Image

ഗള്‍ഫ്‌ പ്രവാസികളില്‍ ഹൃദ്രോഗികളുടെ എണ്ണം കൂടുന്നതായി റിപ്പോര്‍ട്ട്‌

Published on 15 January, 2013
ഗള്‍ഫ്‌ പ്രവാസികളില്‍ ഹൃദ്രോഗികളുടെ എണ്ണം കൂടുന്നതായി റിപ്പോര്‍ട്ട്‌
ദോഹ: ഗള്‍ഫ്‌ മേഖലയിലെ പ്രവാസികള്‍ക്കിടയില്‍ ഹൃദ്രോഗികളുടെ എണ്ണം കൂടിവരുന്നതായി റിപ്പോര്‍ട്ട്‌. ജീവിതശൈലിയാണ്‌ ഹൃദ്രോഗത്തിന്‌ കാരണമായ ഘടകങ്ങള്‍ വര്‍ധിച്ചുവരാന്‍ ഇടയാക്കുന്നതെന്ന്‌ ഡോക്ടര്‍മാര്‍ പറയുന്നു. വിശ്രമമില്ലാത്ത ജോലിയും മാനസികസമ്മര്‍ദ്ദങ്ങളും വ്യായാമമില്ലാത്തതും പ്രവാസികളെ എളുപ്പത്തില്‍ ഹൃദ്രോഗികളാക്കി മാറ്റുന്നതായി ആരോഗ്യ വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു.

കൃത്യമായ ഇടവേളകളില്‍ വൈദ്യപരിശോധനയിലൂടെ കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം, ഷുഗര്‍ എന്നിവയുടെ അളവ്‌ നിര്‍ണയിക്കാന്‍ പ്രവാസികള്‍ ശ്രദ്ധിക്കണമെന്ന്‌ ഡോ. രമേശ്‌കുമാര്‍ പറഞ്ഞു. ഇതിനൊപ്പം കൊഴുപ്പ്‌ കൂടിയ ഭക്ഷണങ്ങള്‍ വര്‍ജിക്കുകയും എല്ലാ ദിവസവും അര മണിക്കൂറെങ്കിലും നടക്കുകയും ലിഫ്‌റ്റ്‌ ഉപയോഗം കഴിവതും ഒഴിവാക്കുകയും ചെയ്‌താല്‍ ഹൃദ്രോഗത്തെ ഒരു പരിധിവരെ പ്രതിരോധിക്കാനാകുമെന്ന്‌ ഹമദ്‌ ഹാര്‍ട്ട്‌ ആശുപത്രിയിലെ സ്‌പെഷലിസ്റ്റ്‌ ഡോ. രമേശ്‌കുമാര്‍ പ റഞ്ഞു.

കഴിഞ്ഞവര്‍ഷം മാത്രം 103 ഇന്ത്യക്കാരാണ്‌ ഹൃദ്രോഗം മൂലം ഖത്തറില്‍ മരിച്ചത്‌. ഇവരില്‍ നല്ലൊരു ശതമാനം മലയാളികളാണ്‌. കഴിഞ്ഞ വര്‍ഷം പലവിധ കാരണങ്ങളാല്‍ 237 ഇന്ത്യക്കാരാണ്‌ ഖത്തറില്‍ മരിച്ചത്‌. ഇവയില്‍ 103 മരണവും ഹൃദ്രോഗം മൂലമായിരുന്നു എന്നാണ്‌ ഇന്ത്യന്‍ എംബസിയിലെ കണക്ക്‌. ഹൃദ്രോഗം മൂലം മരിച്ച ഇന്ത്യക്കാരില്‍ 30 പേരോളം മലയാളികളാണ്‌. ചെറുപ്പക്കാരിലും ഹൃദ്രോഗികളുടെ എണ്ണം ആശങ്കജനകാം വിധം വര്‍ധിച്ചുവരികയാണ്‌. കഴിഞ്ഞവര്‍ഷം ഹൃദ്രോഗം മൂലം മരിച്ച പ്രവാസികളില്‍ ഭൂരിഭാഗവും മുപ്പതിനും അമ്പതിനും ഇടയില്‍ പ്രായമുള്ളവരാണ്‌. മറ്റ്‌ രാജ്യക്കാരെ അപേക്ഷിച്ച്‌ ഇന്ത്യക്കാര്‍ക്കിടയില്‍ ഹൃദ്രോഗികളുടെ എണ്ണം കൂടുതലാണെന്നാണ്‌ കണക്കുകള്‍ വ്യക്തമാക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക