Image

തിരുവനന്തപുരത്ത് ആംബുലന്‍സ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്‌

Published on 06 September, 2011
തിരുവനന്തപുരത്ത് ആംബുലന്‍സ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്‌
പാറശ്ശാല: തിരുവനന്തപുരം ജില്ലയിലെ 108 ആംബുലന്‍സ് ഡ്രൈവര്‍മാര്‍ മിന്നല്‍ പണിമുടക്കില്‍. പാറശാല ഗവണ്‍മെന്റ് ആശുപത്രിയിലെ 108 ആംബുലന്‍സ് ഡ്രൈവറേയും ടെക്‌നീഷ്യനേയും പാറശാല എം.എല്‍.എ എ.ടി ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള ഒരു സംഘമാള്‍ക്കാര്‍ മര്‍ദ്ധിച്ചുവെന്നാരോപിച്ചാണ് സമരം.

ഇരുമ്പുദണ്ഡുകൊണ്ട് അടിയേറ്റ ഡൈവര്‍ പുതിയതുറ സ്വദേശി നൗഷാദ്(35) ടെക്‌നീഷ്യന്‍ കോട്ടയം സ്വദേശി രതീഷ് എന്നിവരെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നു രാവിലെ മുതലാണ് 108 ആംബുലന്‍സ് ഡ്രൈവര്‍മാര്‍ പണിമുടക്ക് ആരംഭിച്ചത്. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുത്തില്ലെങ്കില്‍ പണിമുടക്ക് തുടരുമെന്നാണ് ഇവര്‍ പറയുന്നത്. ആംബുലന്‍സ് ഡ്രൈവറുടെ മൊഴിയെ തുടര്‍ന്ന് എം.എല്‍.എ എ.ടി ജോര്‍ജ് ഉള്‍പ്പടെ കണ്ടാലറിയുന്ന പത്തുപേര്‍ക്കെതിരെ പാറശാല പോലീസ് കേസെടുത്തു.


അതേസമയം, ആംബുലന്‍സ് ഡ്രൈവറെ മര്‍ദ്ദിച്ചെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് എ.ടി.ജോര്‍ജ് എംഎല്‍ എ പ്രതികരിച്ചു. തനിക്കെതിരായ രാഷ്ട്രീയ നീക്കമാണ് ആരോപണത്തിന് പിന്നില്‍. ജീവനക്കാര്‍ക്ക് മര്‍ദ്ദനമേറ്റെന്ന വാദം കള്ളമാണെന്നും എ.ടി ജോര്‍ജ് പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക