Image

സെന്‍ട്രല്‍ ഫ്‌ളോറിഡ മലയാളി അസ്സോസിയേഷന്‍ ഓണാഘോഷം സെപറ്റംബര്‍ 10ന്

ലൂമോന്‍ തറയില്‍ Published on 07 September, 2011
സെന്‍ട്രല്‍ ഫ്‌ളോറിഡ മലയാളി അസ്സോസിയേഷന്‍ ഓണാഘോഷം സെപറ്റംബര്‍ 10ന്
റ്റാമ്പാ : റ്റാമ്പായിലും പരിസരത്തും അധിവസിക്കുന്ന മലയാളികളുടെ സാംസ്‌കാരിക സംഘടനയായ സെന്‍ട്രല്‍ ഫ്‌ളോറിഡ മലയാളി അസോസിയേഷന്റെ 21-ാമത് ഓണാഘോഷം ഈ വര്‍ഷം അതിവിപുലമായി നടത്തുന്നു. സെപ്റ്റംബര്‍ 10-ാം തീയതി വാള്‍റിക്കോയിലുള്ള ക്‌നാനായ കാത്തലിക്ക് കമ്മ്യൂണിറ്റി സെന്റ്‌റില്‍ വെച്ച് (2620, Washington RD, Valrico, Fl) ഉച്ചക്ക് 12.30 ന് ആരംഭിക്കുന്നതാണ്.

16 ഇന വിഭവങ്ങളോടുകൂടിയ ഓണസദ്യ ഉച്ചക്ക് 12.30 മുതല്‍ 2 മണിവരെ ഉണ്ടായിരിക്കുന്നതാണ്. 2 മണി മുതല്‍ മുത്തുകുട, താലപ്പൊലി, കാവടി, വെഞ്ചാമരം, കുട്ടികളുടേയും മുതിര്‍ന്നവരുടേയും ചെണ്ടമേളം പുലികളി തുടങ്ങിയവയോടു കൂടി മാവേലിമന്നനെ ആനയിച്ചു കൊണ്ടുള്ള ഘോഷയാത്ര ഉണ്ടായിരിക്കുന്നതാണ്. തുടര്‍ന്ന് സാംസ്‌കാരിക സമ്മേളനം നടത്തപ്പെടുന്നതാണ്. സമ്മേളനത്തില്‍
വെച്ച് പ്രശസ്ത ആത്മീയ ആചാര്യന്‍ ശ്രീ സ്വാമി ബോദ്ദി തീര്‍ത്ഥ ഈ വര്‍ഷത്തെ ഓണാഘോഷം ഔപചാരികമായി ഉത്ഘാടനം ചെയ്യുന്നതും ഓണസന്ദേശം നല്‍കുന്നതുമാണ്. തുടര്‍ന്നു വിവിധയിനം കലാപരിപാടികള്‍ വേദിയില്‍ അരങ്ങേറുന്നതാണ്.

നോര്‍ത്ത് അമേരിക്കയിലെ മുന്‍നിര മലയാളി അസോസിയേഷനുകളില്‍ ഒന്നായ എം.എ.സി.എഫിന്റെ ഈ വര്‍ഷത്തെ ഓണാഘോഷം ഗംഭീരമാക്കി തീര്‍ക്കുവാന്‍ റ്റാമ്പായിലും പരിസരത്തുമുള്ള എല്ലാ മലയാളികളേയും സാന്നിധ്യ സഹകരണങ്ങള്‍ സാദരം ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രസിഡന്റ് സണ്ണി മറ്റമന(813-334-1293) സെക്രട്ടറി ലൂമോന്‍ തറയില്‍ (813-325-7546)
സെന്‍ട്രല്‍ ഫ്‌ളോറിഡ മലയാളി അസ്സോസിയേഷന്‍ ഓണാഘോഷം സെപറ്റംബര്‍ 10ന്
സണ്ണി മറ്റമന
സെന്‍ട്രല്‍ ഫ്‌ളോറിഡ മലയാളി അസ്സോസിയേഷന്‍ ഓണാഘോഷം സെപറ്റംബര്‍ 10ന്
ലൂമോന്‍ തറയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക