Image

ഐറീനെ അതിജീവിച്ച്‌ `വിസ്‌മയം 2011' ന്യൂജേഴ്‌സിയില്‍ സെപ്‌റ്റംബര്‍ 15-ന്‌ എത്തും

ജോയിച്ചന്‍ പുതുക്കുളം Published on 06 September, 2011
ഐറീനെ അതിജീവിച്ച്‌ `വിസ്‌മയം 2011' ന്യൂജേഴ്‌സിയില്‍ സെപ്‌റ്റംബര്‍ 15-ന്‌ എത്തും
ന്യൂജേഴ്‌സി: അമേരിക്കയില്‍ ആഞ്ഞടിച്ച `ഐറീനെ' നിഷ്‌പ്രഭമാക്കി ലോകപ്രശസ്‌ത മജീഷ്യന്‍ ഗോപിനാഥ്‌ മുതുകാടും സംഘവും അന്തര്‍ദ്ദേശീയ അവാര്‍ഡ്‌ തിളക്കവുമായി ഇന്ദ്രജാല വിസ്‌മയമൊരുക്കി ന്യൂജേഴ്‌സിയില്‍ സെപ്‌റ്റംബര്‍ 15-ന്‌ എത്തുന്നു.

തരംഗം ആര്‍ട്‌സിന്റെ ബാനറില്‍ അമേരിക്കയിലങ്ങളോളമിങ്ങോളം തിങ്ങിനിറഞ്ഞ ഓഡിറ്റോറിയത്തില്‍ ആയിരങ്ങളുടെ ഹര്‍ഷാരവങ്ങള്‍ ഏറ്റുവാങ്ങി, അമേരിക്കന്‍ മലയാളികള്‍ കണ്ട ഷോകളില്‍ ഏറ്റവും നല്ലത്‌ എന്ന്‌ ഏകസ്വരത്തില്‍ ഏറ്റുപറഞ്ഞ ഇന്ദ്രജാല വിസ്‌മയം `വിസ്‌മയം 2011' ന്യൂജേഴ്‌സിയിലെ ലോഡി ഫെലീഷ്യന്‍ കോളജ്‌ ഓഡിറ്റോറിയത്തില്‍ 2011 സെപ്‌റ്റംബര്‍ 15-ന്‌ വൈകിട്ട്‌ 7 മണിക്ക്‌ അരങ്ങേറുമെന്ന്‌ സംഘാടകര്‍ അറിയിച്ചു.

ഈസ്റ്റ്‌ മില്‍സ്റ്റോണ്‍ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ദേവാലയ നിര്‍മ്മാണ ധനശേഖരണാര്‍ത്ഥം നടത്തപ്പെടുന്ന `വിസ്‌മയം 2011'ഷോയ്‌ക്ക്‌ വമ്പിച്ച സഹകരണമാണ്‌ പൊതുജനങ്ങളില്‍ നിന്നും സമീപ ദേവാലയങ്ങളില്‍ നിന്നും ലഭിച്ചതെന്ന്‌ വികാരി റവ.ഫാ. തോമസ്‌ കടുകപ്പള്ളി അറിയിച്ചു.

ഓഗസ്റ്റ്‌ 27-ന്‌ നടത്താനിരുന്ന ഷോ പ്രതികൂല കാലാവസ്ഥ മൂലം മാറ്റിവെയ്‌ക്കേണ്ടി വന്നതില്‍ പ്രേക്ഷകര്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക്‌ സംഘാടകര്‍ ഖേദം പ്രകടിപ്പിച്ചു.

തെന്നിന്ത്യന്‍ ചലച്ചിത്ര പിന്നണി ഗായിക ജ്യോത്സന, ഗായകന്‍ രമേഷ്‌ ബാബു, ഹാസ്യ രാജാക്കന്മാരായ പ്രശാന്ത്‌ പുന്നപ്ര (അയ്യപ്പ ബൈജു), മനോജ്‌ ഗിന്നസ്‌, മലയാള ചലച്ചിത്രലോകത്തെ പുതിയ വാഗ്‌ദാനം ശ്രുതി ലക്ഷ്‌മി എന്നിവര്‍ ചേര്‍ന്നൊരുക്കുന്ന `വിസ്‌മയം 2011' ന്യൂജേഴ്‌സിയിലെ ഏക ഷോ ആയിരിക്കുമെന്ന്‌ മുഖ്യ സംഘാടകരായ ടോം പെരുമ്പായിലും, സണ്ണി വാളിയപ്ലാക്കലും അറിയിച്ചു.

താരത്തിളക്കത്തിലും പ്രശസ്‌തിയിലും അവതരണത്തിലും ഏറ്റവും മികച്ച ഷോ എന്ന്‌ കാണികള്‍ ഏക സ്വരത്തില്‍ ഏറ്റുപറഞ്ഞ `വിസ്‌മയം 2011'-ന്റെ ടിക്കറ്റുകള്‍ ധൃതഗതിയിലാണ്‌ വിറ്റഴിഞ്ഞത്‌.

ഷോ സംബന്ധിച്ചുള്ള വിശദവിവരങ്ങള്‍ക്ക്‌ താഴെപ്പറയുന്നവരുമായി ബന്ധപ്പെടുക: ടോം പെരുമ്പായില്‍ (646 326 3708), സണ്ണി വാളിയപ്ലാക്കല്‍ (908 966 3701), അജിത്‌ ചിറയില്‍ (609 532 4007), സിറിയക്‌ ആന്റണി (908 531 9002), വിന്‍സെന്റ്‌ തോമസ്‌ (732 617 7287), തോമസ്‌ ചെറിയാന്‍ (908 906 1709), റോയി മാത്യു (908 418 8133), റെജിമോന്‍ അബ്രഹാം (908 240 3780), ജെയിംസ്‌ മുക്കാടന്‍ (609 213 0301), സിബി കളപ്പുരയ്‌ക്കല്‍ (732 940 2123).

പ്രോഗ്രാം സ്‌പോണ്‍സര്‍ഷിപ്പിനും പരസ്യങ്ങള്‍ക്കും ബന്ധപ്പെടുക: കുര്യന്‍ നെല്ലിക്കുന്നേല്‍ (732 618 2117), മോളി നെല്ലിക്കുന്നേല്‍ (732 618 2122). വെബ്‌സൈറ്റ്‌: www.vismayam.org

`വിസ്‌മയം 2011'-ന്റെ പബ്ലിക്‌ റിലേഷന്‍സ്‌ ആന്‍ഡ്‌ മീഡിയയ്‌ക്കുവേണ്ടി സെബാസ്റ്റ്യന്‍ ആന്റണി ഇടയത്ത്‌ അറിയിച്ചതാണിത്‌.
ഐറീനെ അതിജീവിച്ച്‌ `വിസ്‌മയം 2011' ന്യൂജേഴ്‌സിയില്‍ സെപ്‌റ്റംബര്‍ 15-ന്‌ എത്തും
Join WhatsApp News
Thomas Isaac 2021-08-03 13:23:32
Heartfelt condolences! May Raju’s soul rest in peace and may the love and peace of God surround the bereaving family.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക