Image

വോട്ടിന് കോഴ: അമര്‍ സിങ് കോടതിയില്‍ ഹാജരായി

Published on 06 September, 2011
വോട്ടിന് കോഴ:  അമര്‍ സിങ് കോടതിയില്‍ ഹാജരായി
ന്യൂഡല്‍ഹി: വോട്ടിന് കോഴ വിവാദത്തില്‍ സമാജ്‌വാദി പാര്‍ട്ടി മുന്‍ നേതാവ് അമര്‍ സിങ് കോടതിയില്‍ ഹാജരായി. നേരത്തെ അസുഖം മൂലം കിടപ്പിലായതിനാല്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് അമര്‍സിങിന്റെ അഭിഭാഷകന്‍ കോടതിയോട് അപേക്ഷിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് അമര്‍സിങ്ങിന്റെ ആരോഗ്യനിലയെ കുറിച്ചുള്ള മെഡിക്കല്‍ രേഖകള്‍ ഉച്ചയ്ക്ക് 12.30ന് ഹാജരാക്കാന്‍ കോടതി അഭിഭാഷകനോട് ആവശ്യപ്പെട്ടു.

എന്നാല്‍ പിന്നീട് 12.30ന് അമര്‍സിങ് കോടതിയില്‍ ഹാജരായി. കേസില്‍ തനിക്ക് ഒന്നും ഒളിക്കാനില്ലെന്ന് അമര്‍ സിങ് കോടതിയില്‍ പറഞ്ഞു. അമര്‍ സിങിന് ജാമ്യം അനുവദിക്കണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു.

ഇടതുപാര്‍ട്ടികള്‍ പിന്തുണ പിന്‍വലിച്ചതിനെത്തുടര്‍ന്ന് 2008ല്‍ നടന്ന വിശ്വാസവോട്ടില്‍ യു.പി.എ. സര്‍ക്കാര്‍ ബി.ജെ.പി. എം.പി.മാരെ പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാണ് അമര്‍ സിങ്ങിനെതിരെയുള്ള ആരോപണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക