Image

അമ്മ (കവിത)- ജെയ്ന്‍ ജോസഫ്

ജെയ്ന്‍ ജോസഫ് Published on 16 January, 2013
അമ്മ (കവിത)- ജെയ്ന്‍ ജോസഫ്
എന്‍ മനതാരിലൊരു കെടാവിളക്കായി
എന്‍ വഴിത്താരയില്‍ വഴികാട്ടിയായി
നിരന്തരം വാഴുമെന്നൈശ്വര്യമൂര്‍ത്തി
അമ്മ തന്നെ സ്‌നേഹവും
അമ്മ തന്നെ ദയയും
പ്രാണവായുവും നീയെനിക്കമ്മേ

നെയ്‌ച്ചോറുരുട്ടിയൂട്ടിനീയെന്നെ
ആരിരം പാടിയുറക്കീ
കുറുമ്പുകാട്ടി ഞാന്‍ പിണങ്ങിയ നേരം
വാരിപ്പുണര്‍ന്നു നല്‍കിയ ചുടുചുംബനം
ആ മടിയില്‍ തലചായ്ക്കവേ
മറന്നു ഞാനെന്‍ തപങ്ങളെല്ലാം

ഹരിശ്രീ കുറിപ്പിച്ച ഗുരുവാണു നീ
ഹരിനാമം ചൊല്ലി വളര്‍ത്തിയെന്നെ
കലയുടെ കോവിലില്‍ ഞാനാടവേ
കനകച്ചിലങ്കയണിയിച്ചെന്നെ നീ
നിന്‍ സ്‌നേഹപാലാഴിയില്‍ കടഞ്ഞെടുത്തെന്നെ
നിന്‍ ചിറകിന്‍ കീഴില്‍ കാത്തുവളര്‍ത്തി

കാരുണ്യവാരിധേ നിന്‍ പാദസ്പര്‍ശം പുണ്യം
അനുഗ്രഹിക്കൂ നിന്‍ മക്കളെയമ്മേ
ഇനിയൊരായിരം ജന്മമുണ്ടെങ്കിലും
നിന്‍ ഗര്‍ഭപാത്രത്തിലിടം തരേണം
നീയെനിക്കെന്നും തായയിടേണം
നിന്‍ സ്‌നേഹസാഗരത്തില്‍ നീന്നിടട്ടേ ഞാന്‍

അര്‍പ്പിക്കുന്നീ പുണ്യപാദങ്ങളില്‍
ഒരായിരം സ്‌നേഹപുഷ്പങ്ങളമ്മേ.
അമ്മ (കവിത)- ജെയ്ന്‍ ജോസഫ്
Join WhatsApp News
P.S UNNIKRISHNAN 2014-05-08 17:33:05
very good 
Kollam Thelma 2014-05-09 07:54:33
Jain, Your kavitha is excellent, liked it, Congratulations !! Thelma a
സംശയം 2014-05-09 08:46:46
സ്വന്തം അമ്മ സ്നേഹത്തിന്റെ നിറകുടവും അമ്മായിയമ്മ തനി പാരയും ആയി മാറുന്നത് എന്തുകൊണ്ടാണ്?
വിദ്യാധരൻ 2014-05-09 09:52:33
സംശയം സംശയത്തിലേക്ക് തള്ളിവിടുന്നു. സ്നേഹം ആപേക്ഷികമായിരിക്കും?
ammaayi amma 2014-05-09 09:56:32
വേണം ഒരു അമ്മായി അമ്മ ദിനം. ഏറ്റവും ഭീകരി അമ്മായി അമ്മക്ക് ഒരു അവാര്ഡ് കൂടി നല്കിയാലോ?
അമ്മികല്ല് മരിയ 2014-05-09 11:12:15
എനിക്ക് എതിരെ എന്റെ മകനെ യുദ്ധത്തിനു ഇറക്കിവിട്ടിരിക്കുന്ന എന്റെ മരുമകളെന്നു കില്ലാരി പെണ്ണിനെ ഞാൻ ആരാണെന്ന് കാണിച്ചു കൊടുക്കുന്നുണ്ട്. എന്റെ അമ്മ അവരുടെ അമ്മായിയമ്മയെ നിലം തോടീച്ചിട്ടില്ല. അവരുടെ മോളാ ഞാൻ! ഇവക്കു എന്നെ ശരിക്ക് അറിയത്തില്ല. അവളെ ഞാൻ മൂക്ക് കൊണ്ട് ക്ഷാ എന്ന് എഴുതിചില്ലെങ്കിൽ എന്ന്റെ പേര് തോഴി അമ്മിണിയുടെ മോള് മറിയ എന്നല്ല! നിങ്ങൾ നോക്കിക്കോ. കളി തുടങ്ങാൻ പോന്നെയുള്ള്
Experienced 2014-05-09 11:58:30
പെണ്ണുങ്ങളെ സംബന്ധിച്ചു സ്നേഹം ആപേക്ഷികം അല്ല വിദ്യാധര. അവസരോചിതമാണ്
വേറൊരു അമ്മായിയമ്മ 2014-05-09 12:12:47
ഞാനും ഔര് അമ്മായിയമ്മയാണ് എന്റെ മകന്റെം മരുമാകളുടെം കൂടയാണ് താമസം. മൂന്നു നിലയുള്ള വീടാ പക്ഷേ നില്ക്കാൻ നിലയില്ല. എന്റെ മോൻ വീട്ടില് ഉള്ളപ്പോൾ (ശനിയും ഞായറും) എന്റെ മരുമകൾ എനിക്ക് ആഹാരം പാകം ചെയ്യുതും തുണി കഴികിയും തരും. മോൻ ജോലിക്ക് പോയാൽ ഉടൻ (തിങ്കള് തുടങ്ങി വെള്ളിയാഴ്ച വരെ) ഞാൻ അവൾക്കും പില്ലാരുടെം തുണി കഴുകും അവര്ക്ക് ആഹാരം പാകം ചെയ്യുത് കൊടുക്കും. എന്റെ മകന്റെ വിചാരം അവള് എന്നെ പോന്നുപോലെ നോക്കുകയാനെന്നാണ്. എത്ര പറഞ്ഞിട്ടും കേള്ക്കണ്ടേ? അവളുടെ ഒടുക്കത്തെ തലയിണ മന്ത്രത്തിൽ എന്റെ മോന്റെ തലതിരിഞ്ഞിരിക്കുക. അത് കൊണ്ടാ ഞാൻ പറഞ്ഞത് എനിക്ക് നില്ക്കാൻ നിലഇല്ലെന്ന്. എങ്ങേനെങ്കിലും അങ്ങ് നാട്ടിൽ തിരിച്ചു ആ വൃദ്ധ സദനത്തിൽ ചെന്ന് പറ്റിയാൽ മതി. എനിക്ക് ഇനി അമേരിക്കെയം വേണ്ട ഇന്ഗ്ലാണ്ടും വേണ്ട. മടുത്തു. എന്റെ തുണ പോയപ്പോലെ ഞാൻ തീരുമാനിച്ചു എന്റെ മരുമകൾ എന്നെ വട്ടു തട്ടും എന്ന്. ഞാനും ഒരു സ്ത്രീയല്ലേ എപ്പഴും പറയുന്നതുപോലെ ചെയ്യാൻ പറ്റുമോ.
vaayanakkaaran 2014-05-09 12:43:43
ഈ കവിതക്കല്ലേ മാം അവാറ്ഡ് കൊടുത്തത്!
vaayanakkaaran 2014-05-09 15:10:58
യുവതി അയല്‍വാസിയോട്: നിങ്ങളുടെ പട്ടി ഇന്നലെ എന്‍റെ അമ്മായിയമ്മയെ കടിച്ചു.
അയല്‍വാസി: സോറി, എന്താണ്‌ വേണ്ടതെന്ന് വച്ചാല്‍ ഞാന്‍ ചെയ്യാം. നമ്മള്‍ തമ്മില്‍ വഴക്കും വക്കാണവും ഒന്നും വേണ്ടാ.
യുവതി: ഞാന്‍ വന്നത് വഴക്കിനും വക്കാണത്തിനുമല്ല. നിങ്ങള്‍ ആ പട്ടിയെ വില്‍ക്കുകയാണെങ്കില്‍ ഞാന്‍ വാങ്ങിക്കൊള്ളാം എന്ന് പറയാനാണ്‌; വില എത്രയായാലും വിരോധമില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക