Image

ഓണത്തോടനുന്ധിച്ച്‌ ശബരിമല നട തുറന്നു

Published on 07 September, 2011
ഓണത്തോടനുന്ധിച്ച്‌ ശബരിമല നട തുറന്നു
ശബരിമല: ഓണത്തോടനുബന്ധിച്ച പൂജകള്‍ക്കായി ശബരിമല അയ്യപ്പക്ഷേത്ര നട തുറന്നു. ക്ഷേത്രം തന്ത്രി കണ്‌ഠര്‌ മഹേശ്വരരുടെ മുഖ്യകാര്‍മികത്വത്തില്‍ മേല്‍ശാന്തി എഴിക്കാട്‌ ശശി നമ്പൂതിരിയാണു നട തുറന്നത്‌. നാളെ ഉത്രട സദ്യ നടക്കും. തിരുവോണസദ്യ ഡോ. മണികണ്‌ഠന്‍ദാസിന്റെ വകയാണ്‌.

അവിട്ടംദിനത്തില്‍ ബാംഗളൂര്‍ സ്വദേശി ബാലകൃഷ്‌ണന്റെ വകയാണു സദ്യ. ദേവസ്വം ജീവനക്കാര്‍ ചതയംദിനത്തില്‍ സദ്യ ഒരുക്കും. അന്നു രാത്രി പത്തിനു നട അടയ്‌ക്കും. കന്നിമാസ പൂജകള്‍ക്കായി 16നു വൈകുന്നേരം 5.30-നു നട വീണ്‌ടും തുറക്കും. 21-നു രാത്രി നട അടയ്‌ക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക