Image

സഖി(കവിത)- ശങ്കര്‍ ഒറ്റപ്പാലം

ശങ്കര്‍ ഒറ്റപ്പാലം, ജിദ്ദ Published on 15 January, 2013
സഖി(കവിത)- ശങ്കര്‍ ഒറ്റപ്പാലം
റോസാ ദളത്തിലെ തുഷാര ബിന്ദുപോല്‍
നിര്‍മ്മലേ നിന്മനമെന്നും നിര്‍മ്മലം
അരുണകിരണങ്ങളാളുന്ന വീഥിയില്‍
വാടാതിരിക്കട്ടെ നിന്‍ മനമെക്കാലവും

സ്‌നേഹത്തിന്‍ പട്ടില്‍ പൊതിഞ്ഞൊരാ പൂമൊട്ടില്‍
വിടരും നിന്‍ പുഞ്ചിരി മലര്‍ച്ചൊടി കാണുവാന്‍
ഒത്തിരി സ്‌നേഹത്തിന്‍ പൂച്ചെണ്ടുമായ് ദൂരെ
ഇരവും പകലും ഞാന്‍ കാത്തിരിപ്പൂ…

നീവരും…. ചിറ്റാരിക്കുന്നില്‍ ചരിവിറങ്ങി
ഒരു പഞ്ചവര്‍ണ്ണക്കിളി തത്തപോലെ
ആ കാഴ്ച നേരില്‍ കണ്ടനാനന്ദിയ്ക്കാന്‍
ആ സ്‌നേഹ സാമീപ്യം ആസ്വദിയ്ക്കാന്‍ …

നിന്‍ പാദസ്വരത്തിന്‍ കിലുക്കം കേള്‍ക്കാന്‍ …
നിന്‍ കുപ്പിവളകള്‍ തന്‍ നാദം കേള്‍ക്കാന്‍ …
ഈ പൂക്കൈത പൂക്കും വയല്‍ വരമ്പില്‍
ഞാന്‍ അക്ഷമനായ് എത്ര കാത്തിരുന്നു ….

ഇരുട്ടിലൈന്‍ വഴിത്താരയില്‍ ഇത്തിരിവെട്ടം തെളിച്ചു നല്‍കാന്‍
പിന്നെ ദുര്‍ഘടമാം വഴികള്‍ താണ്ടുവാനും…
ജീവിതത്തേര്‍ തെളിച്ച് മുന്നേറീടുവാന്‍
എന്‍ പ്രിയേ… എന്നു നീ വന്നുചേരും?...

സ്‌നേഹത്തിന്‍ തറവാട്ടങ്കണപ്പടിപ്പുരതന്‍
വാതായനങ്ങള്‍ അടയ്ക്കാതെ ഞാനിന്നും…
വഴിക്കണ്ണുമായ് കാത്തിരിപ്പൂ സഖി…
നിന്‍ ചുടു സ്‌നേഹ നിശ്വാസവായ്പിനായ്
സഖി(കവിത)- ശങ്കര്‍ ഒറ്റപ്പാലം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക