Image

അമേരിക്കന്‍ മലയാളികള്‍ക്ക്‌ ചീഫ്‌ വിപ്പ്‌ പി.സി ജോര്‍ജ്ജിന്റെ ഒണാശംസകള്‍

ജോര്‍ജ്ജ്‌ ഓലിക്കല്‍ Published on 07 September, 2011
അമേരിക്കന്‍ മലയാളികള്‍ക്ക്‌ ചീഫ്‌ വിപ്പ്‌ പി.സി ജോര്‍ജ്ജിന്റെ ഒണാശംസകള്‍
പൂഞ്ഞാര്‍: കേരള നിയമസഭ ചീഫ്‌ വിപ്പായ പി.സി ജോര്‍ജ്ജിന്റെ വസതിയിലെത്തിയ അമേരിക്കയിലെ മലയാളം ടി.വിയുടെ പ്രതിനിധികളായ ജോര്‍ജ്ജ്‌ ഓലിക്കലിനും,ജോര്‍ജ്ജ്‌നടവയലിനും അനുവദിച്ച അഭിമുഖത്തില്‍ സമകാലിക രാഷ്‌ട്രീയ സംഭവവികാസങ്ങളെക്കക്കുറിച്ചു സംസാരിച്ചു.

ചീഫ്‌ വിപ്പിന്റെ ചുമതലയെപ്പറ്റി ചോദിച്ചപ്പോള്‍ ഇത്‌ ബ്രീട്ടീഷ്‌ പാര്‍ലിമെന്ററി സംവിധാനത്തില്‍ നിലവിലിരുന്ന ഒന്നായിരുന്നെന്നും നിയമസഭ സമാജികരെ നിയമനിര്‍മ്മാണ സമ്മേളനങ്ങളില്‍ സഭയില്‍ എത്തുന്നത്‌ ഉറപ്പവരുത്തുക എന്ന ഉത്തരവാദിത്ത്വമാണു്‌ ചീഫ്‌ വിപ്പിന്റെതെന്നു്‌ അദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസ്സിന്റെ ലയനത്തിനു ചുക്കാന്‍ പിടിച്ച അദേഹം, വിവിധ കേരളകോണ്‍ഗ്രസ്സുകള്‍ ഒരു കൊടിക്കീഴില്‍ വരുക എന്നത്‌ തന്റെ ആത്‌ന്മാര്‍ത്ഥമായ ആഗ്രഹമാണെന്നും പറഞ്ഞു.

ലോകമെമ്പാടുമുള്ള മലയാളികളുടെ മനസ്സില്‍ ഗൃഹാതതുരത്വമുണര്‍ത്തന്ന ഉത്‌സവമായ ഓണത്തിന്റെ ആശംസകള്‍ അമേരിക്കന്‍ മലയാളികള്‍ക്കായി അദേഹം നേര്‍ന്നു.
അമേരിക്കന്‍ മലയാളികള്‍ക്ക്‌ ചീഫ്‌ വിപ്പ്‌ പി.സി ജോര്‍ജ്ജിന്റെ ഒണാശംസകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക