Image

ആയിരം പേര്‍ക്ക്‌ `കണ്ണും കണ്ണടയും' പദ്ധിതി ഉദ്‌ഘാടനം ചെയ്‌തു

ജോയിച്ചന്‍ പുതുക്കുളം Published on 07 September, 2011
ആയിരം പേര്‍ക്ക്‌ `കണ്ണും കണ്ണടയും' പദ്ധിതി ഉദ്‌ഘാടനം ചെയ്‌തു
മയാമി: ഷിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതയുടെ അത്മായ സംഘടനയായ സീറോ മലബാര്‍ കാത്തിലിക്‌ കോണ്‍ഗ്രസിന്റെ (എസ്‌.എം.സി.സി) ആഭിമുഖ്യത്തില്‍ കേരളത്തില്‍ `ആയിരം പേര്‍ക്ക്‌ കണ്ണും കണ്ണടയും' പദ്ധതിയുടെ ഉദ്‌ഘാടനം എറണാകുളം കുന്നത്തുനാട്‌ ഗ്രാമപഞ്ചായത്ത്‌ കമ്യൂണിറ്റി ഹാളില്‍ നിര്‍വഹിക്കപ്പെട്ടു.

എസ്‌.എം.സി.സിയുടേയും ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടേയും, ദശവത്സരാഘോഷങ്ങളുടെ ഓര്‍മ്മ നിലനിര്‍ത്തുന്നതിനും, സീറോ മലബാര്‍ കാത്തലിക്‌ കോണ്‍ഗ്രസിന്റെ സാമൂഹ്യ പ്രതിബദ്ധത നിറവേറ്റുന്നതിനുമായിട്ടാണ്‌ ഈ ജീവകാരുണ്യ പദ്ധതിക്ക്‌ രൂപംനല്‍കിയത്‌.

കേരളത്തിലെ നിര്‍ധനരായ കാഴ്‌ചയില്ലാതെ കഷ്‌ടപ്പെടുന്ന ആയിരം പേര്‍ക്ക്‌ കാഴ്‌ച തിരിച്ചു നല്‍കുന്നതിനായി കേരളത്തിലങ്ങോളമിങ്ങോളം 24 സെന്ററുകളില്‍ നേത്രപരിശോധനാ ക്യാമ്പുകള്‍ നടത്തി കാഴ്‌ച കുറവുള്ളവരെ കണ്ടെത്തി അവര്‍ക്ക്‌ തിമിര രോഗ ശസ്‌ത്രക്രിയയും, ചികിത്സയും, കണ്ണടയും നല്‍കുന്ന ഈ ബഹൃത്തായ പദ്ധതിയുടെ സംസ്ഥാനതല ഉദ്‌ഘാടനം ഷിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ മുഖ്യാതിഥിയായിരുന്ന ചടങ്ങില്‍ കുന്നത്തുനാട്‌ എം.എല്‍.എ വി.പി. സജീന്ദ്രന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ കുന്നത്തുനാട്‌ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷൈല നൗഷാദ്‌ അധ്യക്ഷതവഹിച്ചു.

ഈ ജീവകാരുണ്യ പദ്ധതിയുടെ കേരളത്തിലെ നിര്‍വ്വഹണം ഏറ്റെടുത്ത്‌ നടത്തുന്നത്‌ കളമശ്ശേരി രാജഗിതി കോളജിലെ രാജഗിരി ഔട്ട്‌ റീച്ച്‌ സെന്ററാണ്‌. പദ്ധതിക്കുവേണ്ടി എസ്‌.എം.സി.സി രാജഗിരി ഔട്ട്‌ റീച്ചിനെ ഏല്‍പ്പിക്കുന്ന ഫണ്ടിന്റെ ചെക്ക്‌ രാജഗിരി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഡയറക്‌ടറും, രാജഗിരി ഔട്ട്‌ റീച്ച്‌ സെന്ററിന്റെ സെക്രട്ടറിയുമായ റവ. ഡോ. ആന്റണി കരിയില്‍ സി.എം.ഐ മാര്‍ ജേക്കബ്‌ അങ്ങാടിയത്തില്‍ നിന്നും ഏറ്റുവാങ്ങി.

ഉദ്‌ഘാടന സമ്മേളനത്തില്‍ രാജഗിരി ഔട്ട്‌ റീച്ച്‌ സെന്റര്‍ പ്രൊജക്‌ട്‌ ഡയറക്‌ടര്‍ എം.പി. ആന്റണി സ്വാഗതവും കുന്നത്തുനാട്‌ വില്ലേജ്‌ ഡവലപ്‌മെന്റ്‌ കമ്മിറ്റി പ്രസിഡന്റ്‌ കെ.കെ. മക്കാര്‍ കൃതജ്ഞതയും പറഞ്ഞു.

കുന്നത്തുനാട്ടിലെ ആദ്യ നേത്രപരിശോധനാ ക്യമ്പിന്‌ നേതൃത്വം നല്‍കിയത്‌ ഡോ. റോഷന്‍ ജോര്‍ജിന്റെ നേതൃത്വത്തിലുള്ള തൃപ്പൂണിത്തുറ റോഷന്‍ ഐ കെയര്‍ ഹോസ്‌പിറ്റലിലെ ഡോക്‌ടര്‍മാര്‍ അടങ്ങുന്ന പത്തോളം അംഗങ്ങളും, രാജഗിരി ഔട്ട്‌ റീച്ച്‌ സെന്ററിലെ ഉദ്യോഗസ്ഥരായ പ്രിന്‍സി ജേക്കബും, ലിജി ബെന്നിയുമാണ്‌. 316 രോഗികളുടെ കണ്ണ്‌ പരിശോശന നടത്തി. ഇതില്‍ 186 പേര്‍ക്ക്‌ കണ്ണടവഴിയും, 30 പേര്‍ക്ക്‌ തിമിര ശസ്‌ത്രക്രിയ വഴിയും കാഴ്‌ച ലഭിക്കുമെന്ന്‌ കണ്ടെത്തി. ഇവര്‍ക്ക്‌ സൗജന്യമായി കണ്ണടയും റോഷന്‍ ഐ ഹോസ്‌പിറ്റലില്‍ വെച്ച്‌ ഓപ്പറേഷനും ചികിത്സയും ലഭിക്കും.

ഈ കണ്ണും കണ്ണാടിയും പദ്ധതിയില്‍ റോഷന്‍ ഐകെയര്‍ ഹോസ്‌പിറ്റല്‍ തൃപ്പൂണിത്തുറ, ചൈതന്യ ഹോസ്‌പിറ്റല്‍ എറണാകുളം, തിരുവനന്തപുരം, അമൃത ഹോസ്‌പിറ്റല്‍ എറണാകുളം, ജൂബിലി മിഷന്‍ ഹോസ്‌പിറ്റല്‍ തൃശൂര്‍, ഐ മൈക്ര സര്‍ജറി ആന്‍ഡ്‌ ലേസര്‍ സെന്റര്‍ തിരുവല്ല എന്നീ ആശുപത്രികളോട്‌ ചേര്‍ന്ന്‌ ഈവര്‍ഷം ഡിസംബര്‍ അവസാനത്തോടുകൂടി ഈ പദ്ധതി പൂര്‍ത്തീകരിക്കും.

പദ്ധതിക്കുവേണ്ടിയുള്ള തുക സമാഹരിച്ചത്‌ എസ്‌.എം.സി.സി നാഷണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഷിക്കാഗോ രൂപതയിലെ എസ്‌.എം.സി.സി യൂണീറ്റുകള്‍ വഴി റാഫിള്‍ ടിക്കറ്റുകള്‍ വിതരണം ചെയ്‌ത്‌ അതില്‍ നിന്നും ലഭിച്ച വരുമാനംകൊണ്ടും, സുമനസുകളായ ഏതാനും വ്യക്തികളുടെ സ്‌പോണ്‍സര്‍ സഹായം കൊണ്ടുമാണ്‌. ഈ പരിപാടി നടപ്പിലാക്കുന്നത്‌ നാഷണല്‍ വൈസ്‌ പ്രസിഡന്റും ഈ പ്രൊജക്‌ടിന്റെ കോര്‍ഡിനേറ്ററുമായ ജോയി കുറ്റിയാനി, നാഷണല്‍ ട്രഷറര്‍ ജോര്‍ജുകുട്ടി പുല്ലാപ്പള്ളി, നാഷണല്‍ വൈസ്‌ പ്രസിഡന്റ്‌ തോമസ്‌ തോമസ്‌ എന്നിവര്‍ അടങ്ങുന്ന സബ്‌ കമ്മിറ്റി ഈ പരിപാടിക്ക്‌ നേതൃത്വം കൊടുത്തു. കോര്‍ഡിനേറ്റര്‍ ജോയി കുറ്റിയാനി ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത്‌.
ആയിരം പേര്‍ക്ക്‌ `കണ്ണും കണ്ണടയും' പദ്ധിതി ഉദ്‌ഘാടനം ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക