ന ഒരു മനുഷ്യന്റെ പ്രയാണം എളുപ്പമല്ല. അങ്ങനെ അവനു ഒരു അസൗകര്യം തോന്നാതിരിക്കാന്‍ വീരനായ ദൈവം ഉപവാസവും അനുതാപവും കല്‍പ്പിക്കുന്നു. മനുഷ്യ സമൂഹത്തില്‍ പ്രശ്‌നങ്ങള്‍ സ്രുഷ്ടിക്കുന്നവനാണു ജോബ്.,('..job alone doesn't obey orders, job is a problematic unique person) അവന്‍ മാത്രമാണു സാത്താന്റെ കല്‍പ്പന അനുസരിക്കാത്തത് , അവന്റെ മതസംഹിതകള്‍ക്ക് കിട പിടിക്കാന്‍ ഒന്നുമില്ല എന്ന് മനസ്സിലാക്കുന്ന സാത്താന്‍ തന്റെ അധികാരവും ശക്തിയുമുപയോഗിച്ച് ജോബിനെ നിസ്സഹായനാക്കി. ഒടുവില്‍ മൂന്നു പേരുടെ ന്യായവിധി ( ദൈവം, സാത്താന്‍, ജോബ്) വന്നപ്പോള്‍ നഷ്ടപ്പെട്ടത് ജോബിനു മാത്രമാണെന്ന് കവി കണ്ടെത്തുന്നു. കാരണം അയാള്‍ക്ക് കിട്ടുന്നത് ക്രുത്രിമ അവയവങ്ങളാണു. ഈ കവിതയില്‍ പ്രത്യകഷ്ത്തില്‍ അവിശ്വസനീയമായ ഒരു സത്യം മറഞ്ഞിരിക്കുന്നുണ്ട്. നിങ്ങള്‍ക്ക് നഷ്ടപ്പെടുന്നത് ഒന്നും അതേപോലെ തിരിച്ച് കിട്ടുന്നില്ല, ഉണ്ടെങ്കില്‍ അത് തോന്നല്‍ മാത്രമാണു, ഉപവാസത്തിലൂടെ അനുതാപത്തിലൂടെ നേടിയെടുക്കുന്ന ഒരു മിഥ്യാബോധം.(asking the shed extra weight gained by Fasting and penance)

On Spotting a Dodo Page 68
:മനോഹരമായ ഒരു പ്രക്രുതി വര്‍ണ്ണനയോടെ ഈ കവിത ആരംഭിക്കുന്നു. കരയില്‍ വന്നലച്ച് നുര ചൊരിയുന്ന അലകളെപോലെ മരത്തില്‍ നിന്നും ഉരുകി വീഴുന്ന മഞ്ഞ് തുള്ളികളുടെ ഒളിമിന്നല്‍(the vivid apparition of a bluish imagery, pinpints the melting trees of ice, vanishing translucent archetypes of surf) ഇര തേടാന്‍ ചക്രവാളങ്ങളിലേക്ക് പറക്കാന്‍ പക്ഷികളെ പ്രേരിപ്പിക്കുന്നു . കാലാവസ്ഥയുടെ വ്യതിയാനമനുസരിച്ച് പക്ഷികള്‍ പലായനം ചെയ്യുന്നു. ഹഡ്‌സന്റെ വടക്ക് പടിഞ്ഞാറു് ലക്ഷ്യ്മാക്കി പറക്കുന്ന ഒരു വലിയ പക്ഷിയെ കവി കാണുന്നു, ഈ പക്ഷിയെ ആദ്യം ശ്രദ്ധിച്ചത് മുന്നൂറു വര്‍ഷങ്ങള്‍ക്ക് മുമ്പാണെന്ന് കവി പറയുമ്പോള്‍ അദ്ദേഹം കാണുന്നത് പക്ഷിയുടെ പടമാണെന്ന് കരുതണം കാരണം പിന്നീടുള്ള വരികള്‍ ഈ പക്ഷിക്ക് വംശനാശം സംഭവിച്ചു എന്ന് നമ്മെ മനസ്സിലാക്കിപ്പിക്കുന്നു.പക്ഷിയെ ആദ്യം കണ്ടവര്‍ വിസ്മയാധീനരായി അതിനെ കുറിച്ച് പഠിച്ച് എഴുതി വക്കാന്‍ ശ്രമിച്ചു എന്നാല്‍ അതിന്റെ ജീവ് രക്ഷ്‌ക്കായി ഒന്നും ചെയ്യാതിരുന്നതിനാല്‍ പക്ഷികള്‍ ഓരോന്നായ് നഷ്ടപ്പെട്ടു.അവക്ക് വംശനാശം വന്നപ്പോഴണു അതിന്റെ ഒരു മാത്രുക ഉണ്ടാക്കാന്‍ മനുഷ്യന്‍ ശ്രമിക്കുന്നത് എന്നാല്‍ അതിനു സഹയാകമായി ഒരു പടം വേണ്ടി വന്നു. പ്രക്രുതിയേയും ജീവജാലങ്ങളേയും സ്വന്തം സുത്തിനും ആനന്ദത്തിനും വേണ്ടി കൊള്ളയടിക്കുന്ന മനുഷ്യനോട് ഒരു ചോദ്യ്ചിഹ്നമായി ഈ കവിത അവശേഷിക്കും,. ഒരു പക്ഷിയെപറ്റി അറിയാന്‍ അതിന്റെ ഒരു മാത്രുക ഉണ്ടാക്കാന്‍ പണ്ടെങ്ങോ വരച്ച ഒരു ചിത്രം വേണ്ടി വരുക എത്രയോ ദയനീയം. എന്നാല്‍ മ്രുഗസ്‌നേഹികള്‍ അതൊന്നും അറിയാതെ സൗജ്‌ന്യമായി കിട്ടുന്ന ചൂടുള്ള സൂപ്പിനുവേണ്ടി ഓടുന്ന ഭവനരഹിതരെപോലെ(the friends of animals rejoiced in unabashed wonder, as the homeless thronged in the soup kitchen for a hot meal ) അവര്‍ പടത്തിന്റെ മാത്രുക നോക്കി ത്രുപ്തിയടയുന്നു, ഇതൊരു നല്ല ആക്ഷേപഹാസ്യമാണു.

(തുടരും)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക