Image

ഫോമാ ഹെല്‍പ്പ് ലൈന്‍ 2013 ഭാവന ഉദ്ഘാടനം ചെയ്തു.

അനില്‍ പെണ്ണുക്കര Published on 16 January, 2013
ഫോമാ ഹെല്‍പ്പ് ലൈന്‍ 2013 ഭാവന ഉദ്ഘാടനം ചെയ്തു.
കൊച്ചി : ഫോമയുടെ 2013 ലെ ഹെല്‍പ്പ്‌ലൈന്‍ പദ്ധതി ചലച്ചിത്രതാരം ഭാവന ഉദ്ഘാടനം ചെയ്തു. ഫോമായുടെ മൂന്നാമത് കേരളാ കണ്‍വന്‍ഷനില്‍ വച്ചാണ് ഫോമായുടെ ബൃഹത്തായ കാരുണ്യ പദ്ധതിയായ ഫോമാ ഹെല്‍പ്പ് ലൈന്‍ പദ്ധതിക്ക് തുടക്കമിട്ടത്.

വിദേശ മലയാളിസംഘടനകള്‍ സംഘടിപ്പിക്കുന്ന പരിപാടികള്‍ അല്പം 'പോഷ്' ആണെങ്കിലും അതിനിടയില്‍ നടക്കുന്ന ചാരിറ്റി പദ്ധതികള്‍ വേണ്ട തരത്തില്‍ മാധ്യമശ്രദ്ധ ലഭിക്കുന്നില്ലെന്ന പരാതിയോടെയാണ് മലയാളികളുടെ പരിമളമായ താരം ഭാവന പ്രസംഗം തുടങ്ങിയത്. ഒരു അപേക്ഷ ഫോമയുടെ സൈറ്റില്‍ ലോഡു ചെയ്യുന്ന അര്‍ഹതയുള്ള ഒരു ഒരു രോഗിക്ക് ഉടന്‍ സഹായമെത്തുന്ന പദ്ധതി എന്തായാലും അത് മഹനീയമാണ്. അതിന് സാക്ഷിയാകാന്‍ സാധിച്ചതില്‍ സന്തോഷം ഫോമയുടെ എല്ലാ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും ചലച്ചിത്ര ലോകത്തിന്റെ ആശംസകള്‍. ഫോമാ പ്രസിഡന്റ് ജോര്‍ജ് മാത്യൂ, ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗ്ഗീസ്, അലക്‌സ് കോശി വിളനിലം തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഫോമാ ഹെല്‍പ്പ് ലൈന്‍ 2013 ഭാവന ഉദ്ഘാടനം ചെയ്തു.ഫോമാ ഹെല്‍പ്പ് ലൈന്‍ 2013 ഭാവന ഉദ്ഘാടനം ചെയ്തു.ഫോമാ ഹെല്‍പ്പ് ലൈന്‍ 2013 ഭാവന ഉദ്ഘാടനം ചെയ്തു.ഫോമാ ഹെല്‍പ്പ് ലൈന്‍ 2013 ഭാവന ഉദ്ഘാടനം ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക