Image

ഫൊക്കാന നാഷണല്‍ സ്‌പെല്ലിംഗ്‌ ബീ പ്രാഥമിക മത്സരം ഫ്‌ളോറിഡയില്‍

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 06 September, 2011
ഫൊക്കാന നാഷണല്‍ സ്‌പെല്ലിംഗ്‌ ബീ പ്രാഥമിക മത്സരം ഫ്‌ളോറിഡയില്‍
ഫ്‌ളോറിഡ:ഫൊക്കാന ഗ്ലോബല്‍ ഫൗണ്ടേഷന്‍ നടത്തുന്ന സ്‌പെല്ലിംഗ്‌ ബീയുടെ പ്രാഥമിക മത്സരം സൗത്ത്‌ ഫ്‌ളോറിഡയില്‍ വെച്ച്‌ നടത്തുന്നു.

സെപ്‌തംബര്‍ 24 ശനിയാഴ്‌ച സൗത്ത്‌ ഫ്‌ളോറിഡയിലെ ഡേവിയില്‍ വെച്ചായിരിക്കും മത്സരം നടക്കുക. പങ്കെടുക്കുവാന്‍ താല്‌പര്യമുള്ള 5 മുതല്‍ 8 വരെയുള്ള ഗ്രേഡുകളില്‍ പഠിക്കുന്ന കുട്ടികള്‍ സെപ്‌തംബര്‍ 17ന്‌ മുന്‍പായി പേര്‌ രജിസ്റ്റര്‍ ചെയ്‌തിരിക്കണം. 2011 ഒക്ടോബര്‍ 29ന്‌ ന}യോര്‍ക്ക്‌ സിറ്റിയില്‍ വച്ചായിരിക്കും ഫൈനല്‍ മത്സരം നടക്കുക.

മത്സരത്തില്‍ നാഷണല്‍ ചാമ്പ്യന്‍ഷിപ്പ്‌ വിജയികള്‍ക്ക്‌ ഒന്നാം സമ്മാനം 5000 ഡോളര്‍, രണ്ടാം സമ്മാനം 1000 ഡോളര്‍, മൂന്നാം സമ്മാനം 500 ഡോളര്‍, നാലാം സമ്മാനം 300 ഡോളര്‍, അഞ്ചാം സമ്മാനം 200 ഡോളര്‍, പ്രോത്സാഹന സമ്മാനങ്ങളായി 100 ഡോളര്‍ വീതം അഞ്ചു പേര്‍ക്ക്‌ നല്‌കുന്നതുമായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: പ്രൊഫ. ഫിലിപ്പ്‌ കോശി: 954 821 5780?e-mail: pk@csklegal.com, രാജന്‍ പടവത്തില്‍: 954 701 3200, ജോര്‍ജ്ജി വര്‍ഗീസ്‌: 954 240 7010.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക