Image

വിശ്വമലയാള മഹോല്‍സവം-ഒരു വിഹഗവീക്ഷണം- 4-എ.സി.ജോര്‍ജ്

എ.സി.ജോര്‍ജ് Published on 21 January, 2013
വിശ്വമലയാള മഹോല്‍സവം-ഒരു വിഹഗവീക്ഷണം- 4-എ.സി.ജോര്‍ജ്
രണ്ടാം ദിവസം വൈകുന്നേരം 7 മണിയോടെ ആരംഭിച്ച നാഴിയൂരി പാലുകൊണ്ട്…. തുടങ്ങിയ മലയാള സാഹിത്യ കൃതികളുടെ ചലച്ചിത്ര ആവിഷ്‌ക്കാരങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത ഗാനങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ടുള്ള സംഗീത സന്ധ്യയില്‍ പി.ജയചന്ദ്രന്‍, ബി,വസന്ത, ശ്രീകാന്ത്, ജി. വേണുഗോപാല്‍, കൃഷ്ണചന്ദ്രന്‍, കല്ലറ ഗോപന്‍, സുദീപ് കുമാര്‍, ജ്യോല്‍സന, രാജലക്ഷ്മി, അപര്‍ണ്ണ രാജീവ് തുടങ്ങിയവര്‍ പങ്കെടുത്തു.

ഒളിമ്പ്യന്‍ ചേമ്പറില്‍ കൂടിയെ സെമിനാറിലെ മുഖ്യപ്രഭാഷകന്‍ ബുക്കര്‍ പ്രൈസ് ജേതാവായ ആഫ്രിക്കന്‍ നോവലിസ്റ്റ് ബെന്‍ ഒക്രി ആയിരുന്നു. കെ.ജയകുമാര്‍ ഐ.എ.എസ്. അതിഥികളെ പരിചയപ്പെടുത്തി. അന്യഭാഷാ എഴുത്തുകാരുടെ ഈ സംഗമത്തിന് അധ്യക്ഷത വഹിച്ചത് കേന്ദ്രമന്ത്രി ശശി തരൂര്‍ ആയിരുന്നു. ഡോക്ടര്‍ ബിര്‍പി ബാലസുബ്രമണ്യം (തമിഴ്), ഡോക്ടര്‍ സിദ്ധലിംഗപട്ടാന്‍ഷെട്ടി(കന്നട), അനിതാ നായര്‍(ഇംഗ്ലീഷ്) എന്നിവര്‍ പ്രസംഗിക്കുകയും ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയും ചെയ്തു. ഉച്ചയ്ക്കുശേഷം ഇതേ ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു മലയാള ഭാഷാ കമ്പ്യൂട്ടിംഗ് സെമിനാര്‍. ധാരാളം മലയാളഭാഷാ കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥികള്‍ സംബന്ധിച്ച ഒരു സെമിനാറായിരുന്നു ഇത്. കേരളഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിലെ അധ്യാപകര്‍ ക്ലാസെടുത്തു.

വിശ്വമലയാള മഹോല്‍സവത്തിന്റെ സമാപനസമ്മേളനം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഉല്‍ഘാടനം ചെയ്തത്. വിശ്വമലയാള മഹോല്‍സവം മലയാളത്തിന് പുതിയ ഉണര്‍വ്വും ആത്മവിശ്വാസവും നല്‍കി. ശ്രേഷ്ഠഭാഷാ പദവിയ്ക്ക് മലയാളത്തിന് അര്‍ഹതയുണ്ട്. അതിനുള്ള പ്രവര്‍ത്തനം വിജയിക്കും. മലയാളികള്‍ ഭാഷാഭ്രാന്തന്മാരല്ലാ ഭാഷാ പ്രേമികളാണ്. ആക്ഷേപങ്ങളും വിമര്‍ശനങ്ങളും ഉണ്ടായെങ്കിലും മലയാളഭാഷയുടെ വികസനത്തിനും പ്രചാരത്തിനും സമ്മേളനം നല്‍കിയ സംഭാവന വിസ്മരിക്കാനാവില്ല ശ്രീ. ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. മന്ത്രി കെ.സി. ജോസഫ് അധ്യക്ഷത വഹിച്ചു. കേരളപിറവി മുതല്‍ ഇന്നുവരെയുള്ള 56 വര്‍ഷങ്ങളെ അനസ്മരിച്ചുകൊണ്ട് സാഹിത്യ അക്കാഡമി പ്രസിദ്ധീകരിച്ച 56 പുസ്തകങ്ങളുടെ പ്രകാശന കര്‍മ്മം ഡെപ്യൂട്ടി സ്പീക്കര്‍ എന്‍. ശക്തന്‍ നിര്‍വ്വഹിച്ചു. ഡോക്ടര്‍ പുതുശേരി രാമചന്ദ്രന്‍, ഡോ.കെ.എസ്. രാധാകൃഷ്ണന്‍, സി.പി. നായര്‍, പാലോട്ട് രവി എം.എല്‍.എ. പെരുമ്പടംശ്രീധരന്‍, ആര്‍. ഗോപാലകൃഷ്ണന്‍, ജോണ്‍ സാമുവേല്‍ എന്നിവര്‍ സംസാരിച്ചു.

ഒരു ഭാഷയുടെ മഹോല്‍സവം എന്നു പറയുമ്പോള്‍ ആ ഭാഷയുടെ വളര്‍ച്ചയുടേയും പുരോഗതിയുടേയും ഒരു ആഘോഷമാണ്. അതിനൊപ്പം ആ ഭാഷയെ കൂടുതല്‍ പരിപ്പോഷിപ്പിയ്ക്കാനായ ഉപാധികളെ കുറിച്ചുള്ള അന്വേഷണങ്ങളും അറിവുകളും പങ്കുവച്ചുള്ള സെമിനാറുകളും, സിംമ്പോയങ്ങളും സംവാദങ്ങളും തുറന്ന വേദിയില്‍ നടത്തുക, അവതരിപ്പിക്കുകയായിരുന്നു ലക്ഷ്യം. അമേരിക്കന്‍ മലയാളികള്‍ ചിലപ്പൊഴൊക്കെ സംഘടിപ്പിക്കാറുള്ള സാഹിത്യ-ഭാഷാ സദസ്സുകളില്‍ കാണുകയും കേള്‍ക്കുകയും അനുഭവിക്കുകയും ചെയ്തിട്ടുള്ള വിഷയ ദാരിദ്ര്യവും, അല്ലെങ്കില്‍ വിഷയ ശുഷ്‌ക്കവും, തികച്ചും നിര്‍ജീവവും വെറും സമയം കൊല്ലികളുമായ നീണ്ട വായനാ പ്രബന്ധ അവതരണങ്ങളും, പ്രഭാഷണങ്ങളും ഈ മലയാള മഹോല്‍സവത്തിലും അനുഭവവേദ്യമായി. വലിയ പേരുള്ള പല മഹാരഥന്മാരുടേയും പ്രംഗങ്ങള്‍ തികച്ചും പൊള്ളയും നിരര്‍ത്ഥകങ്ങളും ആയിരുന്നു. അവര്‍ വലിയ എഴുത്തുകാരും സാഹിത്യകാരന്മാരുമായിരിയ്ക്കാം. പക്ഷെ ജനസമക്ഷം പൊതുവേദിയില്‍ പറഞ്ഞോ വായിച്ചൊ ഫലിപ്പിയ്ക്കാന്‍ കഴിവില്ല. എഴുതാനുള്ള കഴിവ് വേറെ, പ്രസംഗിയ്ക്കാനും പ്രഭാഷണം നടത്താനുമുള്ള കഴിവ് മറ്റൊന്നാണ്. എല്ലാ ശാഖയിലും സാമാന്യം കഴിവും ശ്രദ്ധചെലുത്താന്‍ പ്രാപ്തിയുള്ള പ്രതിഭകളും അവിടെയുണ്ടായിരുന്നു.

മൂന്നു ദിവസവും മിയ്ക്ക സദസുകളിലും ചെവികൂര്‍പ്പിച്ചിരുന്ന് കേള്‍ക്കുകയും ഐപാഡില്‍ റിക്കാര്‍ഡു ചെയ്യുകയും, നോട്ടുകുറിക്കുകയും ചെയ്തിരുന്ന നാലു വെള്ളക്കാരനെ ഈ ലേഖകന്‍ പരിചയപ്പെടുകയുണ്ടായി. അവര്‍ ടൂറിസ്റ്റുകളായി കേരളത്തില്‍ എത്തിയവരാണ്. തിരുവനന്തപുരത്ത് വിശ്വമലയാള മഹോല്‍സവത്തെപറ്റി അറിഞ്ഞ് സ്വന്തം ചെലവില്‍ ഹോട്ടലില്‍ മുറിയെടുത്ത് ഈ മലയാളഭാഷാ സെമിനാറുകളില്‍ സംബന്ധിക്കുകയാണ്. കാലിഫോര്‍ണിയായില്‍ നിന്നുള്ള ജെയിംസ് ഹൊവാര്‍ഡും, ജീന്‍ബൗളിംഗും അയര്‍ലണ്ടില്‍ നിന്നുള്ള ഡേവിഡ് ഹണ്ടും പാറ്റ്‌സിഹോപ്പില്‍സും ആണവര്‍. അവരെ ഈ ലേഖകന്‍ പരിചയപ്പെട്ടു. പാശ്ചാത്യ വംശജര്‍, പാശ്ചാത്യസംസ്‌ക്കാരത്തില്‍ ജനിച്ച് വളര്‍ന്നവര്‍. അവിടെ ഒരു യോഗത്തിലും അവര്‍ പ്രസംഗിച്ചില്ല. അവര്‍ ഈ ലേഖകനുമായി മലയാളഭാഷയില്‍ തന്നെയാണ് സംസാരിച്ചത്. മലയാളഭാഷയോടുള്ള താല്‍പ്പര്യത്തില്‍ മലയാള ഭാഷ അഭ്യസിച്ചവരാണവര്‍. അവരില്‍ ജെയിംസ് ഹൊവാര്‍ഡ് ഭംഗിയായി മലയാളം എഴുതുകയും ചെയ്യുന്നു. ജീന്‍ ബൗളിംഗും പാറ്റസ് ഹോപ്പിന്‍സും നമ്മുടെ ഏഷ്യാനെറ്റിലെ രഞ്ജിനി ഹരിദാസിനേക്കാള്‍ മെച്ചമായ മലയാളമാണഅ ഉച്ചരിക്കുന്നതെന്നുതോന്നി. ഇവരെയൊക്കെ കണ്ടപ്പോള്‍ പഴയ ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ടിന്റെ കഥ ഓര്‍ത്തുപോയി.

വലിയ ആലോചനയൊ പ്ലാനിഗൊ ഇല്ലാതെ കേരള ഗവണ്‍മെന്റ് പെട്ടെന്ന് തട്ടികൂട്ടിയ ഒരു പരിപാടിയായിപോയി ഈ വിശ്വമലയാള മഹോല്‍സവം. കേരളത്തില്‍ പോലും അതിനു വേണ്ടത്ര പബ്ലിസിറ്റിയില്ലാതെപോയി. പിന്നെയെങ്ങനെ അമേരിക്ക അടക്കമുള്ള വിദേശമലയാളികള്‍ ഈ വിശ്വമഹോല്‍സവത്തെ പറ്റി അറിയും. ഒരു ഫോമാ-ഫൊക്കാനാ കണ്‍വന്‍ഷന്‍ തന്നെ 2 കൊല്ലം മുമ്പെ ആരംഭിക്കും പബ്ലിസിറ്റി എന്നാല്‍ കേരളാ ഗവണ്‍മെന്റ് വെറും രണ്ട് മാസംകൊണ്ട് പ്ലാന്‍ ചെയ്ത് പ്രാവര്‍ത്തികമാക്കിയതാണീ ഉല്‍സവം. അതിവേഗം ബഹുദൂരം എന്നു കേട്ടിട്ടില്ലെ. എന്നാലിത്തരം മാതൃക നമ്മുടെ കൊച്ചിന്‍ മെട്രോ, സ്മാര്‍ട്ട് സിറ്റി തുടങ്ങിയ പദ്ധതികളില്‍ പ്രാവര്‍ത്തികമാക്കിയിരുന്നെങ്കില്‍ എത്രനന്നായിരുന്നു. അക്കാര്യങ്ങളിലെല്ലാം വഞ്ചി ഇപ്പോഴും തിരുനക്കര തന്നെ.

ഈ മഹോല്‍സവത്തെ പറ്റി അറിഞ്ഞില്ലാ അറിയിച്ചില്ലാ എന്ന് ആരും വാദിക്കുന്നതില്‍ കഴമ്പില്ലാ. അന്വേഷിച്ച് തേടിപ്പിടിച്ച് താല്പ്പര്യമുള്ളവര്‍ പോകേണ്ടതായിരുന്നു. ആര്‍ക്കും ആരേയും വന്നെടുത്ത് തോളിലേറ്റികൊണ്ടുപോകാന്‍ സാധിക്കുകയില്ലല്ലോ. ഈ സംരംഭത്തിലേക്ക് എത്ര വമ്പന്‍ മലയാള സാഹിത്യകാരനായാലും എയര്‍ഫെയര്‍ കൊടുക്കാന്‍ കേരളാഗവണ്‍മെന്റിനെ നിര്‍ബന്ധിക്കുന്നത് ഒട്ടും ആശാസ്യമല്ലാ. അങ്ങനെ വന്നാല്‍ എത്രയെത്രെ വിദേശ വമ്പന്‍ സാഹിത്യകാരന്മാരും എഴുത്തുകാരുമായിരിക്കും എയര്‍ഫെയറിനായി ക്യൂ നില്‍ക്കുക. ന്യായമായതേ വിദേശ മലയാളി പ്രതീക്ഷിയ്ക്കാവൂ. വിദേശ മലയാളിയുടെ നാട്ടിലെ കസ്റ്റംസിലെ ഉഴിച്ചിലും പിഴിച്ചിലും ഒഴിവാക്കുക. അവരുടെ നാട്ടിലെ വീടിനും, സ്വത്തിനും ന്യായമായ സംരക്ഷണം നല്‍കുക എന്നൊക്കെ നമുക്ക് ന്യായമായി വാദിയ്ക്കാം പ്രതീക്ഷിയ്ക്കാം. ഇതൊക്കെ വിശ്വമലയാള മഹോല്‍സവവേദിയില്‍പോലും ഉന്നയിച്ചതും സാഹിത്യകാരന്മാരടക്കമുള്ള ബുദ്ധിജീവികള്‍ക്ക് അല്പം ബോധവല്‍ക്കരണം നല്‍കിയതും അസ്ഥാനത്താണെന്ന് ഈ ലേഖകന്‍ കരുതുന്നില്ല. ഈ വിശ്വമലയാള മഹോല്‍സവത്തില്‍ അനേകം പോരായ്മകളും വീഴ്ച്ചകളുമുണ്ടെങ്കിലും ഇതിലെ പ്ലസ് പോയിന്റുകള്‍ മുന്നിട്ടു നില്‍ക്കുന്നതായിട്ടാണ് ഈ ലേഖകന്റെ ഓട്ടപ്രദക്ഷിണത്തിലൂടെ തെളിയുന്നത്. രണ്ടു മൂന്നു ലക്കത്തിലൂടെ ആണെങ്കില്‍ തന്നേയും ഈ ലേഖനം അല്പം നീണ്ടുപോയി. വിസ്താര ഭയത്താല്‍ വിശ്വമലയാളമഹോല്‍സവത്തില്‍ അരങ്ങേറിയ സംഭവവികാസങ്ങളെ മൂന്നിലൊന്നുപോലും വിശദീകരിയ്ക്കാനൊ അവലോകനം ചെയ്യാനൊ പറ്റിയിട്ടില്ല. അതിനാല്‍ ഇതു സമ്പൂര്‍ണ്ണമാണെന്ന് ഈ ലേഖകന്‍ ഒരിക്കലും അവകാശപ്പെടുന്നില്ലാ. ഏതായാലും രണ്ടായിരത്തി പന്ത്രണ്ട് അവസാനിക്കുമ്പോള്‍ വിശ്വമലയാളിയ്ക്ക് 2012 ലെ ഒരു സുപ്രധാന നാഴികകല്ലായി തന്നെ ഈ മഹോല്‍സവത്തെ കുറിച്ചിടാം.

(അവസാനിച്ചു)

വിശ്വമലയാള മഹോല്‍സവം-ഒരു വിഹഗവീക്ഷണം- 4-എ.സി.ജോര്‍ജ്
എ.സി. ജോര്‍ജ്ജ്(ലേഖകന്റെ ഫോട്ടോ)
വിശ്വമലയാള മഹോല്‍സവം-ഒരു വിഹഗവീക്ഷണം- 4-എ.സി.ജോര്‍ജ്
ഉല്‍ഘാടനവേദി മേയര്‍ കെ.ചന്ദ്രിക, പാലോട്ട് രവി, കെ.സി. ജോസഫ്, കെ.സി. വേണുഗോപാല്‍, ശശി തരൂര്‍, രാഷ്ട്രപതി പ്രണാബ് മുഖര്‍ജി, ഓ.എന്‍.വി., മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, വി.എസ്. ശിവകുമാര്‍, പെരുമ്പടം ശ്രീധരന്‍, പി.കെ.അബ്ദുറബ്ബ്, കെ.എം.മാണി, കെ.മുരളീധരന്‍ തുടങ്ങിയവര്‍.
വിശ്വമലയാള മഹോല്‍സവം-ഒരു വിഹഗവീക്ഷണം- 4-എ.സി.ജോര്‍ജ്
Some participants from USA:ഇടതുനിന്ന് മോളി ജോര്‍ജ്, മീനു എലിസബത്ത് മാത്യൂ, ഡോ. ജോര്‍ജ് തോട്ടം, എ.സി.ജോര്‍ജ്.
വിശ്വമലയാള മഹോല്‍സവം-ഒരു വിഹഗവീക്ഷണം- 4-എ.സി.ജോര്‍ജ്
More participants from USA: മീനു എലിസബത്ത് മാത്യൂ,നീനാ പനക്കല്‍, എ.സി.ജോര്‍ജ്(ലേഖകന്‍ )
വിശ്വമലയാള മഹോല്‍സവം-ഒരു വിഹഗവീക്ഷണം- 4-എ.സി.ജോര്‍ജ്
Pravasi Meet: വേള്‍ഡ് മലയാളി പ്രതിനിധികള്‍ക്കൊപ്പം- ഐസക്ക് ജോണ്‍ പട്ടാണിപറമ്പില്‍, അസ്മ്മാ പുത്തന്‍ചിറ, വര്‍ഗീസ് തെക്കേകര, എ.സി. ജോര്‍ജ്, ജോളി വര്‍ഗീസ്, മീനു എലിസബത്ത് തുടങ്ങിയവര്‍ .
വിശ്വമലയാള മഹോല്‍സവം-ഒരു വിഹഗവീക്ഷണം- 4-എ.സി.ജോര്‍ജ്
വിദേശ ഡെലഗേറ്റുകളോടൊപ്പം ലേഖകന്‍- എ.സി.ജോര്‍ജ്, ജയിംസ് ഹൊവാര്‍ഡ്, മോളി ജോര്‍ജ്, ജീന്‍ ബൗളിംഗ്, പാറ്റ്‌സി ഹോപ്പിന്‍സ്.
വിശ്വമലയാള മഹോല്‍സവം-ഒരു വിഹഗവീക്ഷണം- 4-എ.സി.ജോര്‍ജ്
ഓ.എന്‍.വി. കുറുപ്പ്- ഓഎന്‍വിയോടൊപ്പം ലേഖകന്‍, ഫിലിപ്പോസ് തത്തംപള്ളി എന്നിവര്‍.
വിശ്വമലയാള മഹോല്‍സവം-ഒരു വിഹഗവീക്ഷണം- 4-എ.സി.ജോര്‍ജ്
അധ്യാപക- വിദ്യാര്‍ത്ഥി സംവാദവേദിയില്‍ - ശരണ്യ എ.ആര്‍. ഫിലിപ്പോസ് തത്തംപള്ളി, ബീന കെ. ലേഖകന്‍- എ.സി. ജോര്‍ജ്.
വിശ്വമലയാള മഹോല്‍സവം-ഒരു വിഹഗവീക്ഷണം- 4-എ.സി.ജോര്‍ജ്
ലേഖകന്‍ കവി സച്ചിന്ദാനന്ദനോടൊപ്പം.
വിശ്വമലയാള മഹോല്‍സവം-ഒരു വിഹഗവീക്ഷണം- 4-എ.സി.ജോര്‍ജ്
ലേഖകന്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയോടൊപ്പം
വിശ്വമലയാള മഹോല്‍സവം-ഒരു വിഹഗവീക്ഷണം- 4-എ.സി.ജോര്‍ജ്
Student -Teacher meetings
വിശ്വമലയാള മഹോല്‍സവം-ഒരു വിഹഗവീക്ഷണം- 4-എ.സി.ജോര്‍ജ്
Viswa-Book release
വിശ്വമലയാള മഹോല്‍സവം-ഒരു വിഹഗവീക്ഷണം- 4-എ.സി.ജോര്‍ജ്
വിശ്വമലയാള മഹോല്‍സവം-ഒരു വിഹഗവീക്ഷണം- 4-എ.സി.ജോര്‍ജ്
Kanakakunnu Pusthkkolsav
വിശ്വമലയാള മഹോല്‍സവം-ഒരു വിഹഗവീക്ഷണം- 4-എ.സി.ജോര്‍ജ്
Lekhakan on debate ( Malayalam)
വിശ്വമലയാള മഹോല്‍സവം-ഒരു വിഹഗവീക്ഷണം- 4-എ.സി.ജോര്‍ജ്
Viswa, a group students in meeting
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക