Image

സുമാത്രയില്‍ ശക്തമായ ഭൂകമ്പം: രണ്ടു മരണം, നിരവധി വീടുകള്‍ തകര്‍ന്നു

Published on 06 September, 2011
സുമാത്രയില്‍ ശക്തമായ ഭൂകമ്പം: രണ്ടു മരണം, നിരവധി വീടുകള്‍ തകര്‍ന്നു
സുമാത്ര: ഇന്തോനേഷ്യയിലെ സുമാത്രയിലുണ്ടായ റിക്‌ടര്‍ സ്‌കെയിലില്‍ 6.6 രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പമുണ്ടായി. ഭൂചലനത്തില്‍ ഒരു ബാലന്‍ അടക്കം രണ്ടു പേര്‍ കൊല്ലപ്പെട്ടു. നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു.100 കി.മി വ്യാപ്‌തിയിലാണ്‌ ഭൂചലനം അനുഭവപ്പെട്ടത്‌. വീട്ടില്‍ ഉറങ്ങിക്കിടക്കവെ, തകര്‍ന്നു വീണ കെട്ടിടാവശിഷ്ടങ്ങളില്‍പ്പെട്ടാണ്‌ രണ്ടുപേരും മരിച്ചത്‌. സിങ്കില്‍ പട്ടണത്തില്‍ നൂറോളം വീട്ടുകാരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്‌. പ്രദേശത്ത്‌ വൈദ്യുതി ബന്ധം പൂര്‍ണമായും നിലച്ചു. 2004-ല്‍ ഉണ്ടായ സൂനാമിയില്‍ 2,30000 പേര്‍ കൊല്ലപ്പെട്ടിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക