Image

പ്രസ്‌ ക്ലബ്‌ നാഷണല്‍ കോണ്‍ഫറന്‍സ്‌ ഷിക്കാഗോ കിക്ക്‌ഓഫ്‌ സെപ്‌റ്റംബര്‍ 11-ന്‌

ജോയിച്ചന്‍ പുതുക്കുളം Published on 07 September, 2011
പ്രസ്‌ ക്ലബ്‌ നാഷണല്‍ കോണ്‍ഫറന്‍സ്‌ ഷിക്കാഗോ കിക്ക്‌ഓഫ്‌ സെപ്‌റ്റംബര്‍ 11-ന്‌
ഷിക്കാഗോ: വടക്കേ അമേരിക്കയിലെ മലയാള മാധ്യമപ്രവര്‍ത്തകരുടെ ദേശീയ സംഘടനയായ ഇന്ത്യാ പ്രസ്‌ ക്ലബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ നാലാമത്‌ ദേശീയ കോണ്‍ഫറന്‍സ്‌ ഒക്‌ടോബര്‍ 28,29,30 തീയതികളില്‍ ന്യൂയോര്‍ക്കില്‍ വെച്ച്‌ നടത്തപ്പെടുന്നു.

കേരളത്തില്‍ നിന്നുള്ള വിവിധ സാമൂഹിക-രാഷ്‌ട്രീയ-മാധ്യമ പ്രതിനിധികള്‍ പങ്കെടുക്കുന്ന കണ്‍വെന്‍ഷന്റെ ഷിക്കാഗോ കിക്ക്‌ ഓഫ്‌ സെപ്‌റ്റംബര്‍ 11-ന്‌ ഉച്ചയ്‌ക്ക്‌ മൂന്നിന്‌ മോര്‍ട്ടണ്‍ഗ്രോവിലുള്ള സെന്റ്‌ മേരീസ്‌ ക്‌നാനായ കാത്തലിക്‌ ചര്‍ച്ച്‌ ഓഡിറ്റോറിയത്തില്‍ വെച്ച്‌ നടത്തപ്പെടുന്നു.

ഈ ചടങ്ങിലേക്ക്‌ ഷിക്കാഗോയിലെ എല്ലാ സാമൂഹ്യ സാംസ്‌കാരിക മാധ്യമ പ്രവര്‍ത്തകരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടൂതല്‍ വിവരങ്ങള്‍ക്ക്‌: ബിജു സക്കറിയ (പ്രസിഡന്റ്‌, ഇന്ത്യാ പ്രസ്‌ ക്ലബ്‌ ഷിക്കാഗോ ചാപ്‌റ്റര്‍) 847 630 6462., ശിവന്‍ മുഹമ്മ (നാഷണല്‍ സെക്രട്ടറി, ഐ.പി.സി.എന്‍.എ) 630 363 0436, അനിലാല്‍ ശ്രീനിവാസന്‍ (സെക്രട്ടറി, ഐ.പി.സി.എന്‍.എ, ഷിക്കാഗോ ചാപ്‌റ്റര്‍) 630 400 9735.
പ്രസ്‌ ക്ലബ്‌ നാഷണല്‍ കോണ്‍ഫറന്‍സ്‌ ഷിക്കാഗോ കിക്ക്‌ഓഫ്‌ സെപ്‌റ്റംബര്‍ 11-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക