Image

റയറി സ്റ്റഡി ബൈബിള്‍ പ്രകാശനം ചെയ്തു

ബിനോയ് സെബാസ്റ്റിയന്‍ Published on 07 September, 2011
റയറി സ്റ്റഡി ബൈബിള്‍ പ്രകാശനം ചെയ്തു
ഡാളസ് : സത്യം പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച മലയാളം റയറി സ്റ്റഡി ബൈബിള്‍ ആഗസ്റ്റ് 28 ഞായറാഴ്ച ഡാളസിലെ ബിലീവേഴ്‌സ് ബ്രദറണ്‍ ചാപ്പലില്‍ വെച്ച് പ്രകാശനം ചെയ്തു. ബൈബിളിന്റെ ആദ്യകോപ്പി സത്യം പബ്ലിക്കേഷന്‍ ചെയര്‍മാന്‍ ഡോ.സി.വി. വടവന ഡോ.ചാള്‍സ് സി.റയറിക്ക് നല്‍കി പ്രാശനം നിര്‍വഹിച്ചു. ബ്രദര്‍ ജോസഫ് രാജു പ്രസ്തുത സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ഡാളസിലെ വിവിധ സഭകളില്‍ നിന്നുള്ളവര്‍ പ്രകാശന ചടങ്ങില്‍ സന്നിഹിതരായി.

വേദപുസ്തകത്തിലെ 66 പുസ്തകങ്ങളുടെയും ആമുഖം, രൂപരേഖ, ഒത്തുവാക്യങ്ങള്‍ , പഠനക്കുറിപ്പ്, മുഖ്യപദങ്ങളുടെ അകാരാദി, വേദപുസ്തക ഉപദേശസംഗ്രഹം, ഭൂപടങ്ങള്‍ , പഠനക്കുറിപ്പുകള്‍ എന്നിവ ഉള്‍ക്കൊണ്ടിട്ടുള്ള സ്റ്റഡി ബൈബിള്‍ ഏവര്‍ക്കും പ്രയോജനപ്രദമാണ്. ഈ സ്റ്റഡി ബൈബിളിന്റെ കോപ്പികള്‍ അമേരിക്കയിലുള്ള പ്രവാസി മലയാളികള്‍ക്ക് ലഭ്യമാകുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്യുന്നതാണെന്ന് ഡോ.സി.വി.വടവന അറിയിച്ചു.
റയറി സ്റ്റഡി ബൈബിള്‍ പ്രകാശനം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക