Image

പ്രധാനമന്ത്രി ബംഗ്ലാദേശിലേയ്ക്ക് യാത്ര തിരിച്ചു

Published on 06 September, 2011
പ്രധാനമന്ത്രി ബംഗ്ലാദേശിലേയ്ക്ക് യാത്ര തിരിച്ചു
ന്യൂഡല്‍ഹി: ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനുള്ള ഉദ്യമത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ബംഗ്ലാദേശിലേയ്ക്ക് യാത്ര തിരിച്ചു.

ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന നാല് ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്. തരുണ്‍ ഗൊഗോയ് (അസം), മണിക് സര്‍ക്കാര്‍ (ത്രിപുര), മുകുള്‍ സാങ്മ (മേഘാലയ), ലാല്‍തന്‍ഹാവ്‌ല (മിസോറം) എന്നീ മുഖ്യമന്ത്രിമാരാണ് പ്രധാനമന്ത്രിയെ അനുഗമിക്കുന്നത്. ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന പ്രമുഖ സംസ്ഥാനമായ പശ്ചിമബംഗാളിന്റെ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും സംഘത്തില്‍ ഉണ്ടാവേണ്ടതായിരുന്നു. എന്നാല്‍ താന്‍ പോവുന്നില്ലെന്ന് മമത ഞായറാഴ്ച അറിയിച്ചിരുന്നു.

അതിര്‍ത്തി സംബന്ധിച്ച് അവശേഷിക്കുന്ന തര്‍ക്കം പരിഹരിക്കുന്നതടക്കമുള്ള സുപ്രധാന കരാറുകളില്‍ മന്‍മോഹനും ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയും ഒപ്പുവെക്കുമെന്നാണ് കരുതപ്പെടുന്നത്. തീസ്ത, ഫെനി നദികളിലെ ജലം പങ്കുവെക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിന് വിരാമമിടുന്നതാണ് മറ്റൊരു നിര്‍ദിഷ്ട കരാര്‍. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സഞ്ചാരവും വാണിജ്യവും സുഗമമാക്കുന്നതിനുള്ള കരാറുകളിലും ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക